Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Mar 2026, 3:18 p.m. IST
IPL 2026: ഓരോ ഐപിഎൽ സീസണും യുവതാരങ്ങൾക്ക് മുന്നിൽ വലിയ അവസരമാണ് തുറന്നിടുന്നത്. ഇന്ത്യൻ ടീമിലേക്കുള്ള ചവിട്ടുപടിയായാണ് ഐപിഎല്ലിനെ യുവതാരങ്ങൾ കാണുന്നത്. ഇത്തവണയും ചില യുവതാരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നുണ്ട്
ഹൈലൈറ്റ്:
- ഐപിഎല്ലിൽ മിന്നിക്കാൻ യുവതാരങ്ങൾ തയ്യാർ
- ഐപിഎൽ 2026ന് നാളെ തുടക്കമാവും
- 10 ടീമുകളും സജീവ കിരീട പ്രതീക്ഷയിലാണ്
പ്രശാന്ത് വീർ(ഫോട്ടോസ്- Agencies)16,706 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്; പുതിയ ചെയർമാനായി മുൻ ക്രിക്കറ്റ് താരം
ആക്വിബ് നബിയാണ് ഒന്നാമത്തെ താരം. ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം നടത്തുന്ന ആക്വിബ് ജമ്മുകാശ്മീരുകാരനായ പേസ് ഓൾറൗണ്ടറാണ്. ഇത്തവണ ഡൽഹി ക്യാപിറ്റൽസിനായാണ് നബി കളിക്കാനിറങ്ങുന്നത്. നബിയുടെ പ്രകടനം സെലക്ടർമാർ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രഞ്ജി ട്രോഫിയിൽ റെക്കോഡ് പ്രകടനം നടത്തിയ നബിക്ക് ഐപിഎല്ലിലും ശോഭിക്കാനായാൽ ഇന്ത്യൻ ടീമിലേക്ക് വിളി ഉറപ്പാണ്.
പ്രശാന്ത് വീറാണ് രണ്ടാമത്തെ താരം. ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണ 14.2 കോടിക്ക് ടീമിലെത്തിച്ച സ്പിൻ ഓൾറൗണ്ടറാണ് പ്രശാന്ത് വീർ. 20കാരനായ താരത്തെ രവീന്ദ്ര ജഡേജയുടെ പകരക്കാരന്റെ റോളിലാണ് സിഎസ്കെ കാണുന്നത്. അതിവേഗം റൺസുയർത്താൻ കഴിയുന്ന താരം വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. സിഎസ്കെ മധ്യനിരയിൽ കളിപ്പിക്കാൻ സാധ്യതയുള്ള താരമാണ് പ്രശാന്ത് വീർ.
മങ്കേഷ് യാദവാണ് മൂന്നാമത്തെ താരം. ആർസിബി ഇത്തവണ ടീമിലേക്കെത്തിച്ച താരമാണ് മങ്കേഷ്. ഇടം കെെയൻ പേസറായ മങ്കേഷിനെ 5.2 കോടിക്കാണ് ആർസിബി സ്വന്തമാക്കിയത്. മധ്യ പ്രദേശുകാരനായ മങ്കേഷിൽ നിന്ന് വലിയ പ്രകടനം ഇത്തവണ ആർസിബി പ്രതീക്ഷിക്കുന്നു. ആർസിബിയുടെ ബൗളിങ് നിരയിൽ ഇത്തവണ ചില ദൗർബല്യങ്ങളുള്ള സാഹചര്യത്തിൽ മങ്കേഷിന് കെെയടി നേടാനുള്ള അവസരം മുന്നിലുണ്ട്.
സലിൽ അറോറയാണ് മറ്റൊരു താരം. 1.5 കോടിക്ക് സൺറെെസേഴ്സ് ഹെെദരാബാദ് ടീമിലെത്തിച്ച താരമാണ് സലിൽ അറോറ. പഞ്ചാബ് കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സലിൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 39 പന്തിൽ സെഞ്ചുറി നേടിയ താരത്തിന് ഇത്തവണ ഹെെദരാബാദ് പ്ലേയിങ് 11ൽ അവസരം കൊടുക്കുമെന്ന് തന്നെ പറയാം. വലിയ പ്രകടനത്തോടെ കെെയടി നേടാൻ സലിലിന് സാധിക്കുമെന്ന് തന്നെ കരുതാം.
കോഹ്ലി, രോഹിത് ഫാൻസ് ഹാപ്പി, 2027 ഫെബ്രുവരി വരെയുള്ള പരമ്പരകൾ പ്രഖ്യാപിച്ച് ബിസിസി ഐ; കേരളത്തിന്റെ മണ്ണിലും കളിയാവേശം, ഷെഡ്യൂൾ ഇതാ
സിഎസ്കെ ടീമിലെത്തിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കാർത്തിക് ശർമയാണ് മറ്റൊരു താരം. 19കാരനായ താരത്തെ 14.2 കോടിക്കാണ് സിഎസ്കെ ടീമിലേക്കെത്തിച്ചത്. സിഎസ്കെയുടെ നെറ്റ്സിൽ താരം മിന്നും പ്രകടനമാണ് നടത്തുന്നത്. കാർത്തികിന്റെ ഷോട്ട് കണ്ട് ധോണി പ്രശംസിക്കുന്ന വീഡിയോയടക്കം പുറത്തുവന്നിരുന്നു. സിഎസ്കെ കാർത്തികിനെ കളിപ്പിക്കുമോയെന്നത് കാത്തിരുന്ന് കാണണം. എങ്കിലും പ്രതീക്ഷ നൽകുന്ന താരമാണ് കാർത്തിക്.
അശോക് ശർമയാണ് ആറാമത്തെ താരം. ഗുജറാത്ത് ടെെറ്റൻസിന്റെ താരമായ അശോക് ശർമ പേസറെന്ന നിലയിൽ കരുത്തുകാട്ടാൻ ശക്തിയുള്ളവനാണ്. 2025-26ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ശ്രദ്ധേയ പ്രകടനം നടത്താൻ താരത്തിനായിരുന്നു. തുടർച്ചയായി മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ ശേഷിയുള്ളവനാണ് അശോക് ശർമയെന്ന് പറയാം.
90 ലക്ഷം രൂപക്ക് ടീമിലെത്തിയ താരം ഇത്തവണ എല്ലാവരേയും ഞെട്ടിക്കാൻ ശേഷിയുള്ളവനാണെന്ന് നിസംശയം പറയാം. ഗുജറാത്ത് യുവതാരത്തെ കളിപ്പിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ പേസ് നിരയിൽ വലിയ താരമാകാൻ ശേഷിയുള്ളവനാണ് അശോക് ശർമയെന്ന് പറയാം.









English (US) ·