Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•4 Apr 2026, 8:41 americium IST
IPL 2026: ഐപിഎൽ 2026 സീസൺ ആദ്യ റൗണ്ട് പൂർത്തിയായിരിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് 10 ടീമുകളും ഇറങ്ങിയതെങ്കിലും പല പ്രമുഖർക്കും ആദ്യ റൗണ്ടിൽ കാലിടറുന്നതാണ് കാണാനായത്
ഹൈലൈറ്റ്:
- മുംബെെ ഇന്ത്യൻസിന് വിജയത്തുടക്കം
- സിഎസ്കെ ആദ്യ രണ്ട് മത്സരവും തോറ്റു
- രാജസ്ഥാനും ആദ്യ മത്സരം ജയിച്ചു
പഞ്ചാബ് കിങ്സ്(ഫോട്ടോസ്- ANI)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
മുംബെെ ഇന്ത്യൻസ് , രാജസ്ഥാൻ റോയൽസ് , ഡൽഹി ക്യാപിറ്റൽസ് , പഞ്ചാബ് കിങ്സ് എന്നീ ടീമുകൾ പ്ലേ ഓഫിലെത്തുമെന്നാണ് പീറ്റേഴ്സൻ പറയുന്നത്. മുംബെെ ഇന്ത്യൻസ് ഇത്തവണ വലിയ പ്രതീക്ഷയാണ് നൽകുന്നത്. തോറ്റ് തുടങ്ങുന്ന മുംബെെ ഇത്തവണ വിജയത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ ആറ് വിക്കറ്റിനാണ് മുംബെെ തോൽപ്പിച്ചത്.
മുംബെെയുടെ സൂപ്പർ താരങ്ങളെല്ലാം മികച്ച ഫോമിൽ കളിക്കുന്നതാണ് കാണാനാവുന്നത്. ഇതിൽ സീനിയർ താരം രോഹിത് ശർമയുടെ മികച്ച ഫോമും ഉൾപ്പെടും. ഇത്തവണ മുംബെെ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിലെ പ്രകടനം വലിയ പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണെന്ന് പറയാം. ആറാം കിരീട പ്രതീക്ഷയോടെയാണ് മുംബെെ ഇത്തവണ മുന്നോട്ട് പോകുന്നത്.
ഡൽഹി ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ തോൽപ്പിച്ചു. എന്നാൽ ഡൽഹിയുടെ ബാറ്റിങ് നിര വലിയ പ്രതീക്ഷ നൽകുന്നതല്ലെന്ന് പറയാം. അക്ഷർ പട്ടേലും സംഘവും ബൗളിങ്ങിൽ കരുത്തുറ്റ നിരയാണെങ്കിലും ബാറ്റിങ്ങിൽ ഇനിയും മികവ് തെളിയിക്കേണ്ടിയിരിക്കുന്നു. കെ എൽ രാഹുൽ ആദ്യ മത്സരത്തിൽ ഫ്ളോപ്പായത് ഡൽഹിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാഹുലിന്റെ ഫോം വരുന്ന മത്സരങ്ങളിൽ ഡൽഹിക്ക് വളരെ നിർണ്ണായകമാണ്.
രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സിനെയാണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽത്തന്നെ ഒത്തിണക്കത്തോടെ കളിക്കുന്ന രാജസ്ഥാനെയാണ് കാണാനായത്. റിയാൻ പരാഗിന് കീഴിൽ മികച്ച പ്രകടനം നടത്താൻ രാജസ്ഥാന് സാധിക്കുന്നു. സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാനെ ഇത്തവണ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഈ സീസണിൽ കപ്പിലേക്കെത്താൻ തങ്ങൾക്ക് കഴിവുണ്ടെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ തെളിയിക്കാൻ രാജസ്ഥാനായി.
IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
പഞ്ചാബ് കിങ്സ് അവസാന സീസണിലെ റണ്ണറപ്പുകളാണ്. ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച പഞ്ചാബ് അച്ചടക്കമുള്ള നിരയാണെന്ന് തെളിയിക്കുകയാണ്. ശ്രേയസ് അയ്യർ എന്ന നായകന് കീഴിൽ പഞ്ചാബിന് തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുണ്ട്. ഇത്തവണ പഞ്ചാബ് പ്ലേ ഓഫിലെത്താൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. പീറ്റേഴ്സണിന്റെ പ്രവചനം കൃത്യമാകുമോയെന്നത് കാത്തിരുന്ന് കാണാം.









English (US) ·