IPL 2026: അന്ന് ​ഗോൾഡൻ ഡക്കാക്കി, ഇന്ന് ഒരോവറിൽ നാല് സിക്സർ; ഇത് വെെഭവിന്റെ പ്രതികാരം, തല്ലുവാങ്ങി പ്രഫുൽ ഹിൻ​ഗെ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam25 Apr 2026, 8:51 p.m. IST

IPL 2026: വെെഭവ് സൂര്യവംശി സീസണിൽ തകർപ്പൻ പ്രകടനം തുടരുകയാണ്. സീസണിൽ ആദ്യം നേർക്കുനേർ എത്തിയപ്പോൾ ഹെെദരാബാദ് രാജസ്ഥാനെ വിറപ്പിച്ചിരുന്നു. എന്നാൽ ഇതിന് ഇപ്പോൾ പ്രതികാരം വീട്ടിയിരിക്കുകയാണ് വെെഭവ്

ഹൈലൈറ്റ്:

  • വെെഭവിന് 15 പന്തിൽ അർധ സെഞ്ചുറി
  • പ്രഫുൽ ഹിൻഗെയെ തല്ലിപ്പറത്തി വെെഭവ്
  • ദ്രുവ് ജുറേലിനും അർധ സെഞ്ചുറി
vaibhav suryavanshi, praful hingeവെെഭവ് സൂര്യവംശി, പ്രഫുൽ ഹിൻഗെ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ വെെഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട്. സീസണിൽ ആദ്യം നേർക്കുനേർ എത്തിയപ്പോൾ വെെഭവിനെ ഡക്കിന് പുറത്താക്കാൻ ഹെെദരാബാദിന്റെ യുവ പേസറായ പ്രഫുൽ ഹിൻഗെയ്ക്ക് സാധിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽത്തന്നെ വെെഭവിനെ ഗോൾഡൻ ഡക്കാക്കിയത് ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ പ്രഫുലിന് സാധിച്ചിരുന്നു.രാജസ്ഥാനെ നാണംകെട്ട തോൽവിയിലേക്കും ഹെെദരാബാദ് തള്ളിവിട്ടു. എന്നാൽ സീസണിൽ‌ രണ്ടാം തവണ നേർക്കുനേർ എത്തിയപ്പോൾ പ്രഫുലിനോട് പ്രതികാരം വീട്ടിയിരിക്കുകയാണ് വെെഭവ്. ആദ്യ ഓവർ എറിയാനെത്തിയ പ്രഫുലിനെ നാല് തവണയാണ് വെെഭവ് സിക്സർ പായിച്ചത്. 15കാരനായ താരം പ്രഫുലിനോട് കണക്കുതീർത്ത് തന്നെയാണ് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചതെന്ന് പറയാം. പ്രഫുൽ ആദ്യ ഓവറിൽ‌ 25 റൺസാണ് വഴങ്ങിയത്.

ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു


ആദ്യം വെെഭവിനെ ഡക്കാക്കിയപ്പോൾ യുവതാരത്തിനെതിരേ തനിക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും ആദ്യ പന്തിൽ വെെഭവിനെ പുറത്താക്കുമെന്ന് താൻ പലരോടും പറഞ്ഞിരുന്നുവെന്നും പ്രഫുൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ പ്രഫുലിന് ആദ്യ ഓവറിൽത്തന്നെ വലിയ നാണക്കേട് നേരിടേണ്ടി വരുന്ന തരത്തിലാണ് വെെഭവ് ബാറ്റു വീശിയത്.

