‌IPL 2026: ഇങ്ങനെ തുടർന്നാൽ കാര്യം ഉണ്ടാകില്ല, വെെഭവിന് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്; നൽകിയ ഉപദേശം ഇതാണ്

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam13 May 2026, 8:28 p.m. IST

IPL 2026: വെെഭവ് സൂര്യവംശി എല്ലാ ഫോർമാറ്റിലും ഇതിനോടകം കരുത്തുകാട്ടിക്കഴിഞ്ഞു. ഐപിഎല്ലിലൂടെ ലോകോത്തര ബൗളർമാരെയടക്കം തല്ലിപ്പറത്താൻ വെെഭവിന് സാധിച്ചിട്ടുണ്ടെന്നാണ് എടുത്തു പറയേണ്ടത്

ഹൈലൈറ്റ്:

  • വെെഭവിന്റെ പ്രതിഭ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നു
  • ഇന്ത്യ വെെകാതെ വെെഭവിന് അവസരം നൽകിയേക്കും
  • രാജസ്ഥാനൊപ്പം രണ്ട് സെഞ്ചുറി താരം നേടിക്കഴിഞ്ഞു
vaibhav sooryavanshi, ab de villiersവെെഭവ് സൂര്യവംശി, എബി ഡിവില്ലിയേഴ്സ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പുരോഗമിക്കവെ ഏറ്റവും കൂടുതൽ കെെയടി നേടുന്ന യുവതാരം വെെഭവ് സൂര്യവംശിയാണ്. അവസാന സീസണിലൂടെ തന്നെ തന്റെ കളി മികവ് തെളിയിച്ച താരം ഈ സീസണിലും സെഞ്ചുറി പ്രകടനമടക്കം ആവർത്തിച്ച് എല്ലാവരുടേയും കെെയടി ഏറ്റുവാങ്ങുകയാണ്. അതിവേഗം റൺസുയർത്താനുള്ള കഴിവാണ് താരത്തിനെ ശ്രദ്ധേയനാക്കുന്നത്. ലോകോത്തര ബൗളർമാരെയടക്കം ഭയമില്ലാതെ തല്ലിപ്പറത്താൻ വെെഭവിന് സാധിക്കുന്നുണ്ട്. പ്രായം 15 മാത്രമാണെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനമികവ് വെെഭവിനുണ്ട്. ഇന്ത്യയുടെ അയർലൻഡ് ടി20 പരമ്പരക്കുള്ള ടീമിൽ വെെഭവും ഉൾപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോഴിതാ വെടിക്കെട്ട് ബാറ്റിങ് തുടരുമ്പോഴും വെെഭവിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ നായകനും സൂപ്പർ താരവുമായ എബി ഡിവില്ലിയേഴ്സ്.

തുടർച്ചയായ തോൽവികൾ; പഞ്ചാബ് കിങ്സിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ!


വെെഭവ് ടി20 മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോകരുതെന്നും എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കണമെന്നും ഉപദേശിക്കുകയാണ് ഡിവില്ലിയേഴ്സ്. 'സത്യസന്ധമായി പറഞ്ഞാൽ ഇതേ മികവോടെ അവൻ എത്രകാലം പോകുമെന്ന് എനിക്കറിയില്ല. അവന്റെ പ്രായം നോക്കുമ്പോൾ പ്രതിഭ ഗംഭീരമാണ്. എന്നാൽ അവനെ എല്ലാ ഫോർമാറ്റിലും കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ അവൻ എങ്ങനെയാവുമെന്ന് ഇപ്പോൾ അറിയില്ല. കരിയറിൽ ടി20 മാത്രം മതിയോ എന്ന് അവനോട് ചോദിക്കുന്ന ഒരു മാനേജർ വന്നാൽ അവന്റെ നിരവധി കാര്യങ്ങൾ മാറും. എല്ലാ ഫോർമാറ്റും അവൻ കളിച്ചാൽ ദീർഘവും വിജയകരവുമായ കരിയർ അവന് സൃഷ്ടിക്കാൻ സാധിച്ചേക്കും.
Samayam MalayalamPBKS vs DC IPL 2026: ആദ്യ 7 മത്സരത്തിൽ തോൽവി അറിഞ്ഞില്ല, ഇപ്പോൾ 4 തുടർ തോൽവി; പഞ്ചാബ് പ്ലേ ഓഫ് കാണില്ലേ? ടീമിന് പിഴക്കുന്നത് എവിടെ?
ടെസ്റ്റും ഏകദിനവും കളിച്ച് ക്രിക്കറ്റിലെ എല്ലാ വ്യത്യസ്തമായ മേഖലകളിലും മാനസികമായും ശാരീരികമായും അവൻ അനുഭവസമ്പത്ത് ഉണ്ടാക്കണം. അവന്റെ പാതയിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളേയും മറികടക്കാനുള്ള പ്രതിഭ തീർച്ചയായും അവനുണ്ട്. എന്നാൽ അതൊട്ടും എളുപ്പമായിരിക്കില്ല. കഠിനമായ പാതയായിരിക്കും അത്. അവൻ ആ വഴിയിലൂടെ പോയി രാജ്യത്തിനായി ടെസ്റ്റ് കളിക്കുമെന്നാണ് കരുതുന്നത്' ഡിവില്ലിയേഴ്സ് പറഞ്ഞു.

അണ്ടർ 19 ടീമിനൊപ്പം ഇതിനോടകം ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം വെെഭവ് മികവ് കാട്ടിയതാണ്. യൂത്ത് ടെസ്റ്റിലൂടെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമടക്കം താരം സെഞ്ചുറി പ്രകടനം നടത്തി. വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, രഞ്ജി ട്രോഫി എന്നിവയിലെല്ലാം കളിച്ച് താരം കഴിവ് തെളിയിച്ചതാണ്. ഇന്ത്യയുടെ അണ്ടർ 19 ടീമിലെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാൻ വെെഭവ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

Sanju Samson: നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം, അന്ന് മുതൽ ധോണി ആരാധകൻ; പഴയ ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

ലോകകപ്പ് ഫെെനലിൽ റെക്കോഡ് സെഞ്ചുറിയടക്കം താരം നേടി. എന്നാൽ ദേശീയ ടീമിലേക്കെത്തുമ്പോൾ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ തിളങ്ങാൻ വെെഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രാജസ്ഥാൻ റോയൽസിനൊപ്പം ഐപിഎല്ലിൽ മികവ് കാട്ടാൻ വെെഭവിന് സാധിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ 28 മത്സരത്തിൽ നിന്ന് 40.92 ശരാശരിയിൽ 1105 റൺസ് ഇതിനോടകം വെെഭവ് നേടിക്കഴിഞ്ഞു.

ഇതേ മികവ് തുടർന്നാൽ ഐപിഎല്ലിലേയും ടി20യിലേയും പല റെക്കോഡുകളും വെെഭവ് തകർക്കാൻ സാധ്യതയുണ്ട്. 200ന് മുകളിൽ സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ വെെഭവിന് സാധിക്കുന്നു എന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും വെെഭവിൽ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ഭാവിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വെെഭവ് മാറുമെന്ന് തന്നെ കരുതാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article