IPL 2026: ആ സർപ്രെെസ് ഉണ്ടാകുമോ? ചെന്നെെയിൽ അവസാന മത്സരം കളിക്കാൻ ധോണി, പക്ഷെ വെല്ലുവിളിയാകുന്നത് അക്കാര്യം

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 May 2026, 10:13 americium IST

IPL 2026: ചെന്നെെ സൂപ്പർ കിങ്സ് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയാണ് മുന്നോട്ട് പോകുന്നത്. രണ്ട് മത്സരം മാത്രമാണ് സിഎസ്കെയ്ക്ക് ശേഷിക്കുന്നത്. ഇതിൽ ഹെെദരാബാദിനെതിരേയാണ് സിഎസ്കെയുടെ ഹോം മത്സരം

ഹൈലൈറ്റ്:

  • സിഎസ്കെയ്ക്ക് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ
  • ഹെെദരാബാദാണ് സിഎസ്കെയുടെ അടുത്ത എതിരാളി
  • സഞ്ജുവിനും റുതുരാജിനും നിർണ്ണായകം

ms dhoniഎംഎസ് ധോണി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ചെന്നെെ സൂപ്പർ കിങ്സ് പ്ലേ ഓഫിലേക്കെത്തുമോ ഇല്ലെയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 12 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ സിഎസ്കെ ആറാം സ്ഥാനത്താണുള്ളത്. രണ്ട് മത്സരങ്ങൾ ശേഷിക്കെ സിഎസ്കെയ്ക്ക് രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്ലേ ഓഫിലേക്കെത്തുക പ്രയാസമാണെന്ന് തന്നെ പറയാം. പഞ്ചാബ് കിങ്സിന്റേയും രാജസ്ഥാന്റേയും സൺറെെസേഴ്സ് ഹെെദരാബാദിന്റേയുമെല്ലാം മത്സരഫലങ്ങൾ സിഎസ്കെയ്ക്ക് വളരെ നിർണ്ണായകമാണ്.സിഎസ്കെയുടെ അടുത്ത മത്സരം സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ ചെന്നെെയിലാണ്. സിഎസ്കെയുടെ ഈ സീസണിലെ അവസാന ഹോം മത്സരമാണിത്. സിഎസ്കെയുടെ അവസാന മത്സരം ഗുജറാത്ത് ടെെറ്റൻസിനെതിരേ അഹമ്മദാബാദിലാണ്. സിഎസ്കെ ഹെെദരാബാദിനെതിരേ സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ എംഎസ് ധോണി കളിക്കാൻ ഇറങ്ങുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


എംഎസ് ധോണിക്ക് ഇനിയൊരു സീസൺ കളിക്കാനുള്ള ബാല്യം ഉണ്ടാകില്ല. ഈ സീസണിൽ പരിക്കിനെത്തുടർന്ന് ഒരു മത്സരം പോലും ധോണി കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തട്ടകത്തിൽ അവസാന മത്സരം കളിച്ച് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തുമോയെന്നതാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്. ധോണി സിഎസ്കെയുടെ വികാരമാണ്.

ധോണി വിരമിക്കൽ മത്സരം ചെന്നെെയിൽ കളിക്കുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ‌ ഇതിനുള്ള സാധ്യത വിരളമാണെന്നതാണ് വസ്തുത. കാരണം ഇപ്പോൾ സിഎസ്കെയ്ക്ക് ഇത്തരമൊരു സാഹസ നീക്കം നടത്തുക പ്രയാസമാവും. സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താൻ ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയിക്കുകയെന്നതാണ് ഏറ്റവും നിർണ്ണായകമായ കാര്യം.
Samayam MalayalamKKR vs GT IPL 2026: അൻകൃഷ് രഘുവംശി വിരാട് കോഹ്ലിയെപ്പോലെ? ഈ സാമ്യതകൾ അത് വ്യക്തമാക്കും; 21കാരൻ ഇന്ത്യയുടെ ഭാവി ഹീറോ
ഇതിന് സാധിച്ചാലേ മറ്റ് പ്രതീക്ഷകൾക്ക് വകയുള്ളൂ. അതുകൊണ്ടുതന്നെ ഇപ്പോൾ ധോണിയെ കളിപ്പിക്കുകയും സിഎസ്കെ തോൽക്കുകയും ചെയ്താൽ എല്ലാ പഴികളും ധോണിയിലേക്കാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ ധോണി ഇപ്പോൾ ഇത്തരമൊരു നീക്കത്തിന് തയ്യാറാവില്ല. ധോണിക്ക് ഇപ്പോൾ ഫിറ്റ്നസ് പ്രശ്നങ്ങളില്ലെന്നാണ് വിവരം. എന്നാൽ ധോണി ഇപ്പോൾ കളിച്ചാൽ മാധ്യമങ്ങളുടേയും ആരാധകരുടേയും ശ്രദ്ധ പൂർണ്ണമായും ധോണിയിലേക്കാവും.

ധോണി എവിടെ കളിക്കാനിറങ്ങിയാലും ഗ്യാലറിയിൽ മുഴങ്ങുക ധോണിയുടെ ശബ്ദമാവും. അത് സഹതാരങ്ങൾക്കും ടീമിനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാരണത്താലാണ് ധോണി ഡ്രസിങ് റൂമിലേക്ക് പോലും വരാത്തത് എന്നാണ് സിഎസ്കെ ബാറ്റിങ് പരിശീലകനായ മെെക്കൽ ഹസി പറഞ്ഞത്. ഇപ്പോൾ ഇത്തരമൊരു നിർണ്ണായക ഘട്ടത്തിൽ ധോണി കളിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് തന്നെ പറയാം.

KKR vs GT IPL 2026: 93 റൺസിൽ പുറത്ത്, തലനാരിഴയ്ക്ക് ഫിൻ അലന് വമ്പൻ റെക്കോഡ് നഷ്ടം; സിക്സറിൽ എലെെറ്റ് ക്ലബ്ബിലിടം

പതിവ് പോലെ വിരമിക്കൽ പ്രഖ്യാപനം ധോണി സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്താനാണ് സാധ്യത. വരുന്ന സീസണിൽ സിഎസ്കെയുടെ ഉപദേഷ്ടാവായി ധോണിയെ പ്രതീക്ഷിക്കാം. ഇനി കളിക്കാരനെന്ന നിലയിൽ ധോണി വീണ്ടും കളത്തിൽ എത്തുന്നത് കാണാൻ ആരാധകർക്ക് സാധിച്ചേക്കില്ല.

സിഎസ്കെയുടെ നായകനായ റുതുരാജ് ഗെയ്ക് വാദിന് ഇനിയുള്ള രണ്ട് മത്സരങ്ങളും വളരെ നിർണ്ണായകമാണ്. ഇതിനോടകം വലിയ വിമർശനമാണ് റുതുരാജിനെതിരേ ഉയരുന്നത്. സഞ്ജു സാംസണെ സംബന്ധിച്ചും വരുന്ന മത്സരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജുവിന് മുന്നിൽ നിന്ന് നയിച്ച് സിഎസ്കെയെ പ്ലേ ഓഫിലേക്കെത്തിക്കാൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article