Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•7 May 2026, 8:40 p.m. IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് ആർസിബിയുടെ ഭുവനേശ്വർ കുമാർ. ഇതുവരെ മറ്റൊരു പേസർക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല
ഹൈലൈറ്റ്:
- ഭുവനേശ്വർ കുമാറിന് ചരിത്ര നേട്ടം
- ഐപിഎൽ 2026 ഭുവി മിന്നും ഫോമിൽ
- ആർസിബി-ലഖ്നൗ മത്സരത്