IPL 2026: അവസാന ബോൾ ശാപമോ? കെകെആർ തോറ്റത് ഒന്നും രണ്ടും തവണയല്ല; മറ്റൊരു ടീമിനും ഇത്തരമൊരു ദുർവിധിയില്ല

5 months ago 16

ഹൈലൈറ്റ്:

  • കെകെആറിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തുന്നു
  • കെകെആർ നായകസ്ഥാനത്ത് രഹാനെ മികവ് കാട്ടുന്നില്ല
  • കാമറൂൺ ഗ്രീന് ഫോമിലേക്കെത്താൻ സാധിക്കുന്നില്ല

cameron green, kkrകാമറൂൺ ഗ്രീൻ, കെകെആർ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. നാലാം റൗണ്ട് പോരാട്ടങ്ങൾ നടക്കവെ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് തീർത്തും നിരാശപ്പെടുത്തുകയാണ്. നാല് മത്സരത്തിൽ മൂന്നിലും കെകെആർ പരാജയപ്പെട്ടു. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനാൽ ഒരു പോയിന്റ് കെകെആറിന് ലഭിച്ചു എന്നത് മാത്രമാണ് ആശ്വസിക്കാനുള്ളത്. കെകെആർ അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനോടാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കെകെആർ നാല് വിക്കറ്റിന് 181 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ലഖ്നൗ 7 വിക്കറ്റിന് 182 റൺസെടുത്ത് വിജയം നേടുകയായിരുന്നു. അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിൽ മുകുൾ ചൗധരിയുടെ മികവിലാണ് ലഖ്നൗ ജയം നേടിയത്.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ഇതോടെ കെകെആറിനെ തേടി മറ്റൊരു നാണക്കേട് വന്നിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിൽ അവസാന പന്തിൽ കൂടുതൽ തോൽവി നേരിടുന്ന ടീമെന്ന ആഗ്രഹിക്കാത്ത റെക്കോഡിലേക്കാണ് കെകെആർ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇത് എട്ടാം തവണയാണ് കെകെആർ അവസാന പന്തിൽ തോൽവി നേരിടുന്നത്. ഏഴ് തവണ അവസാന പന്തിൽ തോൽവി നേരിട്ട മുംബെെ ഇന്ത്യൻസിനേയും മറികടന്ന് ഇനി കെകെആർ തലപ്പത്ത് തുടരും.

സിഎസ്കെ അഞ്ച് തവണയും രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹെെദരാബാദ് ടീമുകൾ നാല് തവണ വീതവും ആർസിബി മൂന്ന് തവണയും ഗുജറാത്ത് ഒരു തവണയും അവസാന പന്തിൽ തോൽവി നേരിട്ടു. കെകെആർ ഇത്തവണ തീർത്തും നിരാശപ്പെടുത്തുകയാണ്. മികച്ച ടീം കരുത്തുണ്ടെങ്കിലും അതിനെ വേണ്ടപോലെ ഉപയോഗിക്കാൻ കെകെആറിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.
Samayam MalayalamIPL 2026: അവിശ്വസനീയം മുകുൾ, ലഖ്നൗവിന് ത്രില്ലിങ് ജയമൊരുക്കി യുവതാരം; ജയിക്കേണ്ട കളി കെെവിട്ട ഷോക്കിൽ കെകെആർ
അജിൻക്യ രഹാനെ എന്ന ക്യാപ്റ്റന് ടീമിനെ മികച്ച നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല. കെകെആറിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. അജിൻക്യ രഹാനെയും ഫിൻ അലനും ചേർന്ന് തുടങ്ങുമ്പോൾ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ വരുന്നില്ല. കെകെആറിന്റെ ഓപ്പണർ സ്ഥാനത്തേക്ക് സുനിൽ നരെയ്നെ കൊണ്ടുവരേണ്ടതാണ്. നേരത്തെ നരെയ്ൻ ഓപ്പണർ സ്ഥാനത്തേക്ക് എത്തിയപ്പോഴെല്ലാം മികച്ച പ്രകടനങ്ങളോടെ കസറിയിരുന്നു.

എന്നാൽ ഇത്തവണ നരെയ്ന്റെ ഓപ്പണിങ്ങിലെ മികവിനെ വിശ്വസിക്കാൻ കെകെആർ തയ്യാറാവാത്തത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. റിങ്കു സിങ്ങിന്റെ മോശം ഫോമും കെകെആറിന് തിരിച്ചടിയായി മാറുകയാണ്. അൻകൃഷ് രംഘുവംശി സ്ഥിരതയോടെ കളിക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെ ടീമിലേക്ക് വന്ന കാമറൂൺ ഗ്രീനിൽ നിന്ന് കാര്യമായൊന്നും കെകെആറിന് ലഭിക്കുന്നില്ല.


വെെഭവിന് അരങ്ങേറ്റം, സഞ്ജുവിന് വിശ്രമം നൽകിയേക്കും; പുതിയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ, അയർലൻഡ് ടി20ക്കുള്ള സാധ്യതാ ടീമിതാ

ഉയർന്ന സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ കെകെആറിന് കഴിയുന്നില്ല. ഇപ്പോൾ താരം പന്തെറിയാൻ ആരംഭിച്ചത് കെകെആറിന് അൽപ്പം ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ ബാറ്റുകൊണ്ടാണ് ഗ്രീൻ കൂടുതൽ ശോഭിക്കേണ്ടത്. ഏറെ നാളുകളായി ഗ്രീൻ മോശം ഫോമിലാണുള്ളതെന്നത് കെകെആറിന്റെ ആശങ്ക ഉയർത്തുന്നതാണ്. പരിക്ക് നേരത്തെ തന്നെ ടീമിന് തിരിച്ചടിയായിരുന്നു.

ഹർഷിത് റാണ പരിക്കേറ്റ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പുറത്തായത് കെകെആറിന് തിരിച്ചടിയായി മാറി. ഇത്തവണ കെകെആറിന്റെ ബൗളിങ് നിരയെക്കാൾ നിരാശപ്പെടുത്തുന്നത് ബാറ്റിങ് നിരയാണ്. തിരിച്ചുവരവ് നടത്താൻ കെകെആർ ബാറ്റ്സ്മാൻമാർക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article