ക്യാപ്റ്റൻ രജത് പാട്ടീധാറിന്റെ മിന്നും പ്രകടനമാണ് ആർസിബിക്ക് കരുത്തായത്. 33 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സും ഉൾപ്പെടെ 93 റൺസോടെ രജത് കത്തിക്കയറിയതാണ് ആർസിബിക്ക് കരുത്തായി മാറിയത്. ആർസിബിക്കായി പ്ലേ ഓഫിൽ കസറിയതോടെ വമ്പൻ ക്യാപ്റ്റൻസി റെക്കോഡിലേക്കാണ് രജത് എത്തിയിരിക്കുന്നത്. എംഎസ് ധോണിക്കും രോഹിത് ശർമക്കും സാധിക്കാത്ത ക്യാപ്റ്റൻസി റെക്കോഡാണ് രജത് നേടിയത്.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
ക്യാപ്റ്റനായുള്ള ആദ്യത്തെ രണ്ട് സീസണിലും ടീമിനെ ഫെെനൽ കളിപ്പിക്കുന്ന നായകൻ എന്ന റെക്കോഡിൽ ഹാർദിക് പാണ്ഡ്യക്കൊപ്പം രജത്തും എത്തിയിരിക്കുകയാണ്. ഈ രണ്ട് പേർക്ക് മാത്രമാണ് ഈ നേട്ടം കെെവരിക്കാൻ സാധിച്ചിരിക്കുന്നത്. അവസാന സീസണിലൂടെ ആർസിബിയെ കന്നി കിരീടത്തിലേക്കെത്തിക്കാൻ രജത്തിന് സാധിച്ചിരുന്നു.
വിരാട് കോഹ്ലി ഉൾപ്പെടെ പല സൂപ്പർ ക്യാപ്റ്റന്മാരും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് രജത് നേടിക്കൊടുത്തത്. ഇത്തവണയും ആർസിബിയെ കപ്പിലേക്കെത്തിക്കാനായാൽ ഐപിഎൽ ചരിത്രത്തിൽ മറ്റൊരു നായകനും സാധിക്കാത്ത നേട്ടത്തിലേക്കെത്താൻ രജത്തിന് സാധിക്കും.
IPL 2026 Qualifier 1: എല്ലാത്തിനും കാരണം ആ പിഴവ്? മുതലാക്കി ആർസിബി; ഗുജറാത്തിന്റെ തോൽവിയുടെ മൂന്ന് കാരണങ്ങളിതാ
മത്സരത്തിലെ താരമായതും രജത് പാട്ടീധാറാണ്. ഇതോടെ ഐപിഎൽ പ്ലേ ഓഫിൽ മാൻ ഓഫ് ദി മാച്ചാകുന്ന നായകന്മാരുടെ എലെെറ്റ് ക്ലബ്ബിലേക്കും രജത് പേര് ചേർത്തു. ആദം ഗിൽക്രിസ്റ്റ്, അനിൽ കുംബ്ലെ, എംഎസ് ധോണി, രോഹിത് ശർമ, ഡേവിഡ് വാർണർ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ളവർ. ഇത് രണ്ടാം തവണയാണ് ഐപിഎൽ പ്ലേ ഓഫിൽ രജത് മാൻ ഓഫ് ദി മാച്ചാകുന്നത്.
മൂന്ന് തവണ ഈ നേട്ടത്തിലെത്തിയ കറെൻ പൊള്ളാർഡ്, സുരേഷ് റെയ്ന, ഫഫ് ഡുപ്ലെസിസ് എന്നിവരാണ് ഈ റെക്കോഡിൽ രജത്തിന് മുന്നിലുള്ളത്. വിരാട് കോഹ്ലിയെ പിന്നിലാക്കി ഐപിഎൽ പ്ലേ ഓഫിൽ ആർസിബിക്ക് കൂടുതൽ ജയം നേടിക്കൊടുക്കുന്ന നായകനായി രജത് മാറിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് രജത് ആർസിബിക്ക് പ്ലേ ഓഫിൽ ജയം നേടിക്കൊടുക്കുന്നത്. രണ്ട് തവണയാണ് വിരാട് കോഹ്ലിക്ക് ഈ നേട്ടത്തിലേക്കെത്താനായിരിക്കുന്നത്.
തുടർച്ചയായി രണ്ടാം ഫെെനൽ കളിക്കുന്ന ആർസിബി സിഎസ്കെ, മുംബെെ, ഗുജറാത്ത് ടീമുകൾക്കൊപ്പവുമെത്തി. നാല് തുടർ ഫെെനലുകൾ കളിച്ച സിഎസ്കെയാണ് ഈ റെക്കോഡിൽ തലപ്പത്ത്. 2010, 2011, 2012, 2013 സീസണുകളിലാണ് സിഎസ്കെ തുടർച്ചയായി ഫെെനൽ കളിച്ചത്. അഞ്ച് തവണ ടീമിനെ കപ്പിലേക്കെത്താനും സിഎസ്കെയ്ക്ക് സാധിച്ചിരുന്നു.
ഇത്തവണ അഞ്ചാമത്തെ ഫെെനൽ കളിക്കാനാണ് ആർസിബി തയ്യാറെടുക്കുന്നത്. കപ്പിലേക്കെത്തി ചരിത്രം എഴുതാൻ വീണ്ടും ആർസിബിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ടീമിന്റെ ഫോം നോക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണെന്ന് തന്നെ പറയാം.







English (US) ·