Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 Apr 2026, 7:33 americium IST
IPL 2026: ഋഷഭ് പന്ത് ഓപ്പണർ റോളിലെത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ ഋഷഭിന് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. റണ്ണൗട്ടായാണ് അദ്ദേഹം പുറത്തായത്
ഹൈലൈറ്റ്:
- ഋഷഭ് പന്തിനെ വിമർശിച്ച് ആരാധകർ
- ഡൽഹി ക്യാപിറ്റൽസ് ആറ് വിക്കറ്റിന് ജയിച്ചു
- ലഖ്നൗവിന്റെ ബാറ്റിങ് നിര ഫ്ളോപ്പായി
ഋഷഭ് പന്ത്(ഫോട്ടോസ്- ANI)ജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ
ഋഷഭ് പന്ത് ഓപ്പണർ റോളിലേക്കെത്തിയതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. അവസാന സീസണിൽ എയ്ഡൻ മാർക്രവും മിച്ചൽ മാർഷും ചേർന്നാണ് ലഖ്നൗവിനായി ഓപ്പണറായത്. ഈ സീസണിലും ഈ കൂട്ടുകെട്ട് ലഖ്നൗവിന്റെ ഓപ്പണിങ്ങിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മാർഷിനൊപ്പം ഋഷഭ് ഓപ്പണിങ്ങിലേക്കെത്തുകയായിരുന്നു.
ഋഷഭ് പന്തിനെ ഓപ്പണറാക്കിയത് ഇടത്-വലത് കൂട്ടുകെട്ട് ഓപ്പണിങ്ങിൽ ലഭിക്കാനായാണെന്ന് പറയാം. എന്നാൽ 9 പന്തിൽ 7 റൺസെടുത്ത ഋഷഭ് റണ്ണൗട്ടായാണ് പുറത്തായത്. 77.8 മാത്രമായിരുന്നു ഋഷഭിന്റെ സ്ട്രെെക്ക് റേറ്റ്. 3 ഓവറിൽ 19 റൺസ് മാത്രമായിരുന്നു ഋഷഭ് പുറത്താവുമ്പോൾ ലഖ്നൗവിന്റെ സ്കോർബോർഡിൽ ഉണ്ടായിരുന്നത്. ഓപ്പണർ റോളിലേക്ക് ഋഷഭ് വന്നത് ഇന്ത്യൻ ടീമിലെ ഓപ്പണർ സ്ഥാനം ലക്ഷ്യമിട്ടാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യയുടെ ടി20യിലെ ഓപ്പണർമാർ. ബാക്കപ്പ് ഓപ്പണറായി വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനുമുണ്ട്. ഇന്ത്യുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഓപ്പണർ റോളിൽ കസറുകയെന്ന ശ്രമമാണ് ഇപ്പോൾ ഋഷഭ് നടത്തിയത്. എന്നാൽ ഇത് ക്ലിക്കാവുന്നില്ലെന്ന് ആദ്യ മത്സരത്തിലെ പ്രകടനത്തിലൂടെ വ്യക്തം. ലഖ്നൗവിന്റെ ഓപ്പണർ റോളിൽ ഋഷഭ് കളിക്കുന്നത് മണ്ടൻ തീരുമാനം തന്നെയാണ്.
എയ്ഡൻ മാർക്രം ടി20 ലോകകപ്പിലടക്കം ഓപ്പണർ റോളിൽ ശോഭിച്ച താരമാണ്. അതുകൊണ്ടുതന്നെ ലഖ്നൗ മാർക്രത്തെ മൂന്നാം നമ്പറിലേക്ക് മാറ്റിയത് താരത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കും. നാലാം നമ്പറിൽ കളിപ്പിച്ച നിക്കോളാസ് പുരാനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരുന്നതാണ് നല്ലത്. നാലാം നമ്പറിലേക്ക് ഋഷഭ് പന്ത് പോകുന്നതാണ് ടീമിന് കൂടുതൽ ഗുണം ചെയ്യുക.
IPL 2026: പഞ്ചാബിന്റെ രക്ഷകനായി കൊണോലി, ഗുജറാത്ത് ടെെറ്റൻസ് പൊരുതി തോറ്റു, ബാറ്റിങ്ങിലെ പിഴവ് തിരിച്ചടിയായി
ഇന്ത്യയുടെ ടി20 ടീമിന്റെ മധ്യനിരയിലേക്കെത്താനുള്ള അവസരം ഇപ്പോഴും ഋഷഭിന് മുന്നിലുണ്ട്. അതിനായി ലഖ്നൗവിന്റെ മധ്യനിരയിൽ ഋഷഭ് കളിച്ച് ശോഭിക്കേണ്ടതായുണ്ട്. നിലവിലെ ഋഷഭിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ സീസണിലും താരം കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. ഋഷഭിന്റെ ഈ പ്രകടനം വെച്ച് ഇന്ത്യയുടെ ടി20 ഓപ്പണർ സ്ഥാനം സ്വപ്നം കാണാനാവില്ല. ലഖ്നൗവിനായി മധ്യനിരയിൽ ശോഭിച്ച് കെെയടി നേടാൻ ഋഷഭിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.









English (US) ·