IPL 2026 Qualifier 1: എല്ലാത്തിനും കാരണം ആ പിഴവ്? ​മുതലാക്കി ആർസിബി; ​ഗുജറാത്തിന്റെ തോൽവിയുടെ മൂന്ന് കാരണങ്ങളിതാ

6 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഫെെനൽ സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ആർസിബി. ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടെെറ്റൻസിനെ 92 റൺസിനാണ് ആർസിബി തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 5 വിക്കറ്റിന് 254 റൺസെടുത്തപ്പോൾ ഗുജറാത്തിന്റെ പോരാട്ടം 19.3 ഓവറിൽ 162 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ആർസിബിയുടെ സർവാധിപത്യമാണ് കണ്ടത്. എവിടെയാണ് ഗുജറാത്തിന് പിഴച്ചത്?. ശുഭ്മാൻ ഗില്ലും സംഘവും തോൽക്കാനുള്ള മൂന്ന് കാരണങ്ങൾ പരിശോധിക്കാം.

മോശം ഫീൽഡിങ് ഗുജറാത്തിന് തിരിച്ചടിയായി

ഒന്നാമത്തെ കാരണം ഗുജറാത്തിന്റെ മോശം ഫീൽഡിങ്ങാണ്. തുടക്കത്തിലെ മികച്ച ഫീൽഡിങ് പ്രകടനം നടത്താൻ ഗുജറാത്തിന് സാധിച്ചു. എന്നാൽ പ്രധാനപ്പെട്ട അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയത് പ്ലേ ഓഫിൽ തിരിച്ചടിയായി മാറി. പ്രധാനമായും ആർസിബി നായകൻ രജത് പാട്ടീധാറിനെ രണ്ട് തവണയാണ് കെെവിട്ടു കളഞ്ഞത്. വെറും 20 റൺസിൽ നിൽക്കവെ രജത്തിനെ പുറത്താക്കാൻ ലഭിച്ച അവസരം പാഴാക്കിയത് മത്സരത്തിൽ തിരിച്ചടിയായി മാറി.

നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി


13ാം ഓവറിലാണ് ഈ പിഴവ്. പ്രസിദ്ധിന്റെ ഓവറിലെ ആദ്യ പന്ത് മിഡിൽ സ്റ്റംപിൽ ഹാർഡ് ലെങ്തിലായിരുന്നു. ലെഗ് സെെഡിലേക്ക് ഷോട്ട് കളിക്കാനാണ് രജത് ശ്രമിച്ചത്. എന്നാൽ ഇത് ലീഡിങ് എഡ്ജായതോടെ പന്ത് വിക്കറ്റ് കീപ്പറുടെ പിന്നിലേക്ക് ഉയർന്നു. വിക്കറ്റ് കീപ്പറായ ജോസ് ബട്ലറും ജേസൻ ഹോൾഡറും ക്യാച്ചിനായി ഓടി. എന്നാൽ രണ്ട് പേർക്കും കൃത്യമായി ധാരണയില്ലാതെ പോയതോടെ ക്യാച്ചവസരം നഷ്ടമായി.

രണ്ട് പന്തുകൾക്ക് ശേഷം വീണ്ടുമൊരു ലെെഫ്. പ്രസിദ്ധിന്റെ ഹാർഡ് ലങ്തിൽ പുൾഷോട്ട് കളിക്കാൻ ശ്രമിച്ച രജത്തിന് പിഴച്ചു. ടോപ് എഡ്ജായ പന്ത് അനായാസമായി കെെയിലൊതുക്കാൻ കഗിസോ റബാഡക്ക് സാധിക്കുമായിരുന്നു. എന്നാൽ താരം ക്യാച്ച് കെെവിട്ടു. രണ്ട് ലെെഫ് ലഭിച്ച രജത് 33 പന്തിൽ അഞ്ച് ഫോറും 9 സിക്സും ഉൾപ്പെടെ 93 റൺസോടെ പുറത്താവാതെ നിന്നു. ആർസിബിക്ക് കൂറ്റൻ സ്കോറിലേക്കെത്താൻ നിർണ്ണായകമായത് രജത്തിന്റെ ഈ പ്രകടനമായിരുന്നു.

Samayam MalayalamRCB vs GT IPL 2026 Qualifier 1: 'രജത് ഷോ', 21 പന്തിൽ ഫിഫ്റ്റി; ക്യാപ്റ്റന്മാരിൽ ഇനി തലപ്പത്ത്; വെടിക്കെട്ടിൽ സെവാ​ഗിനൊപ്പം

ജിടിയുടെ പ്രധാന പേസർമാർ തല്ലുകൊണ്ടു

ഗുജറാത്തിന്റെ ബൗളർമാർ ഈ സീസണിൽ മികച്ച ഫോമിലായിരുന്നു. എന്നാൽ ഒന്നാം ക്വാളിഫയറിൽ നന്നായി തല്ലുകൊണ്ടു. മുഹമ്മദ് സിറാജ് ആദ്യ ഓവറിൽ‌ വിക്കറ്റ് വീഴ്ത്താൻ മിടുക്കുകാട്ടിയിരുന്നു. എന്നാൽ മൂന്ന് ഓവറിൽ 46 റൺസ് വഴങ്ങിയ സിറാജിന് വിക്കറ്റൊന്നും നേടാനുമായില്ല. കഗിസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 54 റൺസാണ് വിട്ടുകൊടുത്തത്.

പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റ് നേടിയപ്പോൾ 53 റൺസാണ് വഴങ്ങിയത്. ഗുജറാത്തിന്റെ ഈ സീസണിലെ മുന്നേറ്റത്തിന് കരുത്തായത് ഈ പേസർമാരായിരുന്നു. എന്നാൽ ഇവർക്ക് മികവ് കാട്ടാൻ സാധിക്കാതെ പോയത് വലിയ തിരിച്ചടിയായി മാറി. ആർസിബിയുടെ ആക്രമണോത്സക ബാറ്റിങ്ങിന് ഗുജറാത്ത് ബൗളർമാർക്ക് ഉത്തരമില്ലാതെ പോയി.

RCB vs GT IPL 2026 Qualifier 1: ചരിത്ര നേട്ടം, പിന്നാലെ വിരാട് കോഹ്ലിയെ ക്ലീൻബൗൾഡാക്കി ഹോൾഡർ, പഴയ ദൗർബല്യം വീണ്ടും വേട്ടയാടി

ടോപ് ഓഡർ ബാറ്റിങ് നിര തകർന്നു


ഗുജറാത്തിന്റെ ബാറ്റിങ്ങിന്റെ നട്ടെല്ല് ടോപ് ത്രീ ബാറ്റ്സ്മാൻമാരാണ്. ഈ മൂന്ന് ബാറ്റ്സ്മാൻമാർക്കും തിളങ്ങാൻ സാധിക്കാതെ പോയത് ഗുജറാത്തിന് തിരിച്ചടിയായി. സായ് സുദർശൻ 9 പന്തിൽ 14 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ ഏഴ് പന്തിൽ രണ്ട് റൺസെടുത്തും മടങ്ങി.

ജോസ് ബട്ലർ 11 പന്തിൽ 29 റൺസോടെ കസറിയെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഈ മൂന്ന് പേരും ഫ്ളോപ്പായതോടെ പിന്നാലെ എത്തിയ ബാറ്റ്സ്മാൻമാരും സമ്മർദ്ദത്തിലാവുകയും വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് ഗുജറാത്തിന്റെ തോൽവിക്ക് പ്രധാന കാരണമായി.

Read Entire Article