IPL 2026: ഇതായിരുന്നോ ​ഗുജറാത്ത് പേസർമാരുടെ തന്ത്രം? 29 വിക്കറ്റും അങ്ങനെ ലഭിച്ചു; മറ്റെല്ലാ ടീമും പിന്നിൽ, കണക്കുകളിതാ

4 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 May 2026, 10:20 p.m. IST

IPL 2026: ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബൗളിങ് നിര ​ഗുജറാത്ത് ടെെറ്റൻസിന്റേതാണെന്ന് പറയാം. വലിയ ബാറ്റിങ് കരുത്തുള്ള പല ടീമിനേയും പിടിച്ചുകെട്ടാൻ ​ഗുജറാത്ത് ബൗളർമാർക്ക് സാധിച്ചു

ഹൈലൈറ്റ്:

  • ഗുജറാത്ത് ബൗളർമാർ കെെയടി നേടുന്നു
  • കഗിസോ റബാഡ വിക്കറ്റ് വേട്ടയിൽ‌ മൂന്നാമത്
  • പഞ്ചാബിനെ വിറപ്പിച്ച് ജിടി പേസർമാർ

gujarat titansഗുജറാത്ത് ടെെറ്റൻസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പ്ലേ ഓഫിനോടടുക്കവെ ഏറ്റവും കൂടുതൽ കെെയടി നേടുന്നത് ഗുജറാത്ത് ടെെറ്റൻസിന്റെ ബൗളർമാരാണ്. ഈ സീസണിലെ പല വമ്പൻ ബാറ്റിങ് നിരയേയും മികച്ച ബൗളിങ് പ്രകടനത്തിലൂടെ പൂട്ടാൻ ഗുജറാത്തിന് സാധിച്ചു. ഇതിന് പ്രധാന കാരണം പേസർമാരുടെ മികവാണ്. എതിരാളികളെ പവർപ്ലേയ്ക്കുള്ളിൽ സമ്മർദ്ദത്തിലാക്കാൻ ജിടി ബൗളർമാർക്ക് സാധിക്കുന്നുണ്ട്.ലഖ്നൗവിനെ 164ലും കെകെആറിനെ 180ലും സിഎസ്കെയെ 158ലും ആർസിബിയെ 155ലും തളച്ച ഗുജറാത്ത് ഇന്ന് പഞ്ചാബ് കിങ്സിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 163 എന്ന സ്കോറിലേക്കും ഒതുക്കി. മുഹമ്മദ് സിറാജും കഗിസോ റബാഡയും പവർപ്ലേയിൽ ആക്രമിക്കുമ്പോൾ മധ്യ ഓവറുകളിൽ ജേസൻ ഹോൾഡറും റാഷിദ് ഖാനും എതിരാളികളെ വിറപ്പിക്കുന്നു.

വൈഭവിൻ്റെ വിക്കറ്റ് എടുത്ത ജാമിസൺ പുതിയ വിവാദത്തിൽ; പിന്നാലെ നടപടി


ഇത്തവണത്തെ ജിടി പേസർമാരുടെ മികവിലേക്ക് നോക്കുമ്പോൾ കൂടുതൽ വിക്കറ്റും ബൗൺസറുകളിലൂടെയാണ് നേടിയിട്ടുള്ളതെന്ന് വ്യക്തമാവും. മറ്റൊരു ടീമും ഇത്രയും വിക്കറ്റുകൾ ഷോർട്ട് ബോളുകളിലൂടെ വീഴ്ത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ‌ 29 വിക്കറ്റുകളാണ് ജിടി പേസർമാർ ഷോർട്ട് ബോളുകളിലൂടെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ പേസർമാർ 19 വിക്കറ്റുകളാണ് ഷോർട്ട്ബോളിൽ നേടിയത്.

രാജസ്ഥാൻ റോയൽസ് 16, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 15, സൺറെെസേഴ്സ് ഹെെദരാബാദ് 13 എന്നിങ്ങനെയാണ് പിന്നാലെയുള്ള കണക്കുകൾ. ഷോർട്ട് ബോളുകളെ ആയുധമാക്കുന്നതാണ് ജിടിയുടെ വിജയതന്ത്രമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഗിസോ റബാഡയാണ് ഇക്കാര്യത്തിൽ കൂടുതൽ മികവ് കാട്ടുന്നത്. 10 മത്സരത്തിൽ നിന്ന് 16 വിക്കറ്റുകളോടെ ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് റബാഡ.
Samayam MalayalamIPL 2026: വെെഭവ് സൂര്യവംശി ചെയ്യുന്നത് ബാലവേല, നിയമനടപടിക്കൊരുങ്ങി സാമൂഹ്യ പ്രവർത്തകൻ; ആവശ്യപ്പെടുന്നത് ഇക്കാര്യം
സൗത്താഫ്രിക്കൻ പേസറുടെ അതിവേഗ ബൗൺസുകൾ എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. മുഹമ്മദ് സിറാജ് 10 മത്സരത്തിൽ നിന്ന് 11 വിക്കറ്റും നേടി. പഞ്ചാബ് കിങ്സിനെതിരേ ഇന്ന് ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഏഴ് മത്സരത്തിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ 12 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. പ്രസിദ്ധും ഷോർട്ട് ബോളുകളെ നന്നായി ഉപയോഗിച്ചാണ് കൂടുതൽ വിക്കറ്റും നേടിയിരിക്കുന്നത്.

ഈ സീസണിൽ‌ റെക്കോഡ് റൺചേസടക്കം നടത്തിയ പഞ്ചാബ് കിങ്സിനെ 47 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തളച്ചിടാൻ ജിടിയുടെ ബൗളർമാർക്ക് സാധിച്ചു. പ്രിയൻഷ് ആര്യയേയും (2) കൂപ്പർ കൊണോലിയേയും (0) അടുത്തടുത്ത പന്തുകളിൽ സിറാജ് പുറത്താക്കി. നിഹാൽ വദേരയെ ജേസൻ ഹോൾഡറും പ്രഭ്സിംറാൻ സിങ്ങിനെ കഗിസോ റബാഡയും മടക്കി.

IPL 2026: ധോണിക്കില്ലാത്ത നേട്ടം, അപൂർവ്വ റെക്കോഡ് ക്ലബ്ബിൽ മനീഷ് പാണ്ഡെ; കോഹ്ലിക്കും രോഹിത്തിനും ശേഷം ഇതാദ്യം

ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഹോൾഡർ പുറത്താക്കിയത് പഞ്ചാബിന്റെ സ്കോർ പിടിച്ചുകെട്ടുന്നതിൽ നിർണ്ണായകമായി മാറി. ജേസൻ ഹോൾഡർ നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജും റബാഡയും രണ്ട് വിക്കറ്റുകൾ പങ്കിട്ടു. ആശിഷ് നെഹ്റയെപ്പോലെ മികവ് കാട്ടിയ മുൻ ഇന്ത്യൻ പേസർ പരിശീലകനായിട്ടുള്ളത് ഗുജറാത്തിന്റെ ബൗളിങ് മൂർച്ച കൂട്ടാൻ സഹായിക്കുന്നുണ്ടെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article