IPL 2026: ആദ്യം വിവാദ പുറത്താകൽ, പിന്നാലെ പിഴ ശിക്ഷയും; അൻകൃഷ് രഘുവംശിക്കെതിരേ നടപടി, കാരണം പറയുന്നത് ഇങ്ങനെ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam27 Apr 2026, 1:46 p.m. IST

IPL 2026: ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് സൂപ്പർ ഓവറിനൊടുവിലാണ് ജയിച്ചത്. ഈ മത്സരം പോരാട്ടവീര്യംകൊണ്ട് മാത്രമല്ല വിവാദ സംഭവങ്ങൾക്കൊണ്ടും വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്

ഹൈലൈറ്റ്:

  • അൻകൃഷിന്റെ വിക്കറ്റ് വിവാദത്തിൽ
  • അൻകൃഷിനെതിരേ അച്ചടക്ക നടപടി
  • കെകെആർ സൂപ്പർ ഓവറിനൊടുവിൽ ജയിച്ചു
Angkrish Raghuvanshi , Cameron Greenഅൻകൃഷ് രഘുവംശി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ കൊൽക്കത്ത നെെറ്റ് റെെഡേഴ്സും ലഖ്നൗ സൂപ്പർ ജയ്ന്റ്സും തമ്മിലുള്ള മത്സരം വാശിയേറിയ പോരാട്ടത്തിന് മാത്രമല്ല വലിയ വിവാദങ്ങൾക്കുമാണ് കാരണമായത്. ഇതിലൊന്ന് അൻകൃഷ് രഘുവംശിയുടെ പുറത്താകലായിരുന്നു. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ യുവ താരമായ അൻകൃഷ് അഞ്ചാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. പ്രിൻസ് യാദവ് എറിഞ്ഞ ഓവറിലെ അൻകൃഷിന്റെ ഗ്രൗണ്ട് ഷോട്ട് മുഹമ്മദ് ഷമിയുടെ കെെകളിലേക്ക്.റൺസിനായി ക്രീസ് വിട്ട അൻകൃഷ് അപകടം തിരിച്ചറിഞ്ഞ് തിരിച്ച് സ്ട്രെെക്കിലേക്ക് തിരിച്ചോടി. ഈ സമയത്ത് റണ്ണൗട്ടാക്കാൻ മുഹമ്മദ് ഷമി എറിഞ്ഞ ത്രോ അൻകൃഷിന്റെ ദേഹത്താണ് കൊണ്ടത്. ഇതോടെ ഫീൽഡിങ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് ലഖ്നൗ താരങ്ങൾ അപ്പീൽ ചെയ്യുകയും തേർഡ് അംപയർ ഇത് ഔട്ട് വിധിക്കുകയും ചെയ്തു. വിചിത്ര തീരുമാനമായിരുന്നു ഇതെന്ന് പറയാം.

സൂര്യയയുടെ പിൻഗാമിയായി ശ്രേയസ് അയ്യർ എത്തണമെന്ന് പറയുന്നത് എന്തുകൊണ്ട്?


ഇതിനെത്തുടർന്ന് ഗ്രൗണ്ട് വിടുന്നതിന് മുമ്പ് അൻകൃഷ് ഓൺ ഫീൽഡ് അംപയറോട് തർക്കിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ പേരിൽ അൻകൃഷിനെതിരേ നടപടി എടുത്തിരിക്കുകയാണ്. ക്രിക്കറ്റിലെ നിയമങ്ങൾ ചോദ്യം ചെയ്തതിനാണ് നടപടി നേരിട്ടിരിക്കുന്നത്. മാച്ച് ഫീയുടെ 20% പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് പിഴ ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഐപിഎൽ കോഡ്ഓഫ് കണ്ടക്ടിലെ 2.2 ആർട്ടിക്കിൽ ലംഘനം നടത്തിയതിനാണ് നടപടി.

അൻകൃഷിന്റെ പുറത്താകൽ വലിയ വിവാദമായി മാറിയിരുന്നു. അൻകൃഷ് ഫീൽഡറായ മുഹമ്മദ് ഷമിയെ നോക്കിയ ശേഷം ഓട്ടത്തിന്റെ ദിശ മാറ്റിയെന്ന് വിലയിരുത്തിയാണ് തേർഡ് അംപയർ ഔട്ട് വിധിച്ചത്. എന്നാൽ ഫീൽഡറെ നോക്കിയ ശേഷം തിരിഞ്ഞ് നോക്കാതെ ഓടുകയാണ് അൻകൃഷ് ചെയ്തത്. ഷമിയുടെ ത്രോ അൻകൃഷിന്റെ ദേഹത്ത് കൊണ്ടത് മനപ്പൂർവ്വം അല്ലെന്ന് തന്നെ പറയാം.
Samayam MalayalamVaibhav Sooryavanshi: പ്രഫുലിനോട് വീട്ടിയത് പ്രതികാരം, ഡക്കിന് പുറത്താക്കിയത് മാനസികമായി ബാധിച്ചു; തുറന്ന് പറഞ്ഞ് വെെഭവ് സൂര്യവംശി
എന്നാൽ തേർഡ് അംപയർ മറ്റൊരു തരത്തിലായിരുന്നു തീരുമാനം എടുത്തത്. അൻകൃഷ് മാത്രമല്ല കെകെആർ പരിശീലകനായ അഭിഷേക് നായരും അംപയറോട് തർക്കിച്ചിരുന്നു. എന്നാൽ അംപയറുടെ തീരുമാനം അന്തിമം ആയതിനാൽ വിക്കറ്റ് നഷ്ടമായി അൻകൃഷിന് മടങ്ങേണ്ടി വരികയായിരുന്നു. വാശിയേറിയ മത്സരത്തിൽ കെകെആറിന് ജയിക്കാൻ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

സൂപ്പർ ഓവറിനൊടുവിലാണ് കെകെആർ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആർ 155 റൺസെടുത്തപ്പോൾ ലഖ്നൗവിനും അതേ സ്കോർ തന്നെയാണ് നേടാനായത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സുനിൽ നരെയ്ന്റെ കിടിലൻ ബൗളിങ് പ്രകടനത്തിന്റെ കരുത്തിൽ കെകെആർ വിജയം നേടുകയായിരുന്നു. മൂന്ന് പന്തുകൊണ്ട് ലഖ്നൗവിന്റെ രണ്ട് ബാറ്റ്സ്മാൻമാരേയും പുറത്താക്കാൻ നരെയ്ന് സാധിച്ചു.

IPL 2026: 'ഇടവേള വേണം', സമ്മർദ്ദം വെളിപ്പെടുത്തി ഋഷഭ് പന്ത്, ക്യാപ്റ്റൻ സ്ഥാനത്തേക്ക് മാർക്രം എത്തുമോ? നിർണ്ണായക മാറ്റത്തിന് സാധ്യത

നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് റിങ്കു സിങ് കെകെആറിനെ വിജയത്തിലേക്കും എത്തിച്ചു. നേരത്തെ റിങ്കുവിന്റെ അർധ സെഞ്ചുറി പ്രകടനമാണ് കെകെആറിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്താൻ സഹായിച്ചത്. എന്തായാലും കെകെആർ തോൽക്കുന്ന സാഹചര്യമുണ്ടായാൽ അൻകൃഷിന്റെ വിക്കറ്റ് കൂടുതൽ വിവാദമായി മാറാൻ സാധ്യതകളേറെയായിരുന്നു. എന്തായാലും കെകെആറിന് ജയിക്കാനായി എന്നതാണ് ആശ്വാസ്യകരമായ കാര്യം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article