രാജസ്ഥാന്റെ പുറത്താകലിന് പിന്നാലെ വലിയ വിമർശനം നായകൻ റിയാൻ പരാഗിനെതിരേ ഉയരുന്നുണ്ട്. രാജസ്ഥാന്റെ നായകസ്ഥാനത്ത് നിന്ന് സഞ്ജു സാംസൺ പടിയിറങ്ങിയതോടെ പകരക്കാരനായെത്തിയ റിയാൻ പരാഗിന് ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാൻ സാധിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരം ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കാട്ടിയില്ലെന്ന് തന്നെ പറയാം.
പെലെയുടെ റെക്കോഡ് തകരുമോ? പത്താം നമ്പർ ജേഴ്സിയിൽ ചരിത്രമെഴുതാൻ നെയ്മർ
ഇപ്പോഴിതാ രാജസ്ഥാന്റെ പുറത്താകലിന് പിന്നാലെ റിയാൻ പരാഗിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണറായ വീരേന്ദർ സെവാഗ്. പരാഗിന്റെ ക്യാപ്റ്റൻസി പിഴവുകളെ ചൂണ്ടിക്കാട്ടിയാണ് സെവാഗ് വിമർശിച്ചത്. 'ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗ് എന്നെ വിസ്മയിപ്പിച്ചില്ല. ടീമിലെ ഏതെങ്കിലും ഒരു താരം അത്ഭുത പ്രകടനം നടത്തിയതുകൊണ്ടാണ് ജയിച്ചത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ പരാഗ് ഒന്നും ചെയ്തിട്ടില്ല. മധ്യനിരയിൽ കൃത്യമായ താരത്തെയല്ല കളിപ്പിച്ചത്.
ബൗളിങ് വ്യത്യാസങ്ങളും ഫീൽഡിങ് വിന്യാസവും കൃത്യമായില്ല. അങ്ങനെയുള്ളപ്പോൾ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുക പ്രയാസമാണ്. വിക്കറ്റ് നേടേണ്ട സമയത്ത് ഒരു ബൗളറോട് സംസാരിക്കുകയോ ആരെയെങ്കിലും അതിനായി ഉപയോഗിക്കുകയോ ചെയ്തതായി തോന്നിയില്ല. വെറുതെ കാര്യങ്ങൾ ചെയ്തതുകൊണ്ട് നിങ്ങളൊരു മികച്ച നായകൻ ആകുമെന്ന് കരുതുന്നില്ല' സെവാഗ് പറഞ്ഞു.
GT vs RR IPL 2026: ഗില്ലിന് മുന്നിൽ അടിതെറ്റി, കളി മാറ്റിയത് ആ ക്യാച്ച്; പരാഗിനും പാളി, രാജസ്ഥാന്റെ തോൽവിയുടെ കാരണങ്ങളിതാ
റിയാൻ പരാഗ് ഇന്നലെ ഒന്നും ചെയ്യാനില്ലാത്ത നായകനായിരുന്നു. ശുഭ്മാൻ ഗില്ലും സായ് സുദർശനും തല്ലിത്തകർത്തപ്പോൾ കാര്യമായൊന്നും ചെയ്യാൻ പരാഗിന് സാധിച്ചില്ല. പരാഗിന്റെ ശരീര ഭാഷ തന്നെ തോറ്റവരുടേതായിരുന്നു. ഒരു ഘട്ടത്തിലും ആത്മവിശ്വാസത്തോടെയല്ല പരാഗിനെ കാണപ്പെട്ടത്. പരിക്കിന്റെ പ്രശ്നങ്ങളും താരത്തെ ബാധിച്ചിരുന്നുവെന്നുവേണം കരുതാൻ.
റിയാൻ പരാഗിന് പിഴച്ചപ്പോൾ ശുഭ്മാൻ ഗിൽ മുന്നിൽ നിന്ന് നയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ചുറിയോടെ ഗുജറാത്തിനെ മുന്നിൽ നിന്ന് നയിക്കാൻ ഗില്ലിന് സാധിച്ചു. ഒരു പിഴവ് പോലും വരുത്താതെ ക്ലാസിക് ഷോട്ടുകളോടെയാണ് ഗിൽ കളം നിറഞ്ഞത്. നായകനെന്ന നിലയിൽ എല്ലാ കെെയടികളും ഗിൽ അർഹിക്കുന്നുണ്ടെന്ന് തന്നെ പറയാം. സെവാഗും ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ചു.
'വിശന്നിരിക്കുന്ന സിംഹത്തെപ്പോലെയാണ് ശുഭ്മാൻ ഗിൽ മുന്നിൽ നിന്ന് നയിച്ച് ടീമിനെ വിജയിപ്പിച്ചത്. എന്നാൽ റിയാൻ പരാഗിനും ഇത്തരമൊരു പ്രകടനം നടത്താനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാൽ അതിന് ശ്രമിക്കാതെ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി.
കൂടുതൽ ഉത്തരവാദിത്തത്തോടെ പരാഗ് കളിക്കണമായിരുന്നു. നായകനാണെങ്കിൽ ശരീര ഭാഷ അതിന് അനുസരിച്ചാവണം. എന്നാൽ ആറാം ഓവർ മുതൽ നനഞ്ഞ ശരീര ഭാഷയിലാണ് അവനെ കാണപ്പെട്ടത്. ക്യാപ്റ്റൻസിയെക്കുറിച്ച് ചർച്ചയുണ്ടാകുമെന്നുറപ്പാണ്. കാരണം സംഗക്കാരയെ വളരെ നിരാശയോടെയാണ് ഡഗൗട്ടിൽ കാണപ്പെട്ടത് ' സെവാഗ് കൂട്ടിച്ചേർത്തു.








English (US) ·