ഹൈലൈറ്റ്:
- സഞ്ജുവിന്റെ തിരിച്ചുവരവ് സിഎസ്കെയ്ക്ക് നിർണ്ണായകം
- റുതുരാജിന് ക്യാപ്റ്റനെന്ന നിലയിൽ മികവ് കാട്ടണം
- സിഎസ്കെയുടെ ആശങ്ക ബൗളിങ് നിരയിൽ
സഞ്ജു സാംസൺ(ഫോട്ടോസ്- ANI)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
6, 7 എന്നിങ്ങനെയാണ് ആദ്യത്തെ രണ്ട് മത്സരത്തിലെ സഞ്ജുവിന്റെ സ്കോർ. ഇന്ന് സഞ്ജുവിന്റെ തകർപ്പൻ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആർസിബിക്കെതിരേ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിക്കുമോ?. മുൻ കണക്കുകൾ പരിശോധിക്കാം.
ആർസിബിക്കെതിരേ വലിയ മികവ് കാട്ടിയിട്ടില്ല
ആർസിബിക്കെതിരായ സഞ്ജു സാംസണിന്റെ പ്രകടന കണക്കുകൾ വലിയ പ്രതീക്ഷ നൽകുന്നതല്ല. 21 മത്സരങ്ങളാണ് ആർസിബിക്കെതിരേ സഞ്ജു ഇതുവരെ കളിച്ചത്. നേടിയത് 281 പന്തിൽ 383 റൺസാണ്. 20 തവണയും സഞ്ജുവിന് വിക്കറ്റ് നഷ്ടമായി. 19.1 മാത്രമാണ് മലയാളി താരത്തിന്റെ ശരാശരി. 136.3 മാത്രമാണ് അദ്ദേഹത്തിന്റെ സ്ട്രെെക്ക് റേറ്റ്. രണ്ട് അർധ സെഞ്ചുറി നേടിയ സഞ്ജുവിന്റെ ഉയർന്ന സ്കോർ 92 റൺസാണ്.
ഈ കണക്കുകൾ പ്രകാരം നോക്കുമ്പോൾ സഞ്ജുവിൽ നിന്ന് അത്ഭുത പ്രകടനം പ്രതീക്ഷിക്കാനാവില്ല. ഭാഗ്യം തുണച്ച് സഞ്ജുവിന് അർധ സെഞ്ചുറി പ്രകടനമെങ്കിലും കാഴ്ചവെക്കാൻ സാധിക്കേണ്ടതായുണ്ട്. രാജസ്ഥാൻ റോയൽസ് വിട്ടത് മണ്ടൻ തീരുമാനമല്ല എന്ന് തെളിയിക്കേണ്ടത് ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് അഭിമാന പ്രശ്നമായിരിക്കുകയാണെന്ന് തന്നെ പറയാം.
സിഎസ്കെയ്ക്ക് ജയം അനിവാര്യം
സിഎസ്കെയെ സംബന്ധിച്ച് ഇന്ന് ജയിക്കേണ്ടത് അഭിമാന പ്രശ്നമാണെങ്കിലും കാര്യങ്ങൾ എളുപ്പമല്ല. ടീമെന്ന നിലയിൽ സിഎസ്കെയ്ക്ക് പരിഹരിക്കാൻ പ്രശ്നങ്ങളേറെയാണ്. ബാറ്റിങ് നിരയിൽ സഞ്ജു സാംസണും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദും ഫോമിലേക്കെത്തിയാൽ സിഎസ്കെയ്ക്കത് വലിയ ആശ്വാസമാവും. ഡെവാൾഡ് ബ്രെവിസ് ഇന്നും കളിക്കുന്നില്ലെന്നത് സിഎസ്കെയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
എന്നാൽ മധ്യനിരയിൽ സർഫറാസ് ഖാൻ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. എന്നാൽ 14.2 കോടി മുടക്കി ടീമിലേക്കെത്തിച്ച കാർത്തിക് ശർമയും പ്രശാന്ത് വീറും മികവിനൊത്ത് ഉയരാത്തത് സിഎസ്കെയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ശിവം ദുബെ താളം കണ്ടെത്തിയിട്ടുണ്ട്. ഉർവിൽ പട്ടേൽ സിഎസ്കെയുടെ പ്ലേയിങ് 11ലേക്കെത്തേണ്ടത് അനിവാര്യമാണെന്ന് തന്നെ പറയാം.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
റുതുരാജിന്റെ ക്യാപ്റ്റൻസി മെച്ചപ്പെടണം
സിഎസ്കെയുടെ നായകനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദ് മെച്ചപ്പേടണ്ടതായുണ്ട്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ഫലം കാണുന്നില്ല. സിഎസ്കെയുടെ ബൗളിങ് നിരയിൽ പ്രശ്നങ്ങളേറെയാണ്. ഇതിന് എങ്ങനെ പരിഹാരം കാണും എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന ചോദ്യം. ഇന്ന് സഞ്ജുവിന്റെയും സിഎസ്കെയുടേയും ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന സ്ഥാനക്കാരായ സിഎസ്കെയ്ക്ക് നില മെച്ചപ്പെടുത്താൻ എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്.









English (US) ·