IPL 2026: ഇത് ​വെെഭവിന്റെ സീസൺ, ഒന്നും രണ്ടുമല്ല നേടിയത് അഞ്ച് പുരസ്കാരങ്ങൾ; സമ്മാനത്തുകയായി കോടികളും പോക്കറ്റിൽ

18 hours ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ആർസിബി ചാമ്പ്യന്മാരായിരിക്കുകയാണ്. ഫെെനലിൽ ഗുജറാത്ത് ടെെറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് രജത് പാട്ടീധാറും സംഘവും കപ്പിൽ മുത്തമിട്ടത്. തുടർച്ചയായ രണ്ടാം സീസണിലും ആർസിബി കിരീടം നേടിയെടുത്തിരിക്കുകയാണ്. ഇത്തവണ തുടക്കം മുതൽ ആർസിബി കാട്ടിയ ആധിപത്യം കപ്പിലേക്കും എത്തിക്കാൻ അവർക്കായി.

എന്നാൽ ആർസിബി കപ്പ് നേടിയപ്പോഴും ഈ സീസണിൽ എല്ലാ കെെയടികളും ഏറ്റുവാങ്ങുന്ന താരമായിരിക്കുന്നത് രാജസ്ഥാൻ റോയൽസിന്റെ വെെഭവ് സൂര്യംവശിയാണ്. രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ‌ തോറ്റ് പുറത്തായെങ്കിലും 15കാരന്റെ ബാറ്റിങ് മികവ് കണ്ട് ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ട സീസണാണ് ഇത്തവണത്തേത്. 16 മത്സരത്തിൽ നിന്ന് 776 റൺസോടെ ഇത്തവണത്തെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് വെെഭവാണ് നേടിയിരിക്കുന്നത്.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


ഇതോടൊപ്പം നാല് പുരസ്കാരങ്ങളും ഈ സീസണിൽ വെെഭവ് സ്വന്തം പേരിലാക്കി. യുവതാരം നേടിയെടുത്ത പുരസ്കാരങ്ങളും അതിന്റെ സമ്മാനത്തുകയും എത്രയാണെന്ന് പരിശോധിക്കാം. ഓറഞ്ച് ക്യാപ്പ് നേടിയ വെെഭവിന് സമ്മാനത്തുകയാണ് 10 ലക്ഷം രൂപയാണ് ലഭിച്ചത്. ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്ക്കാരവും വെെഭവാണ് നേടിയത്. രാജസ്ഥാൻ റോയൽസിനെ പല മത്സരങ്ങളിലും ഒറ്റക്ക് നിന്ന് ജയിപ്പിക്കാൻ വെെഭവിന് സാധിച്ചു.

രാജസ്ഥാൻ ഇത്തവണ പ്ലേ ഓഫിൽ കടന്നത് തന്നെ വെെഭവിന്റെ ബാറ്റിങ് മികവിലാണെന്ന് പറയാം. മൂല്യമേറിയ താരത്തിനുള്ള സമ്മാനത്തുകയായി 10 ലക്ഷവും വെെഭവിന് ലഭിച്ചു. ഈ സീസണിലെ എമർജിങ് പ്ലയർ പുരസ്കാരവും വെെഭവാണ് നേടിയത്. ഇതിനും 10 ലക്ഷമാണ് സമ്മാനത്തുകയായി ലഭിച്ചത്. 15കാരനായ താരം അത്ഭുത പ്രകടനമാണ് ഇത്തവണ നടത്തിയത്. പേരുകേട്ട എല്ലാ ബൗളർമാരേയും തല്ലിപ്പറത്താൻ വെെഭവിന് സാധിച്ചു. പ്രായത്തെ മറികടന്നുള്ള സ്ഥിരതയാണ് വെെഭവ് കാഴ്ചവെച്ചത്.
Samayam MalayalamRCB vs GT IPL 2026 Final: ​ഗില്ലിന്റെ വലിയ പിഴവ്, എന്തുകൊണ്ട് അത് ചെയ്തില്ല? ​ഗുജറാത്തിന്റെ തോൽവിയുടെ കാരണങ്ങളിതാ
ബാറ്റിങ് വെടിക്കെട്ടാണ് വെെഭവ് പുറത്തെടുത്തത്. 237.30 സ്ട്രെെക്ക് റേറ്റിൽ കളിച്ച വെെഭവ് സൂപ്പർ സ്ട്രെെക്കർ പുരസ്കാരവും നേടി. ഇതിനും 10 ലക്ഷം രൂപയാണ് പ്രതിഫലമായി നേടിയത്. ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ ലോകോത്തര ബൗളർമാരെയടക്കം തല്ലിപ്പറത്തിയാണ് വെെഭവ് ഇത്തവണ കരുത്തുകാട്ടിയത്.

ഈ സീസണിലെ കൂടുതൽ സിക്സർ നേടുന്ന താരത്തിനുള്ള പുരസ്കാരവും വെെഭവാണ് നേടിയത്. 72 സിക്സുകളാണ് താരം നേടിയത്. ഒരു സീസണിൽ കൂടുതൽ സിക്സർ എന്ന റെക്കോഡിൽ 59 സിക്സുകളോടെ തലപ്പത്തുണ്ടായിരുന്ന ക്രിസ് ഗെയ്ലിനെയടക്കം പിന്നിലാക്കിയാണ് വെെഭവ് തകർത്താടിയത്. ഇതിനും 10 ലക്ഷം രൂപ താരത്തിന് പ്രതിഫലമായി ലഭിച്ചു. ഇതേ പ്രകടനം തുടർന്നാൽ വെെകാതെ ലോക ക്രിക്കറ്റിലെ ഇതിഹാസമായി വെെഭവ് മാറുമെന്നുറപ്പാണ്.
RCB vs GT IPL 2026 Final: ധോണിയും രോഹിത്തും ഇനി പിന്നിൽ, രജത് ആ സിംഹാസനത്തിൽ ഒറ്റക്കിരിക്കും; ആർസിബി ക്യാപ്റ്റന് ചരിത്ര നേട്ടം
ഫെെനലിലെ താരമായത് വിരാട് കോഹ്ലിയാണ്. വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പ് ഗുജറാത്ത് ബൗളറായ കഗിസോ റബാഡയാണ് നേടിയത്. 29 വിക്കറ്റുകളോടെയാണ് റബാഡ ഈ നേട്ടത്തിലെത്തിയത്. ഭുവനേശ്വർ കുമാറിന് 28 വിക്കറ്റോടെ രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂ. ഫെയർപ്ലേ പുരസ്കാരം പഞ്ചാബ് കിങ്സ് നേടിയപ്പോൾ കൂടുതൽ ഫോറുകൾ നേടിയ താരത്തിനുള്ള പുരസ്കാരം സായ് സുദർശനാണ് നേടിയത്.

75 ബൗണ്ടറികളാണ് സായ് നേടിയത്. ഈ സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം കെകെആറിന്റെ മനീഷ് പാണ്ഡെ നേടിയപ്പോൾ കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ പുരസ്കാരം ഗുജറാത്തിന്റെ മുഹമ്മദ് സിറാജ് നേടി.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article