IPL 2026: ഈ താരങ്ങളെ നോക്കിവെച്ചോ, ഇവർ സ്വന്തം ടീമിന്റെ വില്ലന്മാർ ആയേക്കും? ആരൊക്കെയെന്ന് അറിയാം

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam25 Mar 2026, 7:47 americium IST

IPL 2026: ഐപിഎൽ 2026 ആരംഭിക്കാനിരിക്കെ പല ടീമുകൾക്കും ഭീഷണിയാവുന്നത് പരിക്കും സൂപ്പർ താരങ്ങളുടെ മോശം ഫോമുമാണ്. ടീമുകൾ വലിയ പ്രതീക്ഷവെക്കുന്ന പല താരങ്ങളും ഇത്തവണ തീർത്തും നിരാശപ്പെടുത്തുകയാണെന്ന് പറയാം.

ഹൈലൈറ്റ്:

  • പല വിദേശ സൂപ്പർ പേസർമാരും ഇത്തവണ കളിക്കുന്നില്ല
  • ടി20 ലോകകപ്പിലെ പല പ്രമുഖ താരങ്ങളുടേയും പ്രകടനം മോശം
  • ഐപിഎൽ ആരംഭിക്കാൻ ഇനി വെറും 3 നാൾ
jos buttlerജോസ് ബട്ലർ(ഫോട്ടോസ്- Getty Images)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാനിരിക്കെ എല്ലാ ടീമുകളും അവസാന ഘട്ട പടയൊരുക്കത്തിലാണ്. ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. 28ന് നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ് മുൻ ചാമ്പ്യന്മാരായ സൺറെെസേഴ്സ് ഹെെദരാബാദുമായി ഏറ്റുമുട്ടുന്നതോടെയാണ് ആവേശ പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്.ഇത്തവണ 10 ടീമുകളും മികച്ച താരസമ്പത്തോടെയാണ് ഇറങ്ങുന്നത്. അവസാന സീസണിലെ പിഴവുകൾ നികത്തി ശക്തമായ തിരിച്ചുവരവാണ് എല്ലാ ടീമുകളും ലക്ഷ്യമിടുന്നത്. മിനി താരലേലത്തിലൂടെ പ്രധാന പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ പരിഹാരം കാണാൻ ടീമുകൾക്ക് സാധിച്ചിട്ടുണ്ടെന്ന് പറയാം. എന്നാൽ ഇത്തവണ ചില താരങ്ങൾ സ്വന്തം ടീമിന്റെ വില്ലന്മാരായി മാറിയേക്കും.

ഹാർദിക്കിനെ മാറ്റി സൂര്യയെ ക്യാപ്റ്റനാക്കണം; മുംബൈ ഇന്ത്യൻസിനോട് ആർ അശ്വിൻ


ഇത്തരത്തിൽ മോശം ഫോമിലൂടെ സ്വന്തം ടീമിന് തിരിച്ചടി നൽകാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം കഗിസോ റബാഡയാണ്. ഗുജറാത്ത് ടെെറ്റൻസിന്റെ സ്റ്റാർ പേസറായ കഗിസോ റബാഡ സമീപകാലത്തായി അത്ര മികച്ച ഫോമിലല്ല.

ടി20 ലോകകപ്പിലടക്കം നല്ലായി തല്ലുവാങ്ങിയിരുന്നു. ഗുജറാത്ത് ടെെറ്റൻസ് വലിയ പ്രതീക്ഷയോടെയാണ് റബാഡയെ കാണുന്നത്. എന്നാൽ താരത്തിന്റെ സമീപകാല പ്രകടനം നോക്കുമ്പോൾ റബാഡ ടീമിന്റെ വില്ലനായി മാറാനുള്ള സാധ്യതയാണ് കൂടുതൽ.
Samayam MalayalamIPL 2026: സഞ്ജു വന്നതോടെ റുതുരാജിന്റെ വില പോയോ? സിഎസ്കെ ക്യാപ്റ്റന് വേണ്ട പരി​ഗണനയില്ലേ, ചെപ്പോക്കിൽ സംഭവിച്ചത് ഇതാണ്
രണ്ടാമത്തെ താരം അജിൻക്യ രഹാനെയാണ്. കെകെആർ നായകനായ രഹാനെയിൽ നിന്ന് വലിയ പ്രകടനം ടീം പ്രതീക്ഷിക്കുന്നു. രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കളമൊഴിഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. രഹാനെ ഐപിഎല്ലിന്റെ അവസാന സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ്.

