IPL 2026: ഇനി അഭ്യൂഹം വേണ്ട, ഓപ്പണിങ്ങിൽ ഇറങ്ങുക ഞാനും സഞ്ജുവും; തുറന്ന് പറഞ്ഞ് സിഎസ്കെ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക് വാദ്

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam26 Mar 2026, 10:43 americium IST

ipl 2026: അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. തകർപ്പൻ താരനിര ഇത്തവണ സിഎസ്കെയ്ക്കുണ്ട്. സ‌ഞ്ജു സാംസണിന്റെ വരവ് സിഎസ്കെയുടെ കരുത്തുയർത്തുന്നുണ്ട്

ഹൈലൈറ്റ്:

  • സഞ്ജുവിന്റെ ഫോമിൽ പ്രതീക്ഷവെച്ച് സിഎസ്കെ
  • റുതുരാജ് സിഎസ്കെ ക്യാപ്റ്റനായി തുടരും
  • സിഎസ്കെയുടെ ആദ്യ എതിരാളി രാജസ്ഥാൻ
sanju samson, ruturaj gaikwadസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാനിരിക്കെ ചെന്നെെ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിൽ ആരൊക്കെയാവും ഇറങ്ങുകയെന്ന ചോദ്യമാണ് ആരാധകർക്കുള്ളത്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് സിഎസ്കെയിലേക്ക് എത്തിയതോടെയാണ് ഇത്തരമൊരു ചോദ്യം സജീവമായി ഉയരുന്നത്. സഞ്ജു ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയത് ഓപ്പണിങ്ങിലാണ്.സിഎസ്കെ നായകനായ റുതുരാജ് ഗെയ്ക് വാദ് ഓപ്പണിങ്ങിലാണ് 90% മത്സരങ്ങളും കളിച്ചിരിക്കുന്നത്. യുവതാരം ആയുഷ് മാത്രെയും ഓപ്പണർ റോൾ ലക്ഷ്യമിടുമ്പോൾ സിഎസ്കെ ആരെയൊക്കെയാണ് ഓപ്പണിങ്ങിൽ കളിപ്പിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. പല അഭ്യൂഹങ്ങളും ഇക്കാര്യത്തിൽ ഉയർന്നെങ്കിലും ഇപ്പോൾ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സിഎസ്കെ ക്യാപ്റ്റൻ.

16,706 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്; പുതിയ ചെയർമാനായി മുൻ ക്രിക്കറ്റ് താരം


സിഎസ്കെയുടെ ഓപ്പണിങ്ങിൽ സഞ്ജു സാംസണും ഞാനും തന്നെയാവും ഇറങ്ങുകയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിഎസ്കെ ക്യാപ്റ്റനായ റുതുരാജ് ഗെയ്ക് വാദ്. സ്റ്റാർ സ്പോർട്സിലെ ചോദ്യത്തോട് പ്രതികരിക്കവെയാണ് റുതുരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിഎസ്കെയുടെ ഇൻഡ്രാ സ്ക്വാ‍ഡ് പരിശീലന മത്സരത്തിൽ ഓപ്പണർമാരായി സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും ഇറങ്ങിയതോടെ ഇക്കാര്യം തീർച്ചയായിരിക്കുകയാണ്.

ഇതോടെ ആയുഷ് മാത്രെക്ക് സീറ്റ് ലഭിക്കാനുള്ള സാധ്യത വിരളമായിരിക്കുകയാണ്. അവസാന സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ മാത്രെക്ക് സാധിച്ചിരുന്നു. ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് മാത്രെ. എന്നാൽ സമീപകാലത്തെ മാത്രെയുടെ പ്രകടനങ്ങൾ നോക്കുമ്പോൾ പ്രതീക്ഷക്കൊത്ത പ്രകടനമല്ല താരം കാഴ്ചവെച്ചത്. സ്ഥിരതയോടെ കളിക്കാൻ പലപ്പോഴും താരത്തിന് സാധിച്ചിട്ടില്ല.
Samayam MalayalamIPL 2026: രാജസ്ഥാന്റെ ഉടമ മാറി, റിയാൻ പരാ​ഗിന്റെ ക്യാപ്റ്റൻസി തെറിക്കുമോ? നയിക്കാൻ ജയ്സ്വാൾ തയ്യാർ, ടീമിന്റെ നീക്കം ഇതാവും
അതുകൊണ്ടുതന്നെ സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും ചേർന്നാവും ഓപ്പണിങ്ങിൽ ഇറങ്ങുക. ഇതോടെ സിഎസ്കെ പ്ലേയിങ് 11 എങ്ങനെയായിരിക്കുമെന്നത് സസ്പെൻസായി മാറിയിരിക്കുകയാണ്. സഞ്ജു സാംസൺ ഓപ്പണിങ്ങിൽ കളിക്കുന്നതാണ് നല്ലത്. മറ്റൊരു ബാറ്റിങ് പൊസിഷനിലേക്ക് മാറ്റപ്പെട്ടാൽ അത് പ്രകടനത്തെ ബാധിച്ചേക്കും. ഈ സമയത്ത് സഞ്ജുവിന്റെ ഏറ്റവും മികച്ച ഫോമിനെ പരമാവധി പ്രയോജനപ്പെടുത്താനാവും സിഎസ്കെ ശ്രമിക്കുക.

