Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•30 Apr 2026, 12:40 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പല പ്രമുഖ ടീമുകളും പ്രതീക്ഷിച്ച പ്രകടനമല്ല നടത്തുന്നത്. ക്യാപ്റ്റന്മാരടക്കം നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ വലിയ അഴിച്ചുപണി പല ടീമുകളിലും ഉണ്ടായേക്കും
ഹൈലൈറ്റ്:
- റുതുരാജിന് കാര്യങ്ങൾ എളുപ്പമല്ല
- മുംബെെ ഇന്ത്യൻസ് നിരാശപ്പെടുത്തുന്നു
- വലിയ അഴിച്ച് പണിക്ക് പ്രമുഖ ടീമുകൾ
സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)അടുത്ത സീസണിൽ സഞ്ജു സാംസൺ സിഎസ്കെയുടെ ക്യാപ്റ്റനായി വരാനുള്ള സാധ്യതയാണ് കൂടുതൽ. രാജസ്ഥാൻ റോയൽസിനെ ഫെെനലിൽ കളിപ്പിച്ച നായകനായ സഞ്ജുവിലാവും ഇനി സിഎസ്കെ ഭാവി കാണുകയെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സിഎസ്കെയുടെ ക്യാപ്റ്റനായി സഞ്ജു എത്തുമെന്ന് തന്നെയാണ് പൊതുവേയുള്ള അഭിപ്രായം.
ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും
മുംബെെ ഇന്ത്യൻസിന്റെ നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റിയേക്കും. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന് മികവ് കാട്ടാൻ സാധിക്കുന്നില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസ് ഹാർദിക്കിന് കീഴിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബെെ ടീം മാനേജ്മെന്റും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ അതൃപ്തരാണ്. അതുകൊണ്ടുതന്നെ മുംബെെ പുതിയ ക്യാപ്റ്റനെ കൊണ്ടുവന്നേക്കും.
തിലക് വർമയേയോ രാജസ്ഥാൻ റോയൽസിൽ നിന്ന് യശ്വസി ജയ്സ്വാളിനെ കൊണ്ടുവന്ന് ക്യാപ്റ്റനാക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിൻക്യ രഹാനെ തെറിക്കുമെന്നുറപ്പാണ്. രഹാനെക്ക് പകരം റിങ്കു സിങ്ങിനെ അടുത്ത സീസണിൽ കെകെആർ നായകനാക്കാനാണ് കൂടുതൽ സാധ്യത. പുതിയൊരു നായകനെ കെകെആർ ടീമിലേക്കെത്തിക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല.
IPL 2026: ജയസൂര്യയുടെ റെക്കോഡ് തകർത്തു, മുംബെെയുടെ വേഗ സെഞ്ചുറിക്കാരനായി റിക്കിൽറ്റൻ; മുംബെെക്ക് പടുകൂറ്റൻ സ്കോർ
ഡൽഹി ക്യാപിറ്റൽസും നായകനെ മാറ്റാനാണ് സാധ്യത കൂടുതൽ. നിലവിൽ അക്ഷർ പട്ടേലാണ് ഡൽഹിയുടെ നായകൻ. അക്ഷർ നായകനെന്ന നിലയിലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കി ഡൽഹി മുന്നോട്ട് പോകാനാണ് സാധ്യത. രാഹുൽ ഡൽഹി വിടാൻ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഡൽഹിക്ക് വിശ്വാസം ഉണ്ടെങ്കിൽ പൃഥ്വി ഷായെ ക്യാപ്റ്റനാക്കാം. പക്ഷെ ഇതിനുള്ള സാധ്യത വിരളമാണ്.
ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. ഋഷഭ് 27 കോടി പ്രതിഫലം വാങ്ങി കളിക്കുമ്പോഴും ഇതിനൊത്ത മികവ് കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ലഖ്നൗ ഋഷഭിനെ കെെവിടാനാണ് സാധ്യത. എയ്ഡൻ മാർക്രം ലഖ്നൗവിന്റെ പുതിയ നായകനായി എത്താനുള്ള സാധ്യത കൂടുതലാണ്.








English (US) ·