ഇത്തവണയും രഹാനെയിൽ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. എന്നാൽ രഹാനെക്ക് വലിയ പ്രകടനം നടത്താൻ സാധിക്കുമെന്ന് പറയാൻ സാധിക്കില്ല. കെകെആർ നായകനായ രഹാനെ ഇത്തവണ ടീമിന്റെ വില്ലനായി മാറാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

IPL 2026: മുംബെെ ഹാർദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സൂര്യകുമാർ വരട്ടെ; ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

മായങ്ക് യാദവാണ് മറ്റൊരു താരം. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ സൂപ്പർ പേസറാണ് മായങ്ക് യാദവ്. തുടർച്ചയായി പരിക്കിന്റെ പിടിയിലായ മായങ്ക് ഇത്തവണ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ പരിക്കിന് ശേഷം എത്തുന്ന മായങ്കിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാനാവില്ല. ഈ സീസണിൽ മായങ്ക് തല്ലുകൊള്ളിയായി മാറിയേക്കും. അതിവേഗത്തിൽ പന്തെറിയും എന്നതല്ലാതെ മികച്ച ലെെനോ ലെങ്തോ മായങ്കിനില്ല. അതുകൊണ്ടുതന്നെ ഇത്തവണ മായങ്കിന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

മുംബെെ ഇന്ത്യൻസിൽ പേസ് ഓൾറൗണ്ടറായ ദീപക് ചഹാർ ടീമിന്റെ വില്ലനായി മാറാനാണ് സാധ്യത. പരിക്ക് മൂലം സീസൺ തികച്ച് കളിക്കാൻ പലപ്പോഴും ദീപക്കിന് സാധിച്ചിട്ടില്ല. താരത്തിന്റെ അന്താരാഷ്ട്ര കരിയറിലും വില്ലനായത് പരിക്കാണ്. ദീപക് ചഹാറിനെ ഈ സീസണിൽ കളിപ്പിച്ചാൽ താരം ടീമിന്റെ വില്ലനായി മാറാനുള്ള സാധ്യതയാണ് കൂടുതലെന്ന് നിസംശയം പറയാം.

പഞ്ചാബ് കിങ്സിന്റെ മാർക്കസ് സ്റ്റോയിണിസാണ് മറ്റൊരു താരം. ഓസീസ് മീ‍ഡിയം പേസ് ഓൾറൗണ്ടറുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റി മറിക്കാൻ സ്റ്റോയിണിസിന് ശേഷിയുണ്ട്. എന്നാൽ സമീപകാലത്തെല്ലാം തല്ലുകൊള്ളി ബൗളറായി സ്റ്റോയിണിസ് മാറിയിട്ടുണ്ട്. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യുന്നില്ല. ഇത് പഞ്ചാബിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

രാജസ്ഥാൻ റോയൽസിന്റെ ജോഫ്രാ ആർച്ചറാണ് മറ്റൊരു താരം. ഇത്തവണയും രാജസ്ഥാന്റെ പേസ് നിരയെ നയിക്കുന്നത് ആർച്ചറാണ്. എന്നാൽ കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ആർച്ചർ നന്നായി അടി വാങ്ങിയിരുന്നു. ആർച്ചറുടെ പ്രകടനം നോക്കുമ്പോൾ ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ വില്ലനായി ആർച്ചർ മാറാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

ഗുജറാത്ത് ടെെറ്റൻസ് സൂപ്പർ താരം ജോസ് ബട്ലറിന്റെ സമീപകാല പ്രകടനം നോക്കുമ്പോൾ ബട്ലർ ടീമിന് ബാധ്യതയായി മാറിയേക്കും. ഈ സീസണോടെ താരം വിരമിക്കൽ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article