Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•6 Apr 2026, 2:16 p.m. IST
IPL 2026: സഞ്ജു സാംസൺ മാറി കൂടുമാറിയപ്പോൾ രാജസ്ഥാൻ റോയൽസ് പ്രതിരോധത്തിലാകുമെന്ന് കരുതിയവർ ഏറെയാണ്. എന്നാൽ രാജസ്ഥാൻ പുതിയ മുഖത്തോടെ ശക്തമായ പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്
ഹൈലൈറ്റ്:
- രാജസ്ഥാൻ ആദ്യ രണ്ട് മത്സരവും ജയിച്ചു
- റിയാൻ പരാഗ് ക്യാപ്റ്റനായി തിളങ്ങുന്നു
- സഞ്ജുവിന്റെ അഭാവം രാജസ്ഥാനെ ബാധിച്ചിട്ടില്ല
രാജസ്ഥാൻ റോയൽസ്(ഫോട്ടോസ്- AP)വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്
എടുത്തു പറയേണ്ടത് റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി മികവാണ്. ക്യാപ്റ്റനെന്ന നിലയിൽ പരാഗ് എങ്ങനെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ പരാഗ് ഗംഭീരമായി ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് കാണാനാവുന്നത്. സമ്മർദ്ദ സാഹചര്യത്തിലും മികച്ച തീരുമാനങ്ങളെടുക്കാൻ പരാഗിന് സാധിക്കുന്നുണ്ട്. വലിയ വെല്ലുവിളി മുന്നിലുള്ളപ്പോഴും അതിനെ ഫലപ്രദമായി മറികടക്കാൻ പരാഗിന് സാധിക്കുന്നുണ്ട്.
ഗുജറാത്തിനെതിരായ മത്സരത്തിൽ പരാഗിന്റെ ക്യാപ്റ്റൻസി വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഡെത്തോവറുകളിലടക്കം മികച്ച തീരുമാനങ്ങളെടുക്കാൻ ക്യാപ്റ്റനെന്ന നിലയിൽ പരാഗിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. രാജസ്ഥാന്റെ കിരീട സാധ്യത ഉയർത്തുന്ന പ്രധാന കാര്യം പരാഗിന്റെ ക്യാപ്റ്റൻസിയാണെന്ന് പറയാം.
രണ്ടാമത്തെ കാര്യം കരുത്തുറ്റ ബാറ്റിങ് നിരയാണ്. ടോപ് ഓഡർ മുതൽ മധ്യനിരവരെ അതി ശക്തം. വെെഭവ് സൂര്യവംശി, യശ്വസി ജയ്സ്വാൾ എന്നിവർ ചേർന്ന് ഓപ്പണിങ്ങിൽ തല്ലിത്തകർത്ത് തുടങ്ങുന്നു. മൂന്നാം നമ്പറിൽ ദ്രുവ് ജുറേൽ ഫോമിലേക്കെത്തിയിട്ടുണ്ട്. ക്യാപ്റ്റൻ റിയാൻ പരാഗ് വലിയ ഫോം കാട്ടുന്നില്ലെന്നത് പ്രശ്നമാണ്. എന്നാൽ പരാഗിന്റെ ആത്മവിശ്വാസത്തോടെയുള്ള ഷോട്ടുകൾ മികച്ചതാണ്. ഷിംറോൻ ഹെറ്റ്മെയറും രവീന്ദ്ര ജഡേജയുമെല്ലാം ചേരുമ്പോൾ രാജസ്ഥാന്റെ ബാറ്റിങ് ശക്തം.
ബൗളിങ് നിരയിൽ ജോഫ്രാ ആർച്ചറും തുഷാർ ദേശ്പാണ്ഡെയും നാന്ദ്രെ ബർഗറുമെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. സംതുലിതമായ താരനിരയെ സൃഷ്ടിക്കാൻ ഇത്തവണ രാജസ്ഥാന് സാധിച്ചുവെന്ന് മാത്രമല്ല ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കാനും താരത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാൻ ഇപ്പോൾ എല്ലാ ടീമുകളേക്കാളും ഒരുപടി മുന്നിലാണ്.
IPL 2026: 6, 7, 9, വീണ്ടും നിറം മങ്ങി സഞ്ജു സാംസൺ, സിഎസ്കെ ജഴ്സിയിൽ മികവ് കാട്ടാനാവുന്നില്ല; ഇനിയും ആരാധകർ കാത്തിരിക്കണം
വരുന്ന മത്സരങ്ങളിലും ഇതേ മികവ് നിലനിർത്താൻ ഇവർക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ജയ്സ്വാളും വെെഭവും ഫ്ളോപ്പായാൽ അത് രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് വ്യക്തമായ മുൻതൂക്കം അവകാശപ്പെടാനാവും. പക്ഷെ ഐപിഎല്ലിന്റെ ചരിത്രം നോക്കുമ്പോൾ മികച്ച തുടക്കത്തെ മുതലാക്കാൻ സാധിക്കാതെ പോയ നിരകളിലൊന്നാണ് രാജസ്ഥാൻ. ഇത് ആവർത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.









English (US) ·