IPL 2026: ഇനി ​ഗില്ലിനെ ഇന്ത്യ എങ്ങനെ തഴയും? ടി20 ടീമിലേക്ക് തകർപ്പൻ തിരിച്ചുവരവ് ഉറപ്പ്, ക്യാപ്റ്റൻ സ്ഥാനവും ലഭിച്ചേക്കും

2 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഗുജറാത്ത് ടെെറ്റൻസ് ഫെെനലിൽ കടന്നിരിക്കുകയാണ്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തകർത്താണ് ഗുജറാത്ത് ഫെെനലിൽ കടന്നത്. ഏഴ് വിക്കറ്റിന്റെ വമ്പൻ ജയമാണ് ഗുജറാത്ത് നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റിന് 214 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഗുജറാത്ത് എട്ട് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു.

ഗുജറാത്തിന്റെ തകർപ്പൻ ജയത്തിന് കരുത്തായത് നായകൻ ശുഭ്മാൻ ഗില്ലിന്റെ കിടിലൻ ബാറ്റിങ് പ്രകടനമാണ്. 53 പന്തിൽ 104 റൺസോടെയാണ് ഗിൽ തകർത്താടിയത്. 15 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 196.23 സ്ട്രെെക്ക് റേറ്റിലാണ് ഗില്ലിന്റെ പകർന്നാട്ടം. ഏറ്റവും സമ്മർദ്ദമുള്ള മത്സരത്തിൽ ഏറ്റവും അനായാസമായി ഒരു പിഴവ് പോലും വരുത്താതെയാണ് ഗില്ലിന്റെ സെഞ്ചുറി നേട്ടം.

പെലെയുടെ റെക്കോഡ് തകരുമോ? പത്താം നമ്പർ ജേഴ്സിയിൽ ചരിത്രമെഴുതാൻ നെയ്മർ


സ്ഥിരതയോടെ ഗിൽ തല്ലിത്തകർക്കുന്നതോടെ ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള ഗില്ലിന്റെ തിരിച്ചുവരവ് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ടീമിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളിലേക്ക് ടീം മാനേജ്മെന്റ് കടക്കാൻ പോവുകയാണ്. നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെയടക്കം ഇന്ത്യ മാറ്റിയേക്കും. കഴിഞ്ഞ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ടി20 ടീമിൽ നിന്ന് തഴഞ്ഞ താരമാണ് ഗിൽ.

ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായിരുന്ന ഗിൽ ടി20യിൽ വെെസ് ക്യാപ്റ്റനായിരിക്കെയാണ് തഴയപ്പെട്ടത്. എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ കിടിലൻ പ്രകടനത്തോടെ ഗില്ല് കസറുമ്പോൾ താരത്തെ ഇന്ത്യ ടി20 ടീമിലേക്ക് തിരികെ വിളിക്കാൻ സാധ്യതകളേറെയാണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യക്ക് ഒരു നായകൻ മതിയെന്ന തരത്തിലേക്ക് ടീം മാനേജ്മെന്റിന്റെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Samayam MalayalamGT vs RR IPL 2026: ​ഗില്ലിന് മുന്നിൽ അടിതെറ്റി, കളി മാറ്റിയത് ആ ക്യാച്ച്; പരാ​ഗിനും പാളി, രാജസ്ഥാന്റെ തോൽവിയുടെ കാരണങ്ങളിതാ
ഇപ്പോൾ ഗില്ല് ഇത്രയും മികച്ച ഫോമിൽ കളിക്കവെ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരെയെല്ലാം മറികടന്ന് ഗില്ല് ഇന്ത്യയുടെ ടി20 നായകനാവാനുള്ള സാധ്യതകളും കൂടുതലാണ്. അനായാസം റൺസുയർത്തുന്ന ഗില്ലിനെപ്പോലൊരു താരം ഇന്ത്യയുടെ ടി20 ടീമിൽ ആവശ്യമാണ്. ബൗണ്ടറികളിലൂടെ റൺസുയർത്തുന്ന ഗില്ലിനെപ്പോലൊരു ക്ലാസിക് താരം ഏതൊരു ടീമിനും മുതൽക്കൂട്ടാണെന്ന് പറയാം.

ഗിൽ ഓപ്പണർ സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ സഞ്ജു സാംസൺ വഴിമാറേണ്ടി വരുമോയെന്നതാണ് കണ്ടറിയേണ്ടത്. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ സീറ്റുറപ്പിക്കുന്നതിനാൽ സഞ്ജുവിനെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റിയാലും വിക്കറ്റ് കീപ്പറുടെ പ്രശ്നം ഇന്ത്യയെ ബാധിക്കില്ല. അതുകൊണ്ടുതന്നെ ടീം മാനേജ്മെന്റിന്റെ തീരുമാനം എന്താവുമെന്നതാണ് കണ്ടറിയേണ്ടത്.

RR vs GT IPL 2026: 97, 96, വെെഭവിനെ വേട്ടയാടി സെഞ്ചുറി നിർഭാഗ്യം; രണ്ടാം തവണയും അതേ പിഴവ്, നിരാശയിലും 15കാരന് അഭിമാന നേട്ടം

ശുഭ്മാൻ ഗില്ലിന്റെ ഐപിഎൽ കരിയറിലെത്തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് രാജസ്ഥനെതിരേ കണ്ടത്. ഒരു അവസരം പോലും നൽകാതെയാണ് താരം മിന്നിച്ചത്. 15 മത്സരത്തിൽ നിന്ന് 722 റൺസാണ് ഗില്ലിന് നേടാനായത്. 48.13 ശരാശരിയിലും 163.72 സ്ട്രെെക്ക് റേറ്റിലും കളിക്കുന്ന ഗിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുണ്ട്. ഫെെനലിലൂടെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് നേടാൻ ഗില്ലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article