Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•17 Apr 2026, 8:03 americium IST
IPL 2026: ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബെെ ഇന്ത്യൻസ് പിന്നോട്ട് പോവുകയാണ്. പ്രതീക്ഷിച്ചപോലെ പ്രകടനം നടത്താൻ മുംബെെക്ക് സാധിക്കാത്തതിൽ ആരാധക വിമർശനം ഇപ്പോൾ ശക്തമാണ്
ഹൈലൈറ്റ്:
- മുംബെെക്ക് തുടർച്ചയായ നാലാം തോൽവി
- ഹാർദിക്കിന് കീഴിൽ മുംബെെക്ക് കാലിടറുന്നു
- ജസ്പ്രീത് ബുംറ മോശം ഫോമിൽ തുടരുന്നു
ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- AP)കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം
ഇപ്പോഴിതാ ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ ഇതിന്റെ നേർക്കാഴ്ചയാണ് കാണാനായത്. സീനിയർ പേസർ ജസ്പ്രീത് ബുംറ ആവശ്യപ്പെട്ട ഫീൽഡ് ഒരുക്കി നൽകാൻ ഹാർദിക് പാണ്ഡ്യ തയ്യാറാവാത്തതും ഇതിൽ ബുംറ നിരാശയോടെ പ്രതികരിക്കുന്നതും ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. പഞ്ചാബ് കിങ്സിന്റെ ബാറ്റിങ്ങിനിടെയാണ് ഈ സംഭവം ഉണ്ടായത്.
ശ്രേയസ് അയ്യർക്കെതിരേ ബുംറയുടെ പദ്ധതി സ്ലോ ബൗൺസറായിരുന്നു. പുൾഷോട്ട് കളിക്കാൻ ശ്രേയസ് തയ്യാറായാൽ ഇത് വിക്കറ്റാകുമെന്നാണ് ബുംറ കണക്കുകൂട്ടിയത്. എന്നാൽ ഇതിനനുസരിച്ച് ഫീൽഡൊരുക്കാൻ ഹാർദിക് തയ്യാറായില്ല. യോർക്കർ എറിയാനുള്ള ഫീൽഡ് വിന്യാസമാണ് ഹാർദിക് ഒരുക്കി നൽകിയത്. ഇതിൽ ബുംറ അസ്വസ്തനാകുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലാണ്.
ഈ സീസണിൽ ഒരു വിക്കറ്റ് പോലും നേടാൻ ബുംറക്ക് സാധിച്ചിട്ടില്ല. ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ബുംറയുടെ വാക്കുകളെപോലും ഹാർദിക് വിശ്വസിക്കുന്നില്ല. തനിക്ക് തോന്നുന്നതുപോലെ ചെയ്യുന്ന മനോഭാവമാണ് ഹാർദിക്കിനെന്നാണ് ആരോപണം ഉയരുന്നത്. ഹാർദിക് പലപ്പോഴും ഫീൽഡിൽ സൗമ്യതയോടെയല്ല കാണപ്പെടുന്നത്.
സഹതാരങ്ങളോട് മോശം പദപ്രയോഗം നടത്താനും കയർത്ത് സംസാരിക്കാനും ഹാർദിക് മടികാട്ടുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന് സഹതാരങ്ങളുമായി മികച്ച ബന്ധം അല്ല ഉള്ളതെന്ന് തന്നെ പറയാം. ഇതിന്റെ പ്രശ്നങ്ങൾ മുംബെെ ടീമിൽ ഇപ്പോൾ ഉണ്ടെന്ന് തന്നെ പറയാം. ഹാർദിക്കിന് ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ടീമാണ് മുംബെെ ഇന്ത്യൻസ്.
IPL 2026: സൂര്യകുമാർ യാദവിന് ഇത് എന്തുപറ്റി? ആദ്യ പന്തിൽത്തന്നെ പുറത്ത്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?
കാരണം രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങളോടെല്ലാം നിർദേശം തേടി ഇവരെ വേണ്ടവിധം പരിഗണിച്ചാൽ ക്യാപ്റ്റനെന്ന നിലയിൽ മികച്ച ഫലം സൃഷ്ടിക്കാൻ ഹാർദിക്കിന് സാധിക്കും. എന്നാൽ ഇത്തരമൊരു നീക്കം നടത്താൻ ഹാർദിക് തയ്യാറാവുന്നില്ല. ഹാർദിക് അഹങ്കാരിയാണെന്നും തന്നിഷ്ടക്കാരനാണെന്നും ഈ സ്വഭാവം കൊണ്ടാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കാത്തതെന്നും ആരാധകർ വിമർശിക്കുന്നു.
എന്തായാലും ഗുജറാത്ത് ടെെറ്റൻസിനെ കിരീടത്തിലേക്കെത്തിച്ച ഹാർദിക്കിന്റെ ക്യാപ്റ്റൻസി തന്ത്രങ്ങൾ മുംബെെയിൽ ഫലം കാണുന്നില്ല. അതുകൊണ്ടുതന്നെ ഇനി എത്ര നാൾ മുന്നോട്ട് പോകാൻ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മുംബെെ കടുത്ത നീക്കങ്ങളിലേക്ക് കടക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.









English (US) ·