IPL 2026: ഇതുവരെ ആർക്കും സാധിക്കാത്ത നേട്ടം, റൺചേസിൽ ചരിത്ര റെക്കോഡിട്ട് വിരാട് കോഹ്ലി; സഞ്ജു ഈ പട്ടികയിലെ ഏഴാമൻ

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Mar 2026, 7:22 americium IST

IPL 2026: അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരാട് കോഹ്ലി 2024ൽ വിരമിച്ചതാണ്. എന്നാൽ ഇപ്പോഴും തന്റെ പ്രകടനമികവ് മോശമല്ലെന്ന് തെളിയിച്ചാണ് കോഹ്ലി തകർപ്പൻ പ്രകടനം തുടരുന്നത്. ഐപിഎല്ലിൽ ചരിത്ര പ്രകടനം കോഹ്ലി തുടരുകയാണ്

ഹൈലൈറ്റ്:

  • ഹെെദരാബാദിനെതിരേ അപരാജിത ഫിഫ്റ്റി നേടി കോഹ്ലി
  • ഹെെദരാബാദിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ആർസിബി
  • വിരാട് കോഹ്ലിയുടെ മിന്നും ഫോം ആർസിബിക്ക് കരുത്ത്
virat kohliവിരാട് കോഹ്ലി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. സൺറെെസേഴ്സ് ഹെെദരാബാദിനെ ആറ് വിക്കറ്റിനാണ് ആർസിബി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹെെദരാബാദ് 9 വിക്കറ്റിന് 201 റൺസെടുത്തപ്പോൾ 26 പന്ത് ബാക്കിയാക്കി ആറ് വിക്കറ്റിന് വിജയം പിടിച്ചെടുക്കാൻ ആർസിബിക്ക് സാധിച്ചു.മത്സരത്തിൽ തകർപ്പൻ അർധ സെഞ്ചുറിയോടെ ആർസിബിയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. 38 പന്തിൽ അഞ്ച് വീതം സിക്സും ഫോറും ഉൾപ്പെടെ 69 റൺസോടെ കോഹ്ലി പുറത്താവാതെ നിന്നു. 181.58 സ്ട്രെെക്ക് റേറ്റിലാണ് കോഹ്ലി കസറിയത്. ഇതിലൂടെ ഐപിഎല്ലിൽ ഇതുവരെ ആർക്കും സാധിക്കാത്ത നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് കോഹ്ലി. ഐപിഎൽ റൺചേസിൽ 4000 റൺസ് നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയിരിക്കുന്നത്.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


3285 റൺസ് നേടിയ മുൻ സൺറെെസേഴ്സ്, ഡൽഹി ക്യാപിറ്റൽസ് താരമായ ഡേവിഡ് വാർണറാണ് ഈ പട്ടികയിലെ രണ്ടാമൻ. നേരത്തെ തന്നെ ഈ റെക്കോഡിൽ കോഹ്ലിയായിരുന്നു തലപ്പത്തെങ്കിലും ഇപ്പോൾ 4000 എന്ന മാജിക്കൽ സംഖ്യയിലേക്കെത്താൻ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. മൂന്നാം സ്ഥാനത്ത് മുംബെെ ഇന്ത്യൻസ് മുൻ നായകനും സൂപ്പർ താരവുമായ രോഹിത് ശർമയാണ്. 3238 റൺസാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. കോഹ്ലിയെക്കാൾ 1000ലേറെ റൺസിന് പിന്നിലാണ് ഈ റെക്കോഡിൽ രോഹിത് ശർമയെന്നതാണ് എടുത്തു പറയേണ്ടത്.

2843 റൺസോടെ ശിഖർ ധവാനാണ് നാലാം സ്ഥാനത്ത്. മുൻ താരം റോബിൻ ഉത്തപ്പ 2832 റൺസുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ആറാം സ്ഥാനത്ത് നിലവിൽ ഡൽഹി ക്യാപിറ്റൽസ് താരമായ കെ എൽ രാഹുലുണ്ട്. ആർസിബി, സൺറെെസേഴ്സ് ഹെെദരാബാദ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് എന്നിവർക്കായെല്ലാം കളിച്ചിട്ടുള്ള രാഹുലിന്റെ പേരിൽ 2543 റൺസാണുള്ളത്. സഞ്ജു സാംസൺ 2501 റൺസോടെ ഈ റെക്കോഡിൽ ഏഴാം സ്ഥാനത്താണുള്ളത്.
Samayam MalayalamIPL 2026: ആറ് തവണയും ജയിച്ചു, പക്ഷെ ഇത്തവണ ഹെെദരാബാദ് തോറ്റു; വില്ലനായത് ഇഷാന്റെ ക്യാപ്റ്റൻസിയോ? ഈ പിഴവുകൾ തിരിച്ചടിയായി
എബി ഡിവില്ലിയേഴ്സിന്റെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോഡും വിരാട് കോഹ്ലി പഴങ്കഥയാക്കി. ഐപിഎല്ലിൽ പുറത്താവാതെ കൂടുതൽ അർധ സെഞ്ചുറിയുള്ള താരങ്ങളിൽ കോഹ്ലി തലപ്പത്തേക്കെത്തി. 24 തവണയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 23 തവണയാണ് ഡിവില്ലിയേഴ്സ് ഈ നേട്ടത്തിലെത്തിയത്. ശിഖർ ധവാനും 23 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എംഎസ് ധോണി (20), ഡേവിഡ് വാർണർ (19), രോഹിത് ശർമ, കെ എൽ രാഹുൽ, സുരേഷ് റെയ്ന എന്നിവർ 18 തവണ വീതവും ഈ നേട്ടം സ്വന്തമാക്കിയവരാണ്.

ഐപിഎല്ലിലെ വിജയകരമായ റൺചേസിൽ കൂടുതൽ അർധ സെഞ്ചുറിയുള്ള താരമായും വിരാട് കോഹ്ലി മാറി. ഇത് 21ാം തവണയാണ് കോഹ്ലി വിജയകരമായ റൺചേസിൽ ഫിഫ്റ്റി നേടുന്നത്. 20 തവണ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാർണറേയും ശിഖർ ധവാനേയുമാണ് കോഹ്ലി പിന്നിലാക്കിയത്.

IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 റൺസ് പിന്തുടർന്ന് ജയിക്കുന്ന ടീമായി മാറാനും ആർസിബിക്കായി. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ ഉൾപ്പെടെ നിലവിൽ ഐപിഎല്ലിലെ ആറ് ടീമുകൾക്കെതിരേ കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താനും കോഹ്ലിക്ക് സാധിച്ചു. പഞ്ചാബ് കിങ്സ്, ചെന്നെെ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടെെറ്റൻസ് എന്നിവർക്കെതിരേയെല്ലാം കൂടുതൽ റൺസ് ഇപ്പോൾ കോഹ്ലിയുടെ പേരിലാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article