Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•17 Mar 2026, 6:44 p.m. IST
പുതിയ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിരുന്നു. പുതിയ സീസണിൽ ആര് കപ്പ് അടിക്കുമെന്നറിയാന്‍ ഐപിഎല്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കണം. എന്നാല്‍ അടുത്ത 25 വർഷത്തേക്കുള്ള ഐപിഎൽ ചാമ്പ്യന്മാരെ ജനറേറ്റീവ് എഐ ടൂളായ ചാറ്റ് ജിപിടി പ്രവചിച്ചാല്‍ എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം.
ഹൈലൈറ്റ്:
- അടുത്ത 25 വർഷത്തേക്കുള്ള ഐപിഎൽ ചാമ്പ്യന്മാരെ പ്രവചിച്ച് ചാറ്റ് ജിപിടി
- 2026 സീസണില്‍ മുംബൈ ഇന്ത്യൻസ് കിരീടം എന്നാണ് പ്രവചനം
- ഡൽഹിയും പഞ്ചാബും രാജസ്ഥാനുമെല്ലാം കപ്പ് നേടാൻ ഇനിയും കാത്തിരിക്കണം
ഹാര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി(ഫോട്ടോസ്- Getty Images)കിരീടം നേടുന്ന കാര്യത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ അക്കൗണ്ടിലേക്ക് ആറാമത്തെ കിരീടം കൂട്ടിച്ചേർക്കാൻ ഒരു വർഷം കൂടി കാത്തിരിക്കണം എന്നാണ് ചാറ്റ് ജിപിടി യുടെ പ്രവചനം. 2028-ല്‍ സൺറൈസേഴ്സ് ഹൈദരാബാദും 2029 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും 2030-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവും ഐപിഎൽ കിരീടങ്ങളുടെ എണ്ണം രണ്ടായി വർധിപ്പിക്കും എന്നാണ് ചാറ്റ് ജിപിടി പ്രവചിക്കുന്നത്.
2031-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കുമെന്നും 24 വർഷങ്ങൾക്ക് ശേഷം 2032-ല്‍ രാജസ്ഥാൻ റോയൽസ് തങ്ങളുടെ രണ്ടാം കിരീടം നേടുമെന്നും പ്രവചിക്കുന്നു. 2008-ലെ ആദ്യ സീസണില്‍ കിരീടം നേടിയതിന് ശേഷം ഇതുവരെ രാജസ്ഥാന്‍ റോയല്‍സിന് കപ്പ് നേടാന്‍ സാധിച്ചിട്ടില്ല. സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ ഒരു സീസണില്‍ ഫൈനലിലെത്തിയെങ്കിലും കിരീടമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാത്ത ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നീ ടീമുകൾ കപ്പ് നേടാന്‍ ഇനിയും വർഷങ്ങൾ കാത്തിരിക്കണമെന്നാണ് ചാറ്റ് ജിപിടി പ്രവചിക്കുന്നത്. പ്രവചനമനുസരിച്ച് ഡൽഹി 2034-ലും ലഖ്നൗ 2036-ലും പഞ്ചാബ് കിങ്സ് 2037-ലും ഐപിഎല്ലിലെ ആദ്യ കിരീടം നേടും. ചാറ്റ്ജിപിടിയുടെ പ്രവചനം അനുസരിച്ച് 2050-ലെ ഐപിഎല്‍ കിരീട വിജയി മുംബെെ ഇന്ത്യന്‍സാണ്.
ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു








English (US) ·