Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•28 Mar 2026, 9:29 p.m. IST
IPL 2026: സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ മികച്ച ഫീൽഡിങ് പ്രകടനമാണ് ആർസിബി താരങ്ങൾ കാഴ്ചവെച്ചത്. വിരാട് കോഹ്ലി ഒരു ക്യാച്ച് കെെവിട്ടെങ്കിലും ഫിൽ സാൾട്ടിന്റെ ഫീൽഡിങ് പ്രകടനം ഞെട്ടിച്ചു
ഹൈലൈറ്റ്:
- ഫീൽഡിങ് മികവുകൊണ്ട് ഞെട്ടിച്ച് ഫിൽ സാൾട്ട്
- ക്യാപ്റ്റനായി മുന്നിൽ നിന്ന് നയിച്ച് ഇഷാൻ കിഷൻ
- ജേക്കബ് ഡഫി തകർപ്പൻ ബൗളിങ്ങുമായി കെെയടി നേടി
ഫിൽ സാൾട്ട്(ഫോട്ടോസ്- Agencies)2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
മികച്ചൊരു ഷോട്ടായിരുന്നു അതെങ്കിലും ബൗണ്ടറി ലെെനിന് തൊട്ടരികെ സാൾട്ട് പന്ത് കെെയിലാക്കി. ബൗണ്ടറി ലെെനിൽ കാല് തട്ടിയെന്ന് തോന്നിപ്പിച്ചെങ്കിലും അത്ഭുതപ്പെടുത്തി ബൗണ്ടറി ലെെനിൽ തട്ടാതെ താരം പന്ത് കെെയിലാക്കി. തലകുത്തി മറിഞ്ഞാണ് ആ ക്യാച്ച് സാൾട്ട് കെെയിലാക്കിയത്. തേർഡ് അംപയർ പരിശോധിച്ച ശേഷമാണ് ഇത് വിക്കറ്റ് അനുവദിച്ചത്.
ഇതോടെ 22 പന്തിൽ 2 ഫോറും 1 സിക്സുമടക്കം 31 റൺസെടുത്ത ക്ലാസന് മടങ്ങേണ്ടി വന്നു. ക്ലാസന് പോലും വിശ്വസിക്കാൻ സാധിക്കാത്തതിനാൽ തേർഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്താണ് ക്ലാസൻ കളം വിട്ടത്. എന്നാൽ ഒരുവശത്ത് ഇഷാൻ കിഷൻ റൺസുയർത്തി. സിക്സുകളും ഫോറുകളുമായി ഇഷാൻ സെഞ്ചുറിയിലേക്കാണെന്ന് ഒരു നിമിഷം തോന്നിച്ചു.
ഈ സമയത്താണ് വില്ലനായി വീണ്ടും ഫിൽ സാൾട്ട് എത്തുന്നത്. അരങ്ങേറ്റ താരം അഭിനന്ദൻ സിങ്ങിനെ സിക്സർ പറത്താനായിരുന്നു ഇഷാൻ ശ്രമിച്ചത്. അത് സിക്സറാണെന്ന് എല്ലാവരും ഉറപ്പിച്ച് നിൽക്കവെ ബൗണ്ടറി ലെെനിൽ ഒറ്റ കെെ ഡെവിങ്ങിലൂടെ സാൾട്ട് പന്ത് കെെയിലാക്കി. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു ഇതെന്ന് പറയാം.
രണ്ട് നിർണ്ണായക ക്യാച്ചുകളിലൂടെ കളിയുടെ ഗതി മാറ്റുന്ന ഫീൽഡിങ്ങാണ് സാൾട്ട് കാഴ്ചവെച്ചത്. ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്ന ക്യാച്ചാണ് സാൾട്ട് നേടിയത്. ഹെെദരാബാദിന്റെ ആരാധകർ പോലും സാൾട്ടിന്റെ ക്യാച്ചിന് കെെയടിച്ചുവെന്ന് പറയാം. അത്രത്തോളം മികച്ചതായിരുന്നു സാൾട്ട് നേടിയ രണ്ട് ക്യാച്ചുകളും.
IPL 2026: സിഎസ്കെ ഇത്തവണ രണ്ട് വട്ടം ആർസിബിയെ നേരിടും, പക്ഷെ മുംബെെയോട് ഒരു തവണ മാത്രം; കാരണമെന്ത്? അറിയാം
ഫീൽഡിങ്ങിൽ അച്ചടക്കം കാട്ടാൻ ആർസിബിക്ക് സാധിച്ചു. ഫീൽഡിങ് പിഴവുകൾ വളരെ വിരളമാണ് ആർസിബി വരുത്തിയത്. അനികേത് വർമയുടെ ക്യാച്ച് ഭുവനേശ്വർ കുമാറിന്റെ ഓവറിൽ വിരാട് കോഹ്ലി വിട്ടു കളഞ്ഞു. വായുവിൽ ഉയർന്ന പന്തിനെ ഓടി വന്ന് കെെയിലൊതുക്കാനാണ് കോഹ്ലി ശ്രമിച്ചതെങ്കിലും അതിന് സാധിക്കാതെ പോയി. ഇത് മാത്രമാണ് ആർസിബിക്ക് സംഭവിച്ച ഫീൽഡിങ് പിഴവെന്ന് പറയാം.
ഫിൽ സാൾട്ടിന്റെ ക്യാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ആർസിബിക്കെതിരേ ഇതിലും ഉയർന്ന സ്കോറിലേക്കെത്താൻ ഹെെദരാബാദിന് സാധിക്കുമായിരുന്നു. കോഹ്ലി അനികേതിനെ വിട്ടുകളഞ്ഞത് താരം നന്നായി മുതലാക്കി ഡെത്തോവറുകളിൽ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. കോഹ്ലിയുടെ പിഴവ് ആർസിബിക്ക് വലിയ തിരിച്ചടിയായി മാറിയെന്ന് തന്നെ പറയാം.









English (US) ·