IPL 2026: അഞ്ച് മത്സരത്തിൽ നിന്ന് രണ്ട് പോയിന്റ്, മുംബെെക്ക് ഇനി പ്ലേ ഓഫിലെത്താൻ സാധിക്കുമോ? സാധ്യതകൾ ഇങ്ങനെ

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 Apr 2026, 9:36 americium IST

IPL 2026: മുംബെെ ഇന്ത്യൻസിന്റെ തുടക്കം വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ആദ്യ മത്സരത്തിൽ ജയിച്ച മുംബെെ പിന്നീടുള്ള നാല് മത്സരങ്ങളിലും തോൽവി നേരിട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഹൈലൈറ്റ്:

  • മുംബെെ ആരാധകർ നിരാശയിൽ
  • മുംബെെ ടീമിനുള്ളിൽ ഭിന്നത
  • മുംബെെ ഒമ്പതാം സ്ഥാനത്ത്

mumbai indiansമുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരുടെ നിരയാണ് മുംബെെ ഇന്ത്യൻസ് . ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായുള്ള മുംബെെ അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ്. ഇത്തവണ കണക്കുകളിലെ കരുത്തന്മാരായാണ് മുംബെെ ഐപിഎല്ലിലേക്കെത്തിയത്. എന്നാൽ മുംബെെയുടെ ഈ സീസണിലെ പ്രകടനം തീർത്തും നിരാശപ്പെടുത്തുകയാണെന്ന് തന്നെ പറയാം.അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ മുംബെെക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ആദ്യ മത്സരം ജയിച്ച് തുടങ്ങിയ മുംബെെക്ക് പിന്നീടുള്ള മത്സരങ്ങളിലൊന്നും ജയിക്കാനായില്ല. നാല് തുടർ തോൽവികളാണ് ടീമിന് നേരിടേണ്ടി വന്നിരിക്കുന്നത്. പേരുകേട്ട താരങ്ങൾക്കൊന്നും ഫോമിലേക്കെത്താൻ സാധിക്കാത്തത് മുംബെെയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം


ഇനി മുംബെെക്ക് എങ്ങനെ പ്ലേ ഓഫിലേക്കെത്താൻ സാധിക്കുമെന്നാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ആറാം കിരീട മോഹത്തോടെ കരുക്കൾ നീക്കിയ മുംബെെക്ക് 9 മത്സരങ്ങൾ ശേഷിക്കുമ്പോൾ പ്ലേ ഓഫിലെത്തുക പ്രയാസം തന്നെയായിരിക്കും. കാരണം ഐപിഎല്ലിലെ പ്ലേ ഓഫ് സീറ്റ് പ്രതീക്ഷ നിലനിർത്താൻ കുറഞ്ഞത് 18 പോയിന്റെങ്കിലും മുംബെെക്ക് ആവശ്യമാണ്. 9 മത്സരത്തിൽ നിന്ന് എട്ട് മത്സരത്തിലെങ്കിലും ജയിക്കാതെ മുംബെെക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കാനാവില്ല.

നിലവിലെ ഫോം പരിശോധിക്കുമ്പോൾ മുംബെെക്ക് 9ൽ 8 മത്സരവും ജയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഇനി മുംബെെ പ്ലേ ഓഫിലെത്താനും സാധ്യത വിരളമാണെന്ന് പറയാം. മുംബെെയുടെ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും പ്രശ്നങ്ങളേറെയാണ്. രോഹിത് ശർമ പരിക്കേറ്റതിനെത്തുടർന്ന് പഞ്ചാബിനെതിരായ മത്സരം കളിച്ചിരുന്നില്ല. ഇനി രോഹിത് തിരിച്ചെത്തിയാലും വലിയ അത്ഭുതം മുംബെെ ടീമിൽ പ്രതീക്ഷിക്കാനാവില്ല.
Samayam MalayalamIPL 2026: രോഹിത്തിന് പരിക്കേറ്റപ്പോൾ അവസരം, കിടിലൻ സെഞ്ചുറിയോടെ ക്വിന്റൻ ഡീകോക്ക്; എലെെറ്റ് ക്ലബ്ബിൽ സഞ്ജുവിനും രാഹുലിനുമൊപ്പം
ബാറ്റിങ് നിര ശരാശരി പ്രകടനമെങ്കിലും നടത്തുന്നുണ്ടെങ്കിലും ബൗളിങ് നിരയ്ക്കാണ് നിലവാരം ഇല്ലാത്തത്. പവർപ്ലേയിൽത്തന്നെ മുംബെെ ബൗളർമാർ കളി കെെവിടുന്നു. പവർപ്ലേയിൽ മുംബെെ വലിയ പ്രതീക്ഷയോടെ കാണുന്ന ബൗളർമാരായ ട്രന്റ് ബോൾട്ടിനും ദീപക് ചഹാറിനും ഒന്നും ചെയ്യാനാവുന്നില്ല. രണ്ട് പേരും നന്നായി തല്ലുവാങ്ങുകയാണ്.

സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്കും കാര്യമായ പ്രകടനം നടത്താൻ സാധിക്കുന്നില്ല. അഞ്ച് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റ് പോലും നേടാൻ ബുംറക്ക് സാധിക്കാത്തത് മുംബെെയെ ഇത്തവണ പിന്നോട്ടടിക്കുന്ന കാര്യമാണ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സഹതാരങ്ങളും തമ്മിൽ മികച്ച ബന്ധത്തിലല്ല. ബൗളർമാർ ആവശ്യപ്പെടുന്ന തരത്തിൽ ഫീൽഡൊരുക്കാൻ പോലും ഹാർദിക് തയ്യാറാവുന്നില്ല.

IPL 2026: സൂര്യകുമാർ യാദവിന് ഇത് എന്തുപറ്റി? ആദ്യ പന്തിൽത്തന്നെ പുറത്ത്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?

ഈ സാഹചര്യത്തിൽ മുംബെെ ടീമിനുള്ളിൽ ഒത്തിണക്കമില്ലെന്ന് തന്നെ പറയാം. വലിയ വിമർശനം ഹാർദിക്കിനെതിരേ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു. ഈ സീസണിലും മുംബെെക്ക് കപ്പ് നേടാൻ സാധിക്കില്ലെന്ന് തന്നെ നിലവിലെ പ്രകടനം വിലയിരുത്തി പറയാം. മുംബെെക്ക് ഇനിയൊരു തിരിച്ചുവരവ് നടത്താൻ അത്ഭുതങ്ങൾ സംഭവിക്കണം. അതിനുള്ള സാധ്യതയും വിരളമാണെന്ന് തന്നെ പറയാം.

എന്തായാലും മുംബെെ ടീമിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാണെന്ന റിപ്പോർട്ടുകളടക്കം പുറത്തുവരുന്ന സാഹചര്യത്തിൽ ടീം മാനേജ്മെന്റ് എന്ത് തീരുമാനമാവും എടുക്കുകയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. മുംബെെയുടെ ആരാധകർ വലിയ നിരാശയിലാണെന്ന് തന്നെ പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article