Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•8 Apr 2026, 11:00 americium IST
IPL 2026: രാജസ്ഥാൻ റോയൽസ് തകർപ്പൻ ഫോമിലാണ് ഇത്തവണ മുന്നോട്ട് പോകുന്നത്. കളിച്ച മൂന്ന് മത്സരത്തിലും ടീം വിജയം നേടുകയും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയം
ഹൈലൈറ്റ്:
- യശ്വസി ജയ്സ്വാൾ റൺവേട്ടയിൽ തലപ്പത്ത്
- രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്
- മുംബെെ ഇന്ത്യൻസിനെ തോൽപ്പിച്ച് രാജസ്ഥാൻ
യശ്വസി ജയ്സ്വാൾ(ഫോട്ടോസ്- AP)തൊട്ടതെല്ലാം പിഴച്ച് മഞ്ഞപ്പട; സഞ്ജുവും റുതുരാജുമല്ല യഥാർഥ കാരണം വെളിപ്പെടുത്തി ഇർഫാൻ പഠാൻ
മുംബെെക്കെതിരേ അവസാന അഞ്ച് ഇന്നിങ്സിൽ നിന്ന് 328 റൺസാണ് ജയ്സ്വാൾ നേടിയത്. അതായത് ശരാശരി 109.33 ഉും സ്ട്രെെക്ക് റേറ്റ് 197.59 ഉും ആണ്. 37 ഫോറും 21 സിക്സും ഉൾപ്പെടെയാണ് ജയ്സ്വാൾ കത്തിക്കയറിയിരിക്കുന്നത്. മുംബെെ നിലവിൽ ഏറ്റവും മികച്ച ബൗളിങ് കരുത്തുള്ള ടീമുകളിലൊന്നാണ്. ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, ദീപക് ചഹാർ എന്നിവരെല്ലാം ഉൾപ്പെടുന്ന നിരയാണ് മുംബെെയുടേത്.
ഇവരെയെല്ലാം അനായാസം നേരിട്ട് റൺസുയർത്താൻ ജയ്സ്വാളിന് സാധിക്കുന്നുവെന്നത് നിസാര കാര്യമല്ല. മികച്ച ടെെമിങ്ങോടെ റൺറേറ്റ് താഴേക്ക് പോകാതെ കസറാൻ ജയ്സ്വാളിന് കഴിയുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ജയ്സ്വാളിന്റെ ഈ കിടിലൻ പ്രകടനം വരുന്ന മത്സരങ്ങളിലും തുടർന്നാൽ രാജസ്ഥാൻ റോയൽസിന് വലിയ കിരീട സാധ്യത അവകാശപ്പെടാൻ സാധിക്കും.
എന്നാൽ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ജയ്സ്വാളെന്ന് പറയാം. ഇന്ത്യയുടെ ടി20 ടീമിൽ ജയ്സ്വാളിന് സ്ഥാനമില്ല. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ ജയ്സ്വാളിനെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഇനി അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം ഇടം കെെയൻ ഓപ്പണറായ അഭിഷേക് ശർമ മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. സമീപകാലത്തായി സ്ഥിരത കാട്ടാൻ അഭിഷേകിന് സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ അഭിഷേകിന്റെ സ്ഥാനത്തേക്കെത്താൻ ഇടം കെെയൻമാരായ യശ്വസി ജയ്സ്വാളും വെെഭവ് സൂര്യവംശിയും തമ്മിലാണ് കടുത്ത മത്സരം. വെെഭവിനെക്കാൾ സീനിയർ താരമെന്ന നിലയിൽ ജയ്സ്വാളിന് മുൻതൂക്കമുണ്ട്. എന്നാൽ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കുന്ന താരമെന്ന നിലയിലും ഭാവി താരമെന്ന നിലയിലും ഇന്ത്യ വെെഭവിനെ പിന്തുണക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.
IPL 2026: മുംബെെക്ക് ഇത് എന്തുപറ്റി? ഹാർദിക്കിന് കീഴിൽ മികവ് കാട്ടാനാവുന്നില്ല, ചാമ്പ്യൻ നിരയെ പിന്നോട്ടടിച്ച് ഇക്കാര്യങ്ങൾ
എന്തായാലും ആദ്യ മൂന്ന് മത്സരവും ജയിച്ച രാജസ്ഥാൻ റോയൽസ് വലിയ പ്രതീക്ഷയിലാണുള്ളത്. ഇത്തവണ തകർപ്പൻ താരനിര രാജസ്ഥാനുണ്ടെന്ന് മാത്രമല്ല എല്ലാവരും കിടിലൻ ഫോമിലാണുള്ളത്. അതുകൊണ്ടുതന്നെ പ്രഥമ സീസണിലെ ചാമ്പ്യന്മാർ വീണ്ടുമൊരു ഐപിഎൽ കിരീടത്തിലേക്കെത്താനുള്ള ഉയർന്ന സാധ്യത ഇത്തവണയുണ്ട്.









English (US) ·