Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•3 Apr 2026, 12:33 p.m. IST
IPL 2026: അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയിട്ടുള്ള ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണ വലിയ പ്രതീക്ഷയിലാണുള്ളത്. എന്നാൽ ആദ്യ മത്സരത്തിൽ ജയിക്കാനായില്ല. ശക്തമായ തിരിച്ചുവരവാണ് സിഎസ്കെയുടെ ലക്ഷ്യം
ഹൈലൈറ്റ്:
- സഞ്ജു സാംസണിന്റെ ഫോം സിഎസ്കെയ്ക്ക് നിർണ്ണായകം
- സിഎസ്കെ ഇന്ന് തട്ടകത്തിൽ ഇറങ്ങുകയാണ്
- പഞ്ചാബ് കിങ്സ് ആദ്യ മത്സരത്തിൽ ജയിച്ചിരുന്നു
സഞ്ജു സാംസൺകളി തോറ്റതോടെ ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു
'ഇന്നത്തെ മത്സരം ചെപ്പോക്കിലാണ്. സഞ്ജു സാംസൺ ടി20 ലോകകപ്പിൽ തിരിച്ചുവരവ് നടത്തിയതും ടൂർണമെന്റിലെ താരമായതും ചെന്നെെയിലെ മത്സരത്തിലൂടെയാണ്. സഞ്ജു ഇന്ന് തകർപ്പൻ പ്രകടനം പുറത്തെടുക്കും. രാജകീയ തിരിച്ചുവരവാണ് ഇന്ന് അവനെ കാത്തിരിക്കുന്നത്. ആദ്യത്തെ അഞ്ച് പന്തുകൾക്ക് ശേഷം അവൻ കടന്നാക്രമിക്കും.
അവൻ പഞ്ചാബിനെ തല്ലിത്തകർക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 220 റൺസ് നേടുന്ന ടീമിന് വിജയം നേടിയെടുക്കാൻ സാധിക്കും. രണ്ട് ടീമും ഇതിന് കരുത്തുള്ളവരാണ്. പേപ്പറിൽ ഇരു ടീമും പകുതി പകുതി വിജയ സാധ്യതയാണുള്ളത്. സഞ്ജു സാംസൺ ഫോമിലേക്കെത്തിയാൽ പഞ്ചാബിന്റെ ഒരു താരത്തിനും അതിനൊപ്പം എത്താൻ സാധിക്കില്ല' ക്രിസ് ശ്രീകാന്ത് പറഞ്ഞു.
എന്നാൽ സഞ്ജുവിന്റെ ചെപ്പോക്കിലെ കണക്കുകൾ മികച്ചതല്ല. ഇതിന് മുമ്പ് അഞ്ച് തവണ ഇവിടെ കളിച്ചപ്പോൾ 59 റൺസാണ് സഞ്ജുവിന് നേടാനായത്. അതുകൊണ്ടുതന്നെ ഇത്തവണ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമല്ലെന്ന് തന്നെ പറയാം. രാജസ്ഥാൻ റോയൽസിനെതിരേ സഞ്ജുവിനെ ബാധിച്ചത് വെെകാരിക പ്രശ്നമാണ്. എന്നാൽ പഞ്ചാബിനോട് ഈ പ്രശ്നം ഉണ്ടാവില്ല.
പഞ്ചാബിനെതിരായ സഞ്ജു സാംസണിന്റെ പ്രകടനം മികച്ചതാണ്. രണ്ട് അർധ സെഞ്ചുറികൾ ഉൾപ്പെടെ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ബൗളിങ് നിര ശക്തമാണ്. അർഷ്ദീപ് സിങ്, മാർക്കോ യാസനും ഉൾപ്പെടുന്ന ന്യൂബോൾ ആക്രമണത്തെ സഞ്ജു എങ്ങനെ ചെറുക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.
IPL 2026: വിജയ വഴിയിൽ ഹെെദരാബാദ്, കെകെആറിന് രണ്ടാം തോൽവി; രഹാനെക്കും സംഘത്തിനും പിഴക്കുന്നത് എവിടെ? പ്രശ്നം ബാറ്റിങ്ങിൽ
പഞ്ചാബിനെതിരേ സിഎസ്കെ നിർണ്ണായകമായ ഒരു മാറ്റം വരുത്തണമെന്നും ക്രിസ് ശ്രീകാന്ത് നിർദേശിച്ചിരിക്കുകയാണ്. നാലാം നമ്പറിൽ ഡെവാൾഡ് ബ്രെവിസ് ഉണ്ടാകില്ലെങ്കിൽ ആ റോളിൽ ശിവം ദുബെയെ കളിപ്പിക്കണമെന്നാണ് ശ്രീകാന്ത് പറയുന്നത്. എന്നാൽ ഇത്തരമൊരു മാറ്റത്തിന് സിഎസ്കെ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
എംഎസ് ധോണി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇത് സിഎസ്കെയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് തന്നെ പറയാം. ഇന്നലെ പരിശീലന സെഷനിലടക്കം ധോണി സജീവമായിരുന്നു. ഡെവാൾഡ് ബ്രെവിസും പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്തായാലും ഇന്നത്തെ മത്സരത്തിൽ ജയിച്ച് തിരിച്ചുവരേണ്ടത് സിഎസ്കെയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. സഞ്ജുവിനും റുതുരാജിനും ഫോമിലേക്കെത്താനായാൽ സിഎസ്കെയ്ക്ക് തിരിച്ചുവരവ് സാധ്യമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.









English (US) ·