സഞ്ജുവിന്റെ സെഞ്ചുറികളും രക്ഷിച്ചില്ല; ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി ക്യാപ്റ്റൻ
പഞ്ചാബിന്റെ ബാറ്റിങ്ങിൽ ആദ്യ പന്തിൽത്തന്നെ പ്രിയൻഷ് ആര്യ പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തിൽ വായുവിൽ ഉയർന്ന പന്തിനെ അർജുനാണ് കെെയിലാക്കിയത്. മികച്ചൊരു ക്യാച്ച് തന്നെയായിരുന്നു ഇത്. ഫീൽഡറെന്ന നിലയിലും അർജുൻ തന്റെ മികവ് തെളിയിച്ചു. പവർപ്ലേയ്ക്ക് പിന്നാലെ അർജുന് ഋഷഭ് പന്ത് ഓവർ നൽകി. വെറും നാല് റൺസാണ് ആദ്യ ഓവറിൽ അർജുൻ വഴങ്ങിയത്. 20 റൺസിൽ പ്രഭ്സിംറാൻ സിങ്ങിന്റെ ക്യാച്ചവസരവും ഈ ഓവറിൽ അർജുൻ സൃഷ്ടിച്ചു.
ഷോർട്ട് ബോളിൽ പുൾഷോട്ടിന് ശ്രമിച്ച പ്രഭ്സിംറാന് ടെെമിങ് പിഴച്ചപ്പോൾ പന്ത് ഗ്ലൗസിലുരസി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിലേക്ക്. അൽപ്പം പ്രയാസമുള്ള പന്തിനെ കെെയിലൊതുക്കാൻ ഋഷഭ് മികച്ച ശ്രമം നടത്തിയെങ്കിലും ദൗർഭാഗ്യവശാൽ വിക്കറ്റായില്ല. അല്ലായിരുന്നെങ്കിൽ പഞ്ചാബിന്റെ നിർണ്ണായക കൂട്ടുകെട്ട് പൊളിച്ച് ആദ്യ ഓവറിൽത്തന്നെ കെെയടി നേടാൻ അർജുന് സാധിച്ചേനെ.
IPL 2026: സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റനാക്കുമോ? തീരുമാനിക്കാൻ വരട്ടെ; രണ്ട് കാര്യങ്ങൾ അറിയണം, പ്രശ്നം ചൂണ്ടിക്കാട്ടി ആർ അശ്വിൻ
എന്നാൽ രണ്ടാം ഓവറിൽ അർജുൻ 15 റൺസ് വഴങ്ങി. ഒരു സിക്സും രണ്ട് ഫോറുമാണ് അർജുൻ ഈ ഓവറിൽ വഴങ്ങിയത്. ഷോർട്ട് ബോളുകൾ പരീക്ഷിച്ച അർജുന്റെ കണക്കുകൂട്ടൽ തെറ്റി. അർജുന്റെ ബൗളിങ് വേഗം ഇപ്പോൾ 130 ശരാശരിയായി മെച്ചപ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. മുംബെെക്കായി കളിക്കുമ്പോൾ 125ലും താഴെയായിരുന്നു അർജുന്റെ ബൗളിങ് വേഗം.
അർജുനെ പലപ്പോഴും സച്ചിന്റെ മകൻ എന്ന സമ്മർദ്ദം ബാധിച്ചിരുന്നു. മുംബെെ ഇന്ത്യൻസിൽ നിന്ന് ലഖ്നൗവിലേക്കെത്തിയപ്പോഴാണ് ഈ സമ്മർദ്ദത്തിന് അൽപ്പം കുറവുണ്ടായത്. ബെഞ്ചിലേക്ക് ഒതുക്കപ്പെടാതെ തുടർ അവസരം ലഭിച്ചാൽ വലിയ പ്രകടനം നടത്താൻ തനിക്ക് സാധിക്കുമെന്ന സൂചന നൽകുന്ന പ്രകടനമാണ് അർജുൻ കാഴ്ചവെച്ചതെന്ന് പറയാം.
IPL 2026: രഹാനെ-റുതുരാജ് ഓപ്പണിങ്, ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ, നാല് മുംബെെ താരങ്ങൾക്ക് ഇടം; ഈ സീസണിലെ ഫ്ളോപ്പ് താരങ്ങളുടെ ഇലവൻ ഇതാ
മൂന്നാം ഓവറിൽ അർജുൻ തന്റെ ആദ്യ വിക്കറ്റും സ്വന്തമാക്കി. പ്രഭ്സിംറാനെത്തന്നെയാണ് അർജുൻ പൂട്ടിയത്. 39 പന്തിൽ 69 റൺസെടുത്ത പ്രഭ്സിംറാനെ അർജുൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 20 റൺസിൽ ഋഷഭ് പ്രഭ്സിംറാന്റെ ക്യാച്ച് നേടിയിരുന്നെങ്കിൽ മാച്ച് വിന്നറായി മാറാൻ ചിലപ്പോൾ അർജുന് സാധിക്കുമായിരുന്നു. ദൗർഭാഗ്യവശാൽ അതിന് സാധിക്കാതെ പോയി. നാല് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് അർജുൻ നേടിയത്.
ആദ്യ പന്തിൽത്തന്നെ വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ഐപിഎല്ലിൽ കൂടുതൽ തവണ ആദ്യ പന്തിൽ വിക്കറ്റ് നേടുന്ന താരമായി മാറി.ഇത് ആറാം തവണയാണ് ഷമി ഈ നേട്ടത്തിലേക്കെത്തുന്നത്. ജാക്സ് കാലിസ്, കെ എൽ രാഹുൽ (2 തവണ), ഫിൽ സാൾട്ട്, ഷെയ്ക്ക് റഷീദ്, പ്രിയൻഷ് ആര്യ എന്നിവരെയാണ് ഷമി പുറത്താക്കിയത്. അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയ ജോഫ്രാ ആർച്ചറെയാണ് ഷമി മറികടന്നത്.








English (US) ·