ഹൈലൈറ്റ്:
- ശ്രേയസ് അയ്യർക്ക് കിടിലൻ ഫിഫ്റ്റി
- പഞ്ചാബിന്റെ ജയം 7 വിക്കറ്റ് ബാക്കിയാക്കി
- ചരിത്ര റെക്കോഡിൽ പഞ്ചാബ് കിങ്സ്
ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, എസ്ആർഎച്ച് vs പിബികെഎസ്(ഫോട്ടോസ്- ANI)കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?
200ലധികം വിജയലക്ഷ്യം മറികടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതുവരെ ഐപിഎല്ലിൽ കപ്പ് നേടാൻ ഭാഗ്യം ഉണ്ടായില്ലെങ്കിലും റൺസ് പിന്തുടർന്ന് ജയിക്കുന്നതിൽ അസാധ്യ മികവാണ് പഞ്ചാബിനുള്ളത്. ഹെെദരാബാദിനെതിരേ ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. 20 പന്തിലാണ് പ്രിയൻഷ് ആര്യ 57 റൺസ് നേടിയത്. അഞ്ച് വീതം സിക്സും ഫോറും ഉൾപ്പെടെ 285 സ്ട്രെെക്ക് റേറ്റിലാണ് താരം കസറിയത്. പ്രഭ്സിംറാൻ സിങ്ങും മോശമാക്കിയില്ല.
25 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 51 റൺസാണ് പ്രഭ്സിംറാൻ നേടിയത്. 204 സ്ട്രെെക്ക് റേറ്റിലായിരുന്നു പ്രഭ്സിംറാന്റെ ബാറ്റിങ്. കൂപ്പർ കൊണോലി 12 പന്തിൽ 11 റൺസെടുത്ത് പുറത്തായി. പിന്നീടാണ് ശ്രേയസ് അയ്യരുടെ കിടിലൻ ബാറ്റിങ് പ്രകടനം. 33 പന്തിൽ അഞ്ച് വീതം സിക്സും ഫോറുമാണ് ശ്രേയസ് നേടിയത്.
ഇന്ത്യയുടെ ടി20 ടീമിന് വേണ്ടാത്ത ശ്രേയസ് പഞ്ചാബിന്റെ നായകനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കുകയാണ്. 209.9 സ്ട്രെെക്ക് റേറ്റിലാണ് ശ്രേയസിന്റെ കിടിലൻ ബാറ്റിങ്. നിഹാൽ വദേര 14 പന്തിൽ 14 റൺസെടുത്ത് പുറത്തായപ്പോൾ ശശാങ്ക് സിങ് 9 പന്തിൽ 16 റൺസോടെ വിജയം വേഗത്തിലാക്കി. ഓരോ സിക്സും ഫോറുമാണ് ശശാങ്ക് നേടിയത്.
ശ്രേയസ് അയ്യരുടെ കിടിലൻ ക്യാപ്റ്റൻസി പഞ്ചാബിന്റെ ജയത്തിൽ വളരെ നിർണ്ണായകമായി. ആറ് ഓവറിൽ വിക്കറ്റ് പോവാതെ 105 റൺസ് നേടാൻ ഹെെദരാബാദിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് മികച്ച ബൗളിങ് മാറ്റങ്ങളിലൂടെ ഹെെദരാബാദിന്റെ റണ്ണൊഴുക്ക് തടയാൻ പഞ്ചാബ് നായകന് സാധിച്ചു. ഇതോടെ 219ലേക്ക് ഹെെദരാബാദിനെ പഞ്ചാബ് ഒതുക്കി.
IPL 2026: വെെഭവും ജുറേലും കസറി, വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്; ആർസിബിക്ക് സീസണിലെ ആദ്യ തോൽവി
അവസാന സീസണിലെ റണ്ണറപ്പുകളായ പഞ്ചാബിന് ഇത്തവണ കന്നി കിരീട പ്രതീക്ഷ സജീവമാണ്. ശ്രേയസിന് കീഴിൽ അച്ചടക്കത്തോടെ കളിക്കാൻ പഞ്ചാബിന് സാധിക്കുന്നുണ്ട്. കപ്പിലേക്കെത്താൻ ഭാഗ്യം തുണക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.









English (US) ·