സിഎസ്കെയുടെ താരനിര ശക്തമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെ ഇത്തവണ നിരവധി യുവതാരങ്ങളിൽ വിശ്വാസം അർപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. മിനി താരലേലത്തിലും സിഎസ്കെ പണം വാരിയെറിഞ്ഞത് ഇത്തരത്തിൽ യുവതാരങ്ങളുടെ കരുത്തിനെ വിശ്വസിച്ചാണ്. സഞ്ജുവും റുതുരാജും ഓപ്പണിങ്ങിൽ ഇറങ്ങിയാൽ മൂന്നാം നമ്പറിൽ ഉർവിൽ പട്ടേൽ എത്താൻ സാധ്യതയുണ്ട്. വമ്പനടിക്കാരനായ താരമാണ് ഉർവിൽ.

IPL 2026: സഞ്ജു വന്നതോടെ റുതുരാജിന് ഓപ്പണർ സീറ്റ് നഷ്ടമാവും, സിഎസ്കെയ്ക്ക് ഇത്തവണ പുതിയ കൂട്ടുകെട്ട്; കാരണം എന്താണെന്ന് അറിയാം

നാലാം നമ്പറിൽ സൗത്താഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിനാണ് സീറ്റ്. ടി20 ലോകകപ്പിലടക്കം തകർപ്പൻ പ്രകടനം താരം നടത്തി. അഞ്ചാം നമ്പറിൽ കാർത്തിക് ശർമ, സർഫറാസ് ഖാൻ, പ്രശാന്ത് വീർ എന്നിവരിലൊരാൾക്കാണ് സാധ്യത. 14.2 കോടിക്കാണ് സിഎസ്കെ ഓൾറൗണ്ടറായ പ്രശാന്തിനെ ടീമിലേക്ക് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ പ്രശാന്തിന് അവസരം ലഭിക്കാൻ സാധ്യത കൂടുതലാണ്.

ആറാം നമ്പറിൽ ശിവം ദുബെക്ക് സീറ്റുറപ്പ്. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ദുബെയുടെ ബാറ്റിങ് പൊസിഷനിൽ മാറ്റങ്ങൾ വന്നേക്കും. ഏഴാം നമ്പറിലാവും എംഎസ് ധോണിയെത്തുക. നതാൻ ഇല്ലിസിന്റെ പരിക്ക് പേസ് നിരയിൽ സിഎസ്കെയ്ക്ക് അൽപ്പം ക്ഷീണം ഉണ്ടാക്കുമെങ്കിലും അതിനെ മറികടക്കാനുള്ള താരനിര ഇപ്പോൾ സിഎസ്കെയ്ക്ക് ഉണ്ടെന്ന് തന്നെ വിലയിരുത്താം.

ഈ സീസണോടെ കളിക്കാരനെന്ന നിലയിലെ കരിയർ ധോണി അവസാനിപ്പിച്ചേക്കും. അതുകൊണ്ടുതന്നെ ഇതിഹാസ താരത്തെ കിരീടത്തോടെ യാത്രയയപ്പ് നൽകാനാവും സിഎസ്കെ ആഗ്രഹിക്കുക. സഞ്ജുവിന്റെ വരവ് സിഎസ്കെയ്ക്ക് വലിയ ഊർജ്ജം നൽകുന്നുണ്ട്. എന്തായാലും ഇത്തവണ കിടിലൻ പ്രകടനം നടത്താൻ ശേഷിയുള്ള നിരയാണ് സിഎസ്കെയ്ക്കുള്ളതെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article