IPL 2026: അംപയർ ഡൽഹിയെ ചതിച്ചോ? സ്റ്റബ്സിന് ​ഗ്ലൗസ് നൽകാൻ അനുവദിച്ചില്ല, കയർത്ത് നിതീഷ് റാണ; വിവാദം കത്തുന്നു

1 month ago 7

ഹൈലൈറ്റ്:

  • സിഎസ്കെയുടെ ജയം 23 റൺസിന്
  • ട്രിസ്റ്റൻ സ്റ്റബ്സിന്റെ വിക്കറ്റ് നിർണ്ണായകമായി
  • നിതീഷ് റാണ അംപയറുമായി ഉടക്കി
Tristan Stubbsട്രിസ്റ്റൻ സ്റ്റബ്സ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് വിജയ വഴിയിലേക്ക് എത്തിയിരിക്കുകയാണ് ചെന്നെെ സൂപ്പർ കിങ്സ്. 23 റൺസിനാണ് സിഎസ്കെ ‍ഡൽഹിയെ പരാജയപ്പെടുത്തിയത്. മൂന്ന് തോൽവികൾക്ക് ശേഷമാണ് സിഎസ്കെ കന്നി ജയം നേടിയെടുത്തിരിക്കുന്നത്. സഞ്ജു സാംസണിന്റെ കിടിലൻ സെഞ്ചുറിയും ജാമി ഓവർട്ടന്റെ നാല് വിക്കറ്റ് പ്രകടനവും സിഎസ്കെയുടെ വിജയത്തിൽ നിർണ്ണായകമായി.എന്നാൽ ഇപ്പോൾ സിഎസ്കെയുടെ വിജയത്തിന് പിന്നാലെ വിവാദം പുകയുകയാണ്. ഡൽഹിയുടെ ട്രസ്റ്റൻ സ്റ്റബ്സിന്റെ വിക്കറ്റിനെച്ചൊല്ലിയാണ് വിവാദം ശക്തമാവുന്നത്. ഡൽഹിക്കായി കിടിലൻ പ്രകടനമാണ് സ്റ്റബ്സ് കാഴ്ചവെച്ചത്. 38 പന്തിൽ നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 60 റൺസാണ് സ്റ്റബ്സ് നേടിയത്. 19ാം ഓവറിലെ മൂന്നാം പന്തിലാണ് ജാമി ഓവർട്ടൻ സ്റ്റബ്സിനെ പുറത്താക്കിയത്. ഈ വിക്കറ്റ് സിഎസ്കെയുടെ വിജയത്തിൽ നിർണ്ണായകമായി മാറുകയും ചെയ്തു.

ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?


എന്നാൽ വിക്കറ്റ് നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് സ്റ്റബ്സ് ഗ്ലൗസ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ ഗ്ലൗസുമായി കരുൺ നായർ ബൗണ്ടറി ലെെനിന് അരികിലേക്ക് എത്തുകയും ചെയ്തു. എന്നാൽ അംപയർ ഇതിന് സമ്മതിച്ചില്ല. ഓവർ ആരംഭിച്ചതിന് പിന്നാലെ ഇത്തരത്തിൽ ഗ്ലാസ് മാറ്റാനായി പോകാനാവില്ലെന്നും ഓവറിന് ശേഷം കൊടുക്കാമെന്നുമാണ് അംപയർ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് നിതീഷ് റാണയും അംപയറും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. എന്നിട്ടും അംപയർ ഗ്ലൗസ് നൽകാൻ അനുവാദം നൽകിയില്ല. പിന്നാലെ സ്റ്റബ്സ് പുറത്താവുകയും മത്സരം സിഎസ്കെയ്ക്ക് അനുകൂലമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. സ്റ്റബ്സിന്റെ ഗ്ലൗസിന് ഗ്രിപ്പ് കിട്ടുന്നുണ്ടായിരുന്നില്ല.
Samayam MalayalamIPL 2026: തിരുമ്പി വന്തിട്ടെ... സഞ്ജു സാംസണ് സെഞ്ചുറി, ഐപിഎല്ലിൽ ഇത് നാലാം തവണ; മറ്റാർക്കുമില്ലാത്ത ചരിത്ര റെക്കോ‍‍ഡും
അതുകൊണ്ടാണ് ഷോട്ട് മിസാവുകയും അത് വിക്കറ്റിൽ കലാശിക്കുകയും ചെയ്തത്. അംപയർ എന്തുകൊണ്ടാണ് ഗ്ലൗസ് കൊടുക്കാൻ സമ്മതിക്കാതിരുന്നതെന്നും ഇത് സ്വാഭാവികമായും ചെയ്യാറുള്ളതല്ലേയെന്നുമാണ് ഡൽഹി ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇപ്പോൾ അംപയർമാർക്ക് അത് അനുവദിക്കാൻ സാധിക്കില്ലെന്നതാണ് വസ്തുത. ബിസിസി ഐ കഴിഞ്ഞ ദിവസം ചില കടുത്ത നിബന്ധനകൾ കൊണ്ടുവന്നിരുന്നു.

ഇത് പ്രകാരം മത്സരം വെെകിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. മത്സരത്തിന്റെ ഇടയിൽ ഇനി മെെതാനത്തേക്ക് ഇറങ്ങാൻ കടുത്ത നിയന്ത്രണമുണ്ടാവും. മത്സരം നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ‌ പലപ്പോഴും സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അംപയറോട് കയർത്തിട്ട് കാര്യമില്ലെന്നതാണ് വസ്തുത.


IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ

എന്നാൽ ഡൽഹിയെ സംബന്ധിച്ച് വിജയ പ്രതീക്ഷ അവസാനിച്ചത് സ്റ്റബ്സിന്റെ വിക്കറ്റിലൂടെയാണ്. സ്റ്റബ്സ് ക്രീസിൽ നിന്നിരുന്നെങ്കിൽ‌ ചിലപ്പോൾ ഡൽഹിക്ക് ജയിക്കാൻ സാധിക്കുമായിരുന്നു. 23 റൺസിനാണ് സിഎസ്കെ മത്സരം ജയിച്ചത്. അതുകൊണ്ടുതന്നെ സ്റ്റബ്സിന്റെ വിക്കറ്റിന്റെ പേരിൽ വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അംപയർ സിഎസ്കെയ്ക്ക് കൂട്ടുനിന്നു എന്നാണ് ആരാധകർ ആരോപിക്കുന്നത്.

എന്തായാലും ഇനി അനാവശ്യമായി മെെതാനത്തിറങ്ങുന്ന സാഹചര്യം അംപയർമാർ അനുവദിക്കില്ല. അതുകൊണ്ടുതന്നെ അനാവശ്യ വിവാദത്തിന് നിൽക്കാതിരിക്കാൻ ടീമുകൾ തന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്. എന്തായാലും ഡൽഹിയെ സംബന്ധിച്ച് സിഎസ്കെയ്ക്കെതിരായ തോൽവി നിരാശപ്പെടുത്തുന്നതാണെന്ന് തന്നെ പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article