IPL 2026 Eliminator: പ്ലേ ഓഫിൽ രാജസ്ഥാന്റെ പ്രകടനം എങ്ങനെ? ഈ കണക്കുകൾ ശുഭകരമല്ല; ആ രണ്ട് താരങ്ങൾ മിന്നിച്ചില്ലെങ്കിൽ പണി കിട്ടും

5 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് ഇന്ന് സൺറെെസേഴ്സ് ഹെെദരാബാദും ഏറ്റുമുട്ടാൻ പോവുകയാണ്. മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തിയ ഹെെദരാബാദും നാലാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. രാജസ്ഥാൻ റോയൽസ് അവസാന മത്സരത്തിൽ മുംബെെ ഇന്ത്യൻസിനെ തകർത്ത് പ്ലേ ഓഫ് സീറ്റ് നേടുകയായിരുന്നു.

രാജസ്ഥാൻ പ്ലേ ഓഫിലെത്തിയാൽ മിന്നിക്കുമോ?. ഇതിന് മുമ്പുള്ള കണക്കുകൾ പരിശോധിക്കാം. രാജസ്ഥാൻ റോയൽസ് 2008ലെ ചാമ്പ്യന്മാരാണ്. ഫെെനലിൽ ചെന്നെെ സൂപ്പർ കിങ്സിനെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ തോൽപ്പിച്ചത്. 2013ൽ രണ്ടാം ക്വാളിഫയറിലെത്താൻ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാൽ മുംബെെ ഇന്ത്യൻസിനോട് നാല് വിക്കറ്റിന് തോറ്റു. 2015ൽ എലിമിനേറ്ററിൽ എത്തിയ രാജസ്ഥാൻ ആർസിബിയോട് 71 റൺസിന് തോറ്റു.

നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി


2018ലും എലിമിനേറ്ററിലാണ് രാജസ്ഥാൻ തോറ്റത്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനോട് 25 റൺസിനാണ് പരാജയപ്പെട്ടത്. 2022ൽ ഫെെനലിൽ കടക്കാൻ രാജസ്ഥാനായി. എന്നാൽ ഗുജറാത്ത് ടെെറ്റൻസിനോട് തോറ്റു. 2024ൽ രണ്ടാം ക്വാളിഫയറിൽ ഹെെദരാബാദിനോട് നാല് വിക്കറ്റിന്റെ തോൽവിയും രാജസ്ഥാൻ നേരിട്ടു. ഇപ്പോൾ വീണ്ടും ഹെെദരാബാദിനെതിരേ മറ്റൊരു പ്ലേ ഓഫ് പോരാട്ടത്തിന് ഇറങ്ങുകയാണ്.

രാജസ്ഥാനെ സംബന്ധിച്ച് ഹെെദരാബാദിനെതിരേ കാര്യങ്ങൾ എളുപ്പമാവില്ല. മുംബെെ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ ജയിച്ചെങ്കിലും ബാറ്റിങ് പ്രകടനം പ്രതീക്ഷിച്ചതുപോലെയായില്ല. അതുകൊണ്ടുതന്നെ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാവില്ല. മികച്ച തുടക്കം ലഭിക്കേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെെഭവ് സൂര്യവംശി , യശ്വസി ജയ്സ്വാൾ എന്നിവരുടെ ബാറ്റിങ് പ്രകടനം രാജസ്ഥാന് വളരെ സുപ്രധാനമാണ്.
Samayam MalayalamIPL 2026 Qualifier 1: എല്ലാത്തിനും കാരണം ആ പിഴവ്? ​മുതലാക്കി ആർസിബി; ​ഗുജറാത്തിന്റെ തോൽവിയുടെ മൂന്ന് കാരണങ്ങളിതാ
ഇരുവരും ചേർന്ന് മികച്ച തുടക്കം നൽകാത്ത പക്ഷം കാര്യങ്ങൾ രാജസ്ഥാന് എളുപ്പമാവില്ല. ദ്രുവ് ജുറേലും റിയാൻ പരാഗും സ്ഥിരത കാട്ടുന്നില്ല. മധ്യനിരയിലും ആരേയും വിശ്വസിക്കാനാവാത്ത അവസ്ഥ. മുംബെെക്കെതിരേ ആർച്ചർ ശോഭിച്ചെങ്കിലും എല്ലാ മത്സരത്തിലും ഇത്തരമൊരു രക്ഷാ പ്രവർത്തനം പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിൽ രാജസ്ഥാന്റെ തുടക്കമാണ് ഏറ്റവും നിർണ്ണായകമാവുക.

ബൗളിങ് നിരയിൽ ജോഫ്രാ ആർച്ചർ, നാന്ദ്രെ ബർഗർ ബൗളിങ് കൂട്ടുകെട്ടിൽത്തന്നെയാണ് പ്രതീക്ഷ. എന്നാൽ ആർച്ചർ റൺസ് വിട്ടുകൊടുക്കാൻ മടികാട്ടാത്ത ബൗളറാണ് എന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഹെെദരാബാദിന്റെ ബാറ്റിങ് നിരയ്ക്കാണ് രാജസ്ഥാനെക്കാൾ ശക്തി. മധ്യനിരയിൽവരെ മാച്ച് വിന്നർമാരായ താരങ്ങളാണ് ഹെെദരാബാദിനുള്ളത്.

RCB vs GT Ipl 2026 Qualifier 1: പന്ത് ബൗണ്ടറി പോയി, എന്നിട്ടും സായ് സുദർശൻ പുറത്ത്? ഇതൊരു വല്ലാത്ത നിർഭാഗ്യം, സംഭവിച്ചത് ഇതാണ്

ഇതിൽ ട്രാവിസ് ഹെഡ്-അഭിഷേക് ശർമ കൂട്ടുകെട്ടാണ് എടുത്തു പറയേണ്ടത്. രണ്ട് പേരും ഓപ്പണിങ്ങിൽ തല്ലിത്തകർത്താൽ രാജസ്ഥാന് കാര്യങ്ങൾ പ്രയാസമാവും. പിന്നാലെ എത്തുന്ന ഇഷാൻ കിഷനും ഹെൻ റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയുമെല്ലാം മികച്ച ഫോമിലാണുള്ളത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ഓൾറൗണ്ട് മികവുകൊണ്ട് കരുത്തുകാട്ടുന്നവനാണ്. ഈ സാഹചര്യത്തിൽ രാജസ്ഥാനെക്കാൾ മുൻതൂക്കം ഹെെദരാബാദിനാണ്.

ഈ സീസണിൽ രണ്ട് തവണ രാജസ്ഥാനെ നേരിട്ടപ്പോഴും ജയം നേടിയെടുക്കാൻ ഹെെദരാബാദിന് സാധിച്ചിരുന്നു. നിലവിലെ കണക്ക് പ്രകാരം മുൻതൂക്കം ഹെെദരാബാദിനാണ്. എന്നാൽ പ്രവചനങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ ആര് ജയിക്കുമെന്നത് കാത്തിരുന്ന് കാണാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article