IPL 2026: ഇത് മുംബെെ ഇന്ത്യൻസാണ്, ഹാർദിക്കിനെക്കൊണ്ടാവില്ല; രോഹിത് ശർമയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് മനോജ് തിവാരി

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 Apr 2026, 5:29 p.m. IST

IPL 2026: ഐപിഎൽ 2026 സീസണിൽ ജയിച്ച് തുടങ്ങിയ ടീമാണ് മുംബെെ ഇന്ത്യൻസ്. എന്നാൽ പിന്നീടുള്ള നാല് മത്സരങ്ങളിലും മുംബെെ തോറ്റതോടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരേ വലിയ വിമർശനമാണ് ഉയരുന്നത്

ഹൈലൈറ്റ്:

  • ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബെെ പതറുന്നു
  • മുംബെെ ഒമ്പതാം സ്ഥാനത്ത്
  • രോഹിത് ശർമ പരിക്കേറ്റ് വിശ്രമത്തിൽ
ROHIT SHARMA, HARDIK PANDYAരോഹിത് ശർമ, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പുരോഗമിക്കുമ്പോൾ ഏറ്റവും നിരാശപ്പെടുത്തുന്ന ടീം മുംബെെ ഇന്ത്യൻസാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസിന് ഇത്തവണത്തെ ഐപിഎല്ലിൽ വിജയത്തോടെ തുടങ്ങാനായി. പിന്നീട് കളിച്ച നാല് മത്സരത്തിലും തോറ്റ മുംബെെ വലിയ വിമർശനമാണ് ഏറ്റുവാങ്ങുന്നത്. പേരുകേട്ട താരങ്ങളുടെ നീണ്ട നിര ഉണ്ടായിട്ടും വിജയത്തിലേക്കെത്താൻ മുംബെെക്ക് സാധിക്കുന്നില്ല.പ്രധാനമായും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരേയാണ് ആരാധകരുടെ വിമർശനം ഉയരുന്നത്. ഹാർദിക്കിന്റെ തന്നിഷ്ടവും ബൗളിങ് മാറ്റങ്ങളിലെ പാളിച്ചകളും ടീമിന്റെ തകർച്ചക്ക് കാരണമാകുന്നുണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. രോഹിത് ശർമക്ക് കീഴിൽ അഞ്ച് തവണ കപ്പ് നേടിയ ടീമാണ് മുംബെെ ഇന്ത്യൻസ് . എന്നാൽ ഹാർദിക് ക്യാപ്റ്റനായതോടെ ടീം പിന്നോട്ട് പോവുകയാണ്.

കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം


ഇപ്പോഴിതാ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി രോഹിത് ശർമയെ മുംബെെ ഇന്ത്യൻസ് വീണ്ടും ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി. 'പഞ്ചാബ് കിങ്സിനെതിരേ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ ഹാർദിക് പാണ്ഡ്യക്ക് സാധിച്ചില്ല. 12 പന്തിൽ 14 റൺസാണ് അവന് നേടാനായത്. ഷെർഫെയ്ൻ റൂതർ ഫോർഡിന് അഞ്ച് പന്തുകളാണ് കളിക്കാനായത്. അവനൊരു 10 പന്തെങ്കിലും ബാറ്റ് ചെയ്തിരുന്നെങ്കിൽ മൂന്ന് നാല് സിക്സറെങ്കിലും പറത്തുമായിരുന്നു.

ഹാർദിക് പാണ്ഡ്യ തനിക്ക് അതിന് സാധിക്കുമെന്നാണ് കരുതിയത്. ശരിയാണ് നേരത്തെ അവൻ ഇത് ചെയ്തിട്ടുള്ളതാണ്. റൂതർഫോർഡിന് കൂടുതൽ പന്ത് നേരിടാനുള്ള അവസരം നൽകണമായിരുന്നു. ജസ്പ്രീത് ബുംറയെ രണ്ടാം ഓവർ എറിയിച്ചത് എന്തിനാണ്. ആദ്യ ഓവറിൽത്തന്നെ അവനെ കളിപ്പിക്കണം. സ്വിങ് ഇല്ലാത്ത പിച്ചിൽ ദീപക് ചഹാറിന് ഒന്നും ചെയ്യാൻ സാധിക്കില്ല.
Samayam MalayalamIPL 2026: രോഹിത്തിന് പരിക്കേറ്റപ്പോൾ അവസരം, കിടിലൻ സെഞ്ചുറിയോടെ ക്വിന്റൻ ഡീകോക്ക്; എലെെറ്റ് ക്ലബ്ബിൽ സഞ്ജുവിനും രാഹുലിനുമൊപ്പം
ശ്രേയസ് അയ്യർ ഗംഭീര ക്യാപ്റ്റൻസി കാഴ്ചവെച്ചപ്പോൾ മുംബെെ നിരാശപ്പെടുത്തി. ഇതിന് പരിഹാരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ് വേണ്ടത്. രോഹിത് ശർമയെ വീണ്ടും നായകസ്ഥാനത്തേക്ക് മുംബെെ കൊണ്ടുവരണം' മനോജ് തിവാരി പറഞ്ഞു. എന്നാൽ ഇത്തരമൊരു മാറ്റത്തിന് യാതൊരു സാധ്യതയും ഇല്ലെന്ന് തന്നെ പറയാം. മുംബെെ ഇന്ത്യൻസ് ടീമിന്റെ നായകനായി ഈ സീസണിൽ ഹാർദിക് തുടരുമെന്നുറപ്പാണ്. അതിന് ശേഷം തീരുമാനം എന്താവുമെന്നതാണ് കണ്ടറിയേണ്ടത്.

ഹാർദിക് പാണ്ഡ്യ മാനസികമായി അൽപ്പം തകർന്ന അവസ്ഥയിലാണെന്ന് പറയാം. കൂടുതലൊന്നും പറയാനില്ലെന്നാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് ശേഷം ഹാർദിക് പാണ്ഡ്യ പറഞ്ഞത്. മുംബെെയുടെ ബാറ്റിങ് നിര ഭേദപ്പെട്ട് നിൽക്കുമ്പോഴും ബൗളർമാർക്ക് കാര്യമായ പ്രകടനം നടത്താൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. ഹാർദിക്കിന് ടീമിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സാധിക്കുന്നില്ല.

IPL 2026: സൂര്യകുമാർ യാദവിന് ഇത് എന്തുപറ്റി? ആദ്യ പന്തിൽത്തന്നെ പുറത്ത്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?

സീനിയർ താരങ്ങളുമായി സഹകരിച്ച് പോകാൻ ഹാർദിക്കിനാവുന്നില്ല. ജസ്പ്രീത് ബുംറയും ഹാർദിക്കും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ഇതിനോടകം ചർച്ചയായിരുന്നു. ഹാർദിക്കുമായി സഹകരിച്ച് പോകാൻ പല സീനിയർ താരങ്ങൾക്കും താൽപര്യമില്ല. എന്തായാലും മുംബെെ ടീം മാനേജ്മെന്റ് ചില കടുത്ത തീരുമാനം ഈ സീസണിന് ശേഷം എടുക്കുമെന്ന കാര്യം ഉറപ്പാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article