ഹെെദരാബാദിന്റെ ബൗളിങ് നിര ശക്തമാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ വെെഭവ് തല്ലിപ്പറത്തിയെന്നതാണ് എടുത്തു പറയേണ്ടത്. സ്പിന്നിനും പേസിനും എതിരേ 200ന് മുകളിൽ സ്ട്രെെക്ക് റേറ്റിലാണ് വെെഭവ് കളിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 15 പന്തിൽ വെെഭവ് അർധ സെഞ്ചുറിയിലേക്കെത്തി. ഇത് മൂന്നാം തവണയാണ് വെെഭവ് 15 പന്തിൽ അർധ സെഞ്ചുറി പ്രകടനം നടത്തുന്നത്.
Samayam MalayalamIPL 2026: 12 റൺസിൽ ക്യാച്ച് കെെവിട്ടു, കിടിലൻ സെഞ്ചുറി നേടി കെ എൽ രാഹുൽ, സഞ്ജുവിനെ മറികടന്നു, ഇനി ക്രിസ് ​ഗെയ്ലിനൊപ്പം
പവർപ്ലേയ്ക്കുള്ളിൽ രാജസ്ഥാന് അടിത്തറ പാകാൻ വെെഭവിന് സാധിച്ചു. യശ്വസി ജയ്സ്വാൾ എട്ട് പന്തിൽ 10 റൺസെടുത്ത് പുറത്തായപ്പോഴും വെെഭവ് വെടിക്കെട്ട് തുടർന്നു. സമ്മർദ്ദം ബാധിക്കാതെ ബാറ്റുവീശിയ വെെഭവ് ദ്രുവ് ജുറേലിനൊപ്പം ചേർന്ന് തകർപ്പൻ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പവർപ്ലേയിൽ‌ 76 റൺസാണ് രാജസ്ഥാൻ നേടിയത്.

ഹെെദരാബാദിന്റെ യുവ പേസറായ സാക്കിബ് ഹുസെെൻ സീസണിൽ 78 പന്തുകൾ എറിഞ്ഞ് ഒരേയൊരു സിക്സറാണ് വഴങ്ങിയത്. ഇത് നേടിയത് വെെഭവ് സൂര്യവംശിയാണെന്നതും താരത്തിന്റെ ബാറ്റിങ് മികവ് എത്രത്തോളം ആണെന്നത് എടുത്തു കാട്ടുന്നതാണ്. വെെഭവിന്റെ നിർണ്ണായക ക്യാച്ചവസരം കെെവിട്ടു കളഞ്ഞതും ഹെെദരാബാദിന് തിരിച്ചടിയായി മാറി. എല്ലാ പ്രമുഖ ബൗളർമാരും ഇതിനോടകം വെെഭവിന്റെ ബാറ്റിങ് ചൂടറിഞ്ഞു എന്നതാണ് എടുത്തു പറയേണ്ടത്.

Sreesanth vs Harbhajan: എല്ലാം ക്ഷമിച്ചതായിരുന്നു, പക്ഷെ..., ഹർഭജന്റെ പുതിയ നീക്കത്തിനെതിരേ ശ്രീശാന്ത്, ആ തല്ല് വിറ്റ് കാശാക്കുന്നുവെന്ന് ആരോപണം

സിഎസ്കെ, ആർസിബി, ഹെെദരാബാദ് ടീമുകൾക്കെതിരേ 15 പന്തിൽ ഫിഫ്റ്റി നേടിയെന്നത് വെെഭവിന്റെ പ്രതിഭയെ ഉയർത്തിക്കാട്ടുന്നു. ഈ മൂന്ന് ടീമും ഐപിഎല്ലിൽ കിരീടം നേടിയവരും തകർപ്പൻ ബൗളിങ് കരുത്തുള്ളവരുമാണ്. എന്നാൽ ഇവർക്കൊന്നും വെെഭവിന്റെ മികവിന് മുന്നിൽ ഉത്തരമില്ലാതെ പോയി എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടി20യിൽ 1000 റൺസ് പൂർത്തിയാക്കിയ വെെഭവ് ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കും പേരുചേർത്തു. പാറ്റ് കമ്മിൻസിനെയടക്കം സിക്സറിലൂടെ വരവേറ്റ വെെഭവ് വെെകാതെ തന്നെ ഇന്ത്യൻ ടീമിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article