2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
നേർക്കുനേർ കണക്കിൽ ഹെെദരാബാദ് മുന്നിൽ
നേർക്കുനേർ കണക്കിൽ സൺറെെസേഴ്സ് ഹെെദരാബാദിന് ആർസിബിക്കെതിരേ മുൻതൂക്കമുണ്ട്. 25 മത്സരത്തിൽ നേർക്കുനേർ എത്തിയപ്പോൾ 13 മത്സരത്തിൽ ജയം ഹെെദരാബാദിനായിരുന്നു. 11 മത്സരം ആർസിബി ജയിച്ചപ്പോൾ ഒരു മത്സരത്തിന് ഫലം ഉണ്ടായില്ല.
ഹെെദരാബാദിന്റെ ആർസിബിക്കെതിരായ ഉയർന്ന സ്കോർ 287 റൺസും ആർസിബിയുടേത് 262 റൺസുമാണ്. ആർസിബി 68 റൺസിന് ഓൾഔട്ടായപ്പോൾ 125 റൺസിന് ഹെെദരാബാദ് ഓൾഔട്ടായതും ചരിത്രം. അവസാന 10 നേർക്കുനേർ പോരാട്ടത്തിൽ ആറിലും ഹെെദരാബാദ് ജയിച്ചപ്പോൾ നാല് മത്സരമാണ് ആർസിബിക്ക് ജയിക്കാനായത്.
ചിന്ന സ്വാമിയിൽ റൺചേസ് എളുപ്പമാവും
ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ടോസ് മത്സരത്തിൽ നിർണ്ണായകമാവും. 102 മത്സരങ്ങളാണ് ഇതുവരെ ചിന്നസ്വാമിയിൽ നടന്നത്. ഇതിൽ 53% മത്സരങ്ങളും ജയിച്ചത് ആദ്യം പന്തെറിഞ്ഞ ടീമാണ്. ആദ്യം ബാറ്റ് ചെയ്ത ടീം 41% മത്സരങ്ങളിലാണ് വിജയം നേടിയത്. മഞ്ഞ് വീഴ്ച രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ തുണക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
അതുകൊണ്ടുതന്നെ ടോസ് മത്സരത്തിലെ നിർണ്ണായക ഘടകമാവും. ചിന്നസ്വാമിയിലെ ആദ്യ ഇന്നിങ്സിലെ ശരാശരി സ്കോർ 169 റൺസും രണ്ടാം ഇന്നിങ്സിലെ ശരാശരി സ്കോർ 150 റൺസുമാണെന്ന് പറയാം. ഇവിടെ വിജയകരമായി മറികടന്ന ഉയർന്ന സ്കോർ 213 റൺസാണ്.
IPL 2026: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയിട്ടില്ല, പക്ഷെ ഇത്തവണത്തെ ഐപിഎല്ലിൽ മിന്നിച്ചേക്കും; ആറ് പേർ ഇവരാണ്
ആർസിബിയുടെ പ്രശ്നം ബൗളിങ്ങിൽ
ബാറ്റിങ് കരുത്ത് പരിശോധിക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്ന് തന്നെ പറയാം. എന്നാൽ ബൗളിങ് നിരയിൽ ചില പ്രശ്നങ്ങൾ വേട്ടയാടുന്നുണ്ട്. ജോഷ് ഹെയ്സൽവുഡ് ടീമിലുണ്ടെങ്കിലും ആദ്യ മത്സരങ്ങളിൽ കളിക്കില്ല. ഇത് ആർസിബിയുടെ ബൗളിങ് കരുത്ത് കുറക്കും. യഷ് ദയാലിന്റെ അഭാവവും തിരിച്ചടിയാണ്.
ഭുവനേശ്വർ കുമാർ, ജേക്കബ് ഡുഫി, മങ്കേഷ് യാദവ് എന്നിവരെയാവും ആർസിബിയുടെ ബൗളിങ് നിരയിൽ ഉണ്ടാവുക. ഫിൽ സാൾട്ട്, വിരാട് കോഹ്ലി , വെങ്കടേഷ് അയ്യർ, രജത് പാട്ടീധാർ, ടിം ഡേവിഡ്, ജിതേഷ് ശർമ എന്നിവരെല്ലാം ഉൾപ്പെടുന്ന ആർസിബിയുടെ ബാറ്റിങ് നിര ശക്തമാണെന്ന് തന്നെ പറയാം.
ഹെെദരാബാദിനും പ്രശ്നം ബൗളിങ്ങിൽ
ഹെെദരാബാദിന്റെ ബൗളിങ് നിരയിൽ പാറ്റ് കമ്മിൻസിന്റെ അഭാവം തിരിച്ചടിയാണ്. ജയദേവ് ഉനദ്ഘട്ട്, ഹർഷൽ പട്ടേൽ, ശിവം മാവി എന്നിവരെല്ലാം ഉൾപ്പെടുന്ന ബൗളിങ് നിര കരുത്തുറ്റതാണെന്ന് പറയാനാവില്ല. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻ റിച്ച് ക്ലാസൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവരെല്ലാം ഉൾപ്പെടുന്ന ഹെെദരാബാദ് ബാറ്റിങ് നിര ശക്തമാണെന്ന് നിസംശയം പറയാം.
സാധ്യതാ പ്ലേയിങ് 11
ആർസിബി- ഫിൽ സാൾട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ/വെങ്കിടേഷ് അയ്യർ, രജത് പാട്ടീധാർ, ടിം ഡേവിഡ്, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ്, ക്രുണാൽ പാണ്ഡ്യ, മങ്കേഷ് യാദവ്, ഭുവനേശ്വർ കുമാർ, ജേക്കബ് ഡുഫി
ഹെെദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻ റിച്ച് ക്ലാസൻ, ലിയാം ലിവിങ്സ്റ്റൺ, സലിൽ അറോറ, ബ്രെെഡൻ കേഴ്സ്, ശിവം മാവി, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്ഘട്ട്.









English (US) ·