പുറത്താവാതെ 75 റൺസോടെ കോഹ്ലി ആർസിബിയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 9 ഫോറും മൂന്ന് സിക്സും ഉൾപ്പെടെയായിരുന്നു കോഹ്ലിയുടെ രാജകീയമായ പ്രകടനം. മത്സരത്തിൽ വിരാട് കോഹ്ലിയുടെ ക്യാച്ചവസരം ലഭിച്ചെങ്കിലും ഗുജറാത്ത് നായകനായ ശുഭ്മാൻ ഗില്ലിന് കൃത്യമായി പന്ത് കെെയിലൊതുക്കാനായില്ല. ഇതിന് പിന്നാലെയുണ്ടായ ചില സംഭവങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
വിരാട് കോഹ്ലിയെ കള്ളം പറഞ്ഞ് പുറത്താക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വലിയ സെെബർ ആക്രമണമാണ് ഗില്ലിനെതിരേ ആരാധകർ ഉയർത്തുന്നത്. 16ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. അർഷാദ് ഖാന്റെ പന്തിൽ കോഹ്ലിയുടെ ക്യാച്ചവസരം. ഗിൽ ക്യാച്ചിനായി മുന്നിലേക്ക് ചാടി. പന്ത് കൃത്യമായി കെെയിലൊതുക്കിയെന്ന് അവകാശപ്പെട്ട് ഗിൽ ആഘോഷവും തുടങ്ങി.
ഓൺഫീൽഡ് അംപയറും ഇത് ഔട്ടാണെന്ന് വിധിക്കുകയും കോഹ്ലിയോട് കളം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പന്ത് നിലത്ത് തട്ടിയിട്ടുണ്ടെന്നും ഔട്ടല്ലെന്നും കോഹ്ലി അവകാശപ്പെട്ടു. ഇതോടെ തേർഡ് അംപയറിലേക്ക് തീരുമാനം വിട്ടു. തേർഡ് അംപയറുടെ പരിശോധനയിൽ പന്ത് ഗില്ലിന്റെ കെെയിലേക്കെത്തിയെങ്കിലും പന്ത് നിലത്തും തട്ടിയതായി വ്യക്തമായി.
RCB vs GT IPL 2026 Final: ഗില്ലിന്റെ വലിയ പിഴവ്, എന്തുകൊണ്ട് അത് ചെയ്തില്ല? ഗുജറാത്തിന്റെ തോൽവിയുടെ കാരണങ്ങളിതാ
ഇതോടെ തേർഡ് അംപയർ നോട്ടൗട്ട് വിളിച്ചു. വലിയ കരഘോഷത്തോടെയാണ് കാണികൾ ഇതിനോട് പ്രതികരിച്ചത്. ഇതിന് ശേഷം ഗില്ലും കോഹ്ലിയും തർക്കിക്കുന്നതും കാണാൻ സാധിച്ചു. ഇതിന് ശേഷമാണ് ഗില്ലിനെതിരേ ആരാധകരുടെ രൂക്ഷ വിമർശനം ഉയർന്നത്. ഗില്ല് മാന്യത കാട്ടിയില്ലെന്നും കോഹ്ലിയുടെ വിക്കറ്റിനായി മനപ്പൂർവ്വം കള്ളം പറഞ്ഞുവെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഗില്ലിനെ കള്ളനെന്നടക്കം വിളിച്ചാണ് ആരാധകർ വിമർശനം ഉയർത്തുന്നത്. കോഹ്ലിയെപ്പോലൊരു ഇതിഹാസത്തോട് മാന്യത കാട്ടിയില്ലെന്നും അപമാനിക്കാൻ ശ്രമിച്ചുവെന്നും ആരാധകർ പ്രതികരിച്ചു. മത്സരത്തിനിടെ കോഹ്ലിയുടെ ശ്രദ്ധ തിരിക്കാനായി സായ് സുദർശനും ചില ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ സായ് സുദർശനെതിരേയും ആരാധകർ വിമർശനം ഉന്നയിച്ചു.
ആളറിഞ്ഞ് കളിക്കണമെന്നും കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാനുള്ള ധെെര്യം എങ്ങനെ വന്നുവെന്നുമെല്ലാമാണ് ആരാധകർ ചോദിക്കുന്നത്. ഗുജറാത്ത് ടെെറ്റൻസിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതോടെ ടീമിന്റെ കണക്കുകൂട്ടൽ പിഴച്ചു. വിരാട് കോഹ്ലി മികച്ച ഫോമിൽ കളിക്കവെ എങ്ങനെയെങ്കിലും കോഹ്ലിയെ പുറത്താക്കിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഗുജറാത്ത്. ഇതിനായുള്ള ശ്രമങ്ങളാണ് അവർ നടത്തിയത്.
എന്നാൽ ഇതൊന്നും കോഹ്ലിയുടെ പോരാട്ടവീര്യത്തെ തളർത്തിയില്ല. റൺചേസിൽ താൻ രാജാവാണെന്ന് ഒരിക്കൽക്കൂടി അദ്ദേഹം തെളിയിച്ചു. ശുഭ്മാൻ ഗില്ലിന് ഫെെനലിൽ 10 റൺസാണ് നേടാനായത്. ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടാനായില്ല. ഇതോടെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് അവസരം ഗില്ലിന് നഷ്ടപ്പെടാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്.








English (US) ·