IPL 2026: ഇങ്ങനേയും അബദ്ധം പറ്റുമോ? എട്ട് റൺസിൽ ഹെഡ് പുറത്തായേനെ; പക്ഷെ മുംബെെ അപ്പീൽ ചെയ്തില്ല, സംഭവം മൂന്നാം ഓവറിൽ

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Apr 2026, 10:52 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസിനെതിരേ വെടിക്കെട്ട് തുടക്കമാണ് സൺറെെസേഴ്സ് ഹെെദരാബാദിന് ലഭിച്ചത്. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്

ഹൈലൈറ്റ്:

  • മുംബെെയുടെ ഫീൽഡിങ് നിലവാരം മോശം
  • പവർപ്ലേയിൽ തല്ലുകൊണ്ട് മുംബെെ
  • ട്രാവിസ് ഹെഡ് 20 പന്തിൽ ഫിഫ്റ്റി നേടി

travis headട്രാവിസ് ഹെഡ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂപ്പർ പോരാട്ടത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിന് മുന്നിൽ 244 റൺസിന്റെ വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ആതിഥേയരായ മുംബെെ ഇന്ത്യൻസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബെെ അഞ്ച് വിക്കറ്റിന് 243 റൺസാണ് അടിച്ചെടുത്തത്. മുംബെെയുടെ തകർപ്പൻ ബാറ്റിങ്ങിന് അതേ നാണയത്തിലാണ് ഹെെദരാബാദ് മറുപടി പറഞ്ഞത്.ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ മുംബെെ ബൗളർമാരെ തല്ലിപ്പറത്തി. ആറ് ഓവറിൽ വിക്കറ്റ് പോവാതെ 92 റൺസാണ് ഹെെദരാബാദ് അടിച്ചെടുത്തത്. ഹെഡ് 19 പന്തിൽ 48 റൺസും അഭിഷേക് 17 പന്തിൽ 36 റൺസുമാണ് പവർപ്ലേയിൽ നേടിയത്. എന്നാൽ മുംബെെയുടെ വലിയ അബദ്ധമാണ് ഇത്തരമൊരു ഗംഭീര തുടക്കത്തിലേക്ക് ഹെെദരാബാദിനെ എത്തിച്ചതെന്ന് പറയാം.

സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി


മൂന്നാം ഓവറിൽത്തന്നെ ഹെെദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ മുംബെെക്ക് സാധിച്ചതാണ്. എന്നാൽ ഇത് മുതലാക്കാൻ സാധിക്കാതെ പോയി എന്നതാണ് മുംബെെ കാട്ടിയ വലിയ അബദ്ധം. ട്രന്റ് ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്ത് ഡീപ് പോയിന്റിലേക്ക് ഹെഡ് ഷോട്ട് കളിച്ചു. നമാൻ ധിറിന് ക്യാച്ചെടുക്കാൻ സാധിക്കുമായിരുന്നെങ്കിലും താരം കെെവിട്ടതോടെ പന്ത് സിക്സർ പോയി.

തൊട്ടടുത്ത പന്തിൽ ഓഫ് സ്റ്റംപിന് പുറത്തെത്തിയ ലങ്ത് ബോളിൽ ഹെഡ് ഷോട്ട് കളിച്ചെങ്കിലും പന്തിനെ കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. ഈ പന്ത് ഹെഡിന്റെ ബാറ്റിൽ ഉരസിയിരുന്നു. ബാറ്റിന്റെ എഡ്ജിൽ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പർ റയാൻ റിക്കിൽട്ടന്റെ കെെയിലേക്കെത്തിയത്. എന്നാൽ റിക്കിൽട്ടന് ഇത് മനസിലായില്ല. ബൗളർ ട്രന്റ് ബോൾട്ടിനും ഇത് ഔട്ടാണെന്ന് തോന്നിയില്ല. മുംബെെയുടെ ഒരു താരം പോലും അപ്പീൽ ചെയ്തില്ലെന്നതാണ് കൗതുകം.
Samayam MalayalamIPL 2026: പഞ്ചാബിനെ പഞ്ചറാക്കി വെെഭവ് സൂര്യവംശി, വീണ്ടും ചരിത്ര നേട്ടത്തിൽ; ഇതുവരെ ആർക്കും സാധിക്കാത്ത റെക്കോഡിട്ടു
ഇതോടെ ഹെഡ് രക്ഷപെടുകയായിരുന്നു. 31 റൺസിൽ ഹെെദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞതാണ്. പക്ഷെ ഇത് മുതലാക്കാൻ മുംബെെക്ക് സാധിക്കാതെ പോയതാണ് ഹെെദരാബാദ് മുതലാക്കിയത്. 20 പന്തിൽ അർധ സെഞ്ചുറി നേടിയ ഹെ‍ഡ് അഭിഷേകിനൊപ്പം ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടും ഓപ്പണിങ്ങിൽ സൃഷ്ടിച്ചു. ഇത്തരമൊരു വലിയ പിഴവ് നിർണ്ണായക മത്സരത്തിൽ എങ്ങനെ വന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്.

മുംബെെയുടെ ബൗളർമാരുടെ മോശം പ്രകടനവും എടുത്തു പറയേണ്ടതാണ്. ട്രന്റ് ബോൾട്ടിന്റെ ഓവർ എതിർ ടീമിന് മുതൽക്കൂട്ടായി മാറുകയാണ്. ഈ സീസണിൽ പവർപ്ലേയിൽ ആറ് ഓവറുകളെറിഞ്ഞ ബോൾട്ട് 14.17 ഇക്കോണമിയിൽ 85 റൺസാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചതുമില്ല. മുംബെെയുടെ വജ്രായുധമായ ജസ്പ്രീത് ബുംറ ഇത്തവണ ചെണ്ടയായി മാറുകയാണ്.

Riyan Parag: ഡ്രസിങ് റൂമിലിരുന്ന് പുകവലി, റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസി ഐ

വെെഭവ് സൂര്യവംശി പോലും ബുംറയെ തല്ലിപ്പറത്തിയതോടെ വില പോയിരിക്കുകയാണെന്ന് പറയാം. ഹെെദരാബാദിനെതിരേ ആദ്യത്തെ രണ്ട് ഓവറിൽ 28 റൺസാണ് ബുംറ വിട്ടുകൊടുത്തത്. ബുംറയുടെ മോശം ഫോം ഇത്തവണ മുംബെെക്ക് വലിയ തിരിച്ചടിയായി മാറുകയാണ്.

മോശം ഫീൽഡിങ് പ്രകടനവും എടുത്തു പറയേണ്ടതാണ്. നമാൻ ധിർ മൂന്ന് തവണയാണ് ക്യാച്ച് പാഴാക്കിയത്. എന്തായാലും മുംബെെയുടെ പിഴവുകൾ ചാമ്പ്യൻ നിരക്ക് വലിയ നാണക്കേടുണ്ടാക്കുന്നതാണെന്ന് നിസംശയം പറയാം.

തുടക്കത്തിലേ ലെെഫ് ലഭിച്ച ഹെഡ് 30 പന്തിൽ 76 റൺസെടുത്താണ് പുറത്തായത്. നാല് ഫോറും എട്ട് സിക്സും ഉൾപ്പെടെ 253.33 സ്ട്രെെക്ക് റേറ്റിലാണ് ഹെഡ് മിന്നിച്ചത്. അഭിഷേക് ശർമ 24 പന്തിൽ നാല് ഫോറും മൂന്ന് സിക്സും പറത്തിയപ്പോൾ ഇഷാൻ കിഷൻ ഗോൾഡൻ ഡക്കിനുമാണ് പുറത്തായത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article