IPL 2026: ഋഷഭിന് ഏകദിന ടീമിലെ സീറ്റ് മാത്രമല്ല, ടെസ്റ്റ് ടീമിലെ ആ സ്ഥാനവും പോയേക്കും; ഐപിഎല്ലിലെ ഫ്ളോപ്പ് ഷോ തിരിച്ചടിയായി

2 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam18 May 2026, 9:29 americium IST

IPL 2026: ഋഷഭ് പന്തിനെ സംബന്ധിച്ച് സമീപകാലത്തായി വലിയ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിൽ നിറം മങ്ങിയതോടെ ഋഷഭിന്റെ അന്താരാഷ്ട്ര കരിയറിലും വലിയ തിരിച്ചടികൾ കാത്തിരിക്കുകയാണ്

ഹൈലൈറ്റ്:

  • ഋഷഭിനെ ലഖ്നൗ പുറത്താക്കിയേക്കും
  • ഋഷഭിന് പഴയ മികവ് കാട്ടാനാവുന്നില്ല
  • ഋഷഭിന് നായകനായും ശോഭിക്കാനാവുന്നില്ല

rishabh pantഋഷഭ് പന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളിലൊരാളാണ് ഋഷഭ് പന്ത് . എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് ഇന്ത്യയുടെ ഭാവി നായകനായും പോസ്റ്റർ ബോയിയായും വരെ മാറിയിരുന്നു. എന്നാൽ കാർ അപകടത്തെത്തുടർന്ന് പരിക്കേറ്റതോടെ ഋഷഭിന്റെ കരിയർ മാറി മറിഞ്ഞു. ഇപ്പോൾ ടീമിന്റെ ബാധ്യതയെന്ന നിലയിലേക്കാണ് ഋഷഭിനെ എല്ലാവരും കാണുന്നത്.ഐപിഎല്ലിൽ നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ഋഷഭിന് തിളങ്ങാൻ സാധിക്കുന്നില്ല. ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ നായകനാണ് ഋഷഭ് പന്ത്. ടീം ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ബാറ്റുകൊണ്ടും ഋഷഭിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഋഷഭിന്റെ സ്ഥാനം വലിയ ചോദ്യം ഉയർത്തുകയാണ്.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


ഇന്ത്യയുടെ ഏകദിന ടീമിലെ ഋഷഭിന്റെ വിക്കറ്റ് കീപ്പർ സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് ഉൾപ്പെട്ടേക്കില്ല. ഋഷഭിന് പകരം ഇഷാൻ കിഷനെ ഏകദിന ടീമിലേക്ക് കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കം. നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ ഋഷഭിന് ഇടമില്ല. ഏകദിന ടീമിൽ നിന്നും സീറ്റ് പോകുന്നതോടെ പിന്നെ ടെസ്റ്റ് ടീമിലേക്ക് മാത്രമായി ഋഷഭിന്റെ അവസരങ്ങൾ ഒതുങ്ങും.

ടെസ്റ്റ് ടീമിൽ നിന്ന് ഋഷഭിനെ പെട്ടെന്ന് മാറ്റിയേക്കില്ല. എന്നാൽ ടെസ്റ്റ് വെെസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഋഷഭിനെ മാറ്റിയേക്കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോൾ ഋഭിന് ടെസ്റ്റ് ടീമിനൊപ്പം മുന്നോട്ട് പോക്കും സമ്മർദ്ദത്തോടെയാവും. പ്രകടനം ഫ്ളോപ്പായാൽ ഋഷഭിന് ടെസ്റ്റിൽ നിന്നും മാറിക്കൊടുക്കേണ്ടതായി വരും. ഋഷഭ് പന്ത് മികച്ച താരമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവസരം കാത്ത് മികച്ച താരങ്ങൾ പുറത്ത് നിൽക്കവെ ഋഷഭിന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് തന്നെ പറയാം.
Samayam MalayalamRR vs DC IPL 2026: വെെഭവിന് ചരിത്ര റെക്കോഡ്, ഇന്ത്യൻ സിക്സർ വേട്ടക്കാരിൽ വമ്പൻ നേട്ടം; അഭിഷേകിനെ മറികടന്നു, ഇനി തലപ്പത്ത്
49 ടെസ്റ്റിൽ നിന്ന് 3476 റൺസാണ് ഋഷഭ് നേടിയിട്ടുള്ളത്. 42.91 ശരാശരിയിൽ കളിക്കുന്ന ഋഷഭ് എട്ട് സെഞ്ചുറിയും 18 ഫിഫ്റ്റിയും ടെസ്റ്റിൽ നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ഇതിനോടകം ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാൻ ഋഷഭിന് സാധിച്ചിട്ടില്ല. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനൊപ്പം നായകനെന്ന നിലയിൽ മികവ് കാട്ടാൻ സാധിച്ചിരുന്നെങ്കിൽ ഋഷഭിന് ഇപ്പോൾ ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു.

എന്തായാലും ഋഷഭിന് ഇപ്പോഴും വലിയ ആരാധക പിന്തുണയുണ്ട്. ഫോമിലേക്കെത്തിയാൽ വ്യത്യസ്തമായ ഷോട്ടുകളിലൂടെ അനായാസം റൺസുയർത്താൻ കഴിവുള്ളവനാണ് ഋഷഭ് പന്ത്. താരത്തിന്റെ ശക്തമായ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആഗ്രഹിക്കുന്നുണ്ട്. ഋഷഭിന് ഈ സീസണോടെ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ നായകസ്ഥാനത്ത് നിന്ന് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും.

RCB vs PBKS IPL 2026: ആർസിബി പ്ലേ ഓഫിൽ, 11 വർഷത്തിന് ശേഷം പഞ്ചാബ് നാണക്കേടിന്റെ റെക്കോഡിൽ; ശ്രേയസിന് കനത്ത തിരിച്ചടി

വരുന്ന സീസണിൽ ഋഷഭിന്റെ പ്രതിഫലത്തിലും വലിയ കുറവുണ്ടായേക്കും. നിലവിൽ 27 കോടിയുമായി ഐപിഎല്ലിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ഋഷഭ് പന്ത്. എന്നാൽ ഋഷഭിന്റെ കരിയറിൽ വലിയ തിരിച്ചടികളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article