IPL 2026: എസ്എസ്എൽസി പരീക്ഷ എഴുതേണ്ട, പോയി ക്രിക്കറ്റ് കളിക്ക്; വെെഭവിന്റെ അച്ഛനാണ് ഹീറോ, ഇത് അത്ഭുത പ്രകടനമെന്ന് ആരാധകർ

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam11 Apr 2026, 9:21 americium IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് കസറുകയാണ് വെെഭവ് സൂര്യവംശി. നിലവിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പടക്കം നേടിയ വെെഭവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്

ഹൈലൈറ്റ്:

  • വെെഭവ് എസ്എസ്എൽസി പരീക്ഷ എഴുതിയില്ല
  • 15 പന്തിൽ ഫിഫ്റ്റി നേടി വെെഭവ്
  • രാജസ്ഥാൻ പോയിന്റ് പട്ടികയിൽ തലപ്പത്ത്

vaibhav suryavanshiവെെഭവ് സൂര്യവംശി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ മുന്നോട്ട് പോകവെ ഏറ്റവും കൂടുതൽ കെെയടി നേടുന്ന താരങ്ങളിലൊരാൾ വെെഭവ് സൂര്യവംശിയാണ്. രാജസ്ഥാൻ റോയൽസിനൊപ്പം ബാറ്റിങ് വിസ്ഫോടനം നടത്തുന്ന വെെഭവ് ഇപ്പോൾ ഐപിഎൽ 2026 സീസണിലെ ഓറഞ്ച് ക്യാപ്പടക്കം നേടിയാണ് മുന്നോട്ട് പോകുന്നത്. ലോക ക്രിക്കറ്റിലെ പേരുകേട്ട പല താരങ്ങളും ഇതിനോടകം വെെഭവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞിട്ടുണ്ട്.ജസ്പ്രീത് ബുംറയേയും ജോഷ് ഹെയ്സൽവുഡിനേയും ഭുവനേശ്വർ കുമാറിനേയുമെല്ലാം തല്ലിപ്പറത്തിയ വെെഭവ് താൻ ഭാവി ഇതിഹാസമാണെന്ന് ഇപ്പോൾത്തന്നെ അടിവരയിട്ട് തെളിയിക്കുകയാണ്. വെെഭവ് സൂര്യവംശി കിടിലൻ പ്രകടനത്തോടെ മുന്നോട്ട് പോകവെ ഇപ്പോൾ ആരാധകർ വാഴ്ത്തുന്നത് വെെഭവിന്റെ പിതാവിനെയാണ്. മകന്റെ കഴിവിൽ വിശ്വാസം അർപ്പിച്ച് ക്രിക്കറ്റ് കളിക്കാൻ അനുവദിച്ച അച്ഛനാണ് ശരിയായ ഹീറോയെന്നാണ് ആരാധകർ പറയുന്നത്.

കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?


വെെഭവ് സൂര്യവംശിക്ക് ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് എസ്എസ്എൽസി പരീക്ഷ ഉണ്ടായിരുന്നു. വെെഭവിന് എസ്എസ്എൽസി പരീക്ഷ നടക്കുന്ന സമയത്താണ് രാജസ്ഥാൻ റോയൽസിന്റെ പരിശീലന ക്യാംപ് ആരംഭിച്ചത്. ഈ സമയത്ത് വെെഭവ് പരീക്ഷ എഴുതാൻ പോകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ വെെഭവ് പരീക്ഷ എഴുതാതെ നേരെ രാജസ്ഥാന്റെ പരിശീലക ക്യാംപിലേക്കാണ് എത്തിയത്.

ഇതിന് കാരണമായത് വെെഭവിന്റെ പിതാവിന്റെ തീരുമാനമാണ്. മകനോട് ക്രിക്കറ്റ് കളിക്കൂ പരീക്ഷ പിന്നെ എഴുതാം എന്നാണ് അച്ഛൻ പറഞ്ഞത്. ക്രിക്കറ്റിലെ തന്റെ മകന്റെ കഴിവ് എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇത് തെറ്റായില്ലെന്ന് തന്നെ പറയാം. വെെഭവ് ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ നട്ടെല്ലായി മാറിയിരിക്കുകയാണ്.
Samayam MalayalamIPL 2026: വെെഭവിന് എന്ത് ഹെയ്സൽവുഡ്, തല്ലിപ്പറത്തി വിറപ്പിച്ചു; ഭുവനേശ്വറും തല്ലുവാങ്ങി, റെക്കോഡ് പ്രകടനവുമായി യുവതാരം
കളിക്കുന്ന ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനം നടത്താൻ വെെഭവിന് സാധിക്കുന്നുണ്ട്. വെെഭവിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ പരിശീലന ക്യാംപടക്കം നഷ്ടപ്പെടുത്തേണ്ടെന്ന് വെെഭവിന്റെ അച്ഛനെടുത്ത തീരുമാനം നിർണ്ണായകമായെന്നത് പറയാം. നാല് മത്സരത്തിൽ നിന്ന് രണ്ട് അർധ സെഞ്ചുറി ഉൾപ്പെടെ നിലവിൽ ഓറഞ്ച് ക്യാപ്പടക്കം വെെഭവിന്റെ പേരിലായിക്കഴിഞ്ഞു. വരുന്ന മത്സരങ്ങളിലും വെെഭവ് ഇതേ മികവ് തുടരുമെന്ന് തന്നെ കരുതാം.

അനായാസം വലിയ ഷോട്ടുകൾ കളിക്കാൻ വെെഭവിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. മെെതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന വെെഭവിനെ സമ്മർദ്ദം ഒരു തരത്തിലും ബാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. അധികം വെെകാതെ ഇന്ത്യൻ ടീമിലേക്ക് എത്താനും വെെഭവിന് മുന്നിൽ അവസരമുണ്ട്.


IPL 2026: വെെഭവും ജുറേലും കസറി, വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്; ആർസിബിക്ക് സീസണിലെ ആദ്യ തോൽവി

വെെഭവിന്റെ പ്രായം 15 ആണോ എന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും സംശയമുണ്ട്. എന്നാൽ ക്രിക്കറ്റിൽ അപൂർവ്വം മാത്രമായി കാണുന്ന ബാറ്റിങ് പ്രതിഭയാണ് വെെഭവ് എന്ന് നിസംശയം പറയാം. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ വെെഭവിന് സാധിക്കും. 15 വയസിൽ സച്ചിൻ ടെണ്ടുൽക്കർക്ക് പോലും ഇത്രയും മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. എന്തായാലും വെെഭവ് ഇപ്പോൾ ബൗളർമാരുടെ പേടി സ്വപ്നമാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article