IPL 2026: ആറ് തുടർ തോൽവികൾക്ക് ശേഷം ജയം, ആർസിബിക്ക് പണികൊടുത്ത് ലഖ്നൗ; ചാമ്പ്യന്മാർക്ക് പിഴച്ചതെവിടെ? കാരണങ്ങളിതാ

3 weeks ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam8 May 2026, 6:47 americium IST

IPL 2026: ലഖ്നൗവിനെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനായിരുന്നു ആർസിബിയുടെ പദ്ധതി. എന്നാൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ആറ് തുടർ തോൽവികൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്

ഹൈലൈറ്റ്:

  • ആർസിബി മൂന്നാം സ്ഥാനത്ത് തുടരുന്നു
  • മഴ മത്സരത്തിൽ രസംകൊല്ലിയായി
  • മിച്ചൽ മാർഷ് സെഞ്ചുറി നേടി

rcb vs lsgആർസിബി vs ലഖ്നൗ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പോരാട്ടം പ്ലേ ഓഫിലേക്കടുക്കവെ ആർസിബിക്ക് എട്ടിന്റെ പണി കൊടുത്ത് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്താൻ ഇറങ്ങിയ ആർസിബിയെ 9 റൺസിനാണ് ലഖ്നൗ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മൂന്ന് വിക്കറ്റിന് 209 റൺസെടുത്തപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് ആറ് വിക്കറ്റിന് 203 റൺസാണ് നേടാൻ സാധിച്ചത്. ആർസിബി 2025 മുതലുള്ള കണക്ക് പ്രകാരം തുടർച്ചയായി രണ്ട് മത്സരം തോൽക്കുന്നത് ഇതാദ്യമായാണ്. 10 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ ആർസിബി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ഈ തോൽവിയോടെ പ്ലേ ഓഫ് പോരാട്ടം കൂടുതൽ കടുത്തിരിക്കുകയാണ്. നിർണ്ണായക മത്സരത്തിൽ ആർസിബിക്ക് പിഴച്ചത് എവിടെയാണ്?. കാരണങ്ങളിതാ.

ധോണിക്ക് ശേഷം ചെന്നൈയുടെ 'പുതിയ വിശ്വസ്തൻ'; പ്ലേ ഓഫ് പ്രതീക്ഷകളിൽ സഞ്ജു എന്ന കരുത്ത്!


ഒന്നാമത്തെ കാര്യം വിരാട് കോഹ്ലിക്ക് മികവ് കാട്ടാൻ സാധിക്കാതെ പോയതാണ്. റൺസ് പിന്തുടരുമ്പോൾ കോഹ്ലിയുടെ പ്രകടനമാണ് ആർസിബിയെ സംബന്ധിച്ച് വളരെ നിർണ്ണായകം. എന്നാൽ ലഖ്നൗവിനെതിരേ കോഹ്ലിക്ക് മികവ് കാട്ടാൻ സാധിച്ചില്ല. രണ്ട് പന്ത് നേരിട്ട കോഹ്ലി ഡക്കിനാണ് മടങ്ങിയത്. പ്രിൻസ് യാദവാണ് കോഹ്ലിയെ ഡക്കിന് മടക്കിയത്. ഇത് തിരിച്ചടിയായി മാറി. ജേക്കബ് ബദലിനും ദേവ്ദത്ത് പടിക്കലും ടോപ് ഓഡറിൽ മികവ് കാട്ടാൻ സാധിക്കാതെ പോയി.

ബദൽ അഞ്ച് പന്തിൽ നാല് റൺസെടുത്ത് പുറത്തായപ്പോൾ ദേവ്ദത്ത് പടിക്കൽ 25 പന്തിൽ 34 റൺസാണ് നേടിയത്. 136 മാത്രമായിരുന്നു താരത്തിന്റെ സ്ട്രെെക്ക് റേറ്റ്. ദേവ്ദത്തിന്റെ മെല്ലെപ്പോക്ക് ടീമിനെ പ്രതികൂലമായി ബാധിച്ച കാര്യമാണ്. ഫിനിഷറെന്ന് അവകാശപ്പെടുന്ന ജിതേഷ് ശർമ മോശം ഫോമിൽ തുടരുകയാണ്. മൂന്ന് പന്ത് നേരിട്ട് ഒരു റൺസാണ് ജിതേഷ് ശർമക്ക് നേടാനായത്. ഈ സീസണിൽ‌ താരം തീർത്തും നിരാശപ്പെടുത്തുകയാണ്.
Samayam MalayalamIPL 2026: ധോണി എന്തുകൊണ്ട് സിഎസ്കെയ്ക്കായി കളിക്കുന്നില്ല? ആരാധകർ ചെയ്യേണ്ടത് ഒരു കാര്യം; അഭ്യർത്ഥനയുമായി മെെക്കൽ ക്ലാർക്ക്
ലഖ്നൗലിന്റെ മിച്ചൽ മാർഷിന്റെ സെഞ്ചുറി പ്രകടനം ആർസിബിക്ക് വലിയ വെല്ലുവിളിയായി മാറി. തുടക്കം മുതൽ ആക്രമിച്ച മാർഷ് 20 പന്തിൽ അർധ സെഞ്ചുറി നേടി. 56 പന്തിൽ 111 റൺസെടുത്താണ് മിച്ചൽ മാർഷ് പുറത്തായത്. ഒമ്പത് വീതം സിക്സും ഫോറും മിച്ചൽ മാർഷ് പറത്തി. ഇടക്കിടെ മഴ പെയ്ത് മത്സരം തടസപ്പെടുത്തിയപ്പോഴും ആ താളം നഷ്ടപ്പെടുത്താതെ റൺസുയർത്താൻ മാർഷിന് സാധിച്ചു.

ഋഷഭ് പന്തിന്റെ ഡെത്തോവറിലെ കാമിയോയും എടുത്തു പറയേണ്ടത്. മത്സരഫലത്തിൽ വ്യത്യാസം ഉണ്ടാക്കുന്നതിൽ ഈ പ്രകടനം നിർണ്ണായകമായി മാറി. 10 പന്തിൽ 32 റൺസോടെ ഋഷഭ് പന്ത് പുറത്താവാതെ നിന്നു. നാല് ഫോറും രണ്ട് സിക്സുമാണ് ഋഷഭ് പറത്തിയത്.

IPL 2026: ഐപിഎല്ലിൽ മറ്റൊരു പേസർക്കുമില്ലാത്ത നേട്ടം, ചരിത്രമെഴുതി ഭുവനേശ്വർ കുമാർ; ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്ത്

320 സ്ട്രെെക്ക് റേറ്റിലാണ് ഋഷഭ് കത്തിക്കയറിയത്. ഈ പ്രകടനം ആർസിബിയുടെ വിജയ മോഹത്തെ തകർക്കുന്നതിൽ നിർണ്ണായകമായി മാറിയെന്ന് പറയാം. ലഖ്നൗ പ്ലേ ഓഫിലേക്കെത്തില്ലെന്ന് ഉറപ്പാണ്. ആർസിബിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article