IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പ്ലേ ഓഫ് ചിത്രം ഇന്ന് പൂർണ്ണമായും വ്യക്തമാവും. ആർസിബി, ഗുജറാത്ത്, ഹെെദരാബാദ് ടീമുകൾക്കൊപ്പം നാലാം സ്ഥാനത്ത് ആരെന്നത് ഇന്ന് അറിയാം
ഹൈലൈറ്റ്:
- രാജസ്ഥാൻ ഇന്ന് ജയിച്ചാൽ പ്ലേ ഓഫിൽ
- ശുഭ്മാൻ ഗില്ലും സംഘവും കരുത്തുറ്റ നിര
- ആർസിബിയാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്
ശുഭ്മാൻ ഗിൽ, സായ് സുദർശൻ(ഫോട്ടോസ്- AP)ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി
ടോപ് ത്രീയുടെ സ്ഥിരത
ഗുജറാത്ത് ടെെറ്റൻസിന്റെ പ്രധാന കരുത്ത് ബാറ്റിങ് നിരയിലെ ടോപ് ത്രീയുടെ മിന്നും ഫോമാണ്. സായ് സുദർശനും ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും മികച്ച ഫോമിൽ കളിക്കുന്നത് ഗുജറാത്തിന്റെ കിരീട സാധ്യതകൾ ഉയർത്തുന്ന കാര്യമാണ്. 14 മത്സരത്തിൽ നിന്ന് 49.08 ശരാശരിയിൽ 638 റൺസുമായി സായ് സുദർശൻ റൺവേട്ടക്കാരിൽ തലപ്പത്താണ്. ഒരു സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയും താരം നേടി.
രണ്ടാം സ്ഥാനത്ത് ഗുജറാത്ത് നായകൻ കൂടിയായ ശുഭ്മാൻ ഗില്ലാണ്. 13 മത്സരങ്ങളിൽ നിന്ന് 47.38 ശരാശരിയിലും 161.67 സ്ട്രെെക്ക് റേറ്റിലും 616 റൺസാണ് ഗിൽ നേടിയത്. ആറ് അർധ സെഞ്ചുറികളാണ് താരത്തിന് നേടാനായത്. 14 മത്സരത്തിൽ നിന്ന് 469 റൺസാണ് ജോസ് ബട്ലർ നേടിയത്. നാല് ഫിഫ്റ്റികളടക്കമാണ് ബട്ലറുടെ കിടിലൻ പ്രകടനം. ടോപ് ത്രീ ഇതേ മികവ് തുടരുന്നത് ഗുജറാത്തിന്റെ കിരീട പ്രതീക്ഷ സജീവമാക്കുന്നു.
പവർപ്ലേയിലെ സിറാജ്-റബാഡ കൂട്ടുകെട്ട്
ഗുജറാത്തിന്റെ ബൗളിങ് നിരയാണ് ഇത്തവണ ഏറ്റവും മികച്ച ഫോമിൽ പന്തെറിയുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. മുഹമ്മദ് സിറാജും കഗിസോ റബാഡയും ചേർന്ന് പവർപ്ലേയിൽത്തന്നെ എതിർ ടീം ടോപ് ഓഡറിനെ തകർക്കുന്നു. സിറാജാണ് ഇത്തവണ കൂടുതൽ മികവ് കാട്ടുന്നത്. ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് നേടി എതിരാളികളെ വിറപ്പിക്കാൻ സിറാജിന് സാധിക്കുന്നുണ്ട്.
റബാഡ മികച്ച പിന്തുണയും നൽകുന്നുണ്ട്. മധ്യ ഓവറുകളിൽ പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും ശോഭിക്കുന്നത് ടീമിന് കൂടുതൽ കരുത്താകുന്നു. റബാഡ 24 വിക്കറ്റും റാഷിദ് ഖാൻ 19 വിക്കറ്റും സിറാജ് 17 വിക്കറ്റും പ്രസിദ്ധ് കൃഷ്ണ 14 വിക്കറ്റും നേടിയിട്ടുണ്ട്. ഇതേ മികവ് തുടരാനായാൽ ഗുജറാത്തിന് കപ്പ് നേടുക പ്രയാസമാവില്ല.
IPL 2026: അർജുനെ ഇനി ട്രോളരുത്, കിടിലൻ വിക്കറ്റും ക്യാച്ചും നേടി മിന്നിച്ചു; ഋഷഭിന്റെ പിഴവില്ലായിരുന്നെങ്കിൽ മാച്ച് വിന്നറായേനെ
തന്ത്രശാലിയായ പരിശീലകൻ ഗുജറാത്തിനൊപ്പം
ഗുജറാത്ത് ടെെറ്റൻസിന്റെ പ്രധാന കരുത്ത് ആശിഷ് നെഹ്റയെന്ന പരിശീലകനാണ്. ടീമിനെ എങ്ങനെ കപ്പിലേക്കെത്തിക്കണമെന്ന് നെഹ്റക്ക് നന്നായി അറിയാം. ശുഭ്മാൻ ഗിൽ നായകനെന്ന നിലയിൽ മികവ് കാട്ടുമ്പോഴും പലപ്പോഴും തന്ത്രങ്ങൾക്കൊണ്ട് കരുത്ത് നൽകുന്നത് നെഹ്റയാണ്. ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ഗുജറാത്ത് കപ്പടിച്ചപ്പോഴും ഫെെനലിൽ കടന്നപ്പോഴും നിർണ്ണായകമായത് നെഹ്റയുടെ നീക്കങ്ങളായിരുന്നു. ഇത്തവണയും നെഹ്റയുടെ തന്ത്രങ്ങൾ ഗുജറാത്തിന് മറ്റ് ടീമുകളെക്കാൾ മുൻതൂക്കം നൽകുന്ന കാര്യമാണ്.








English (US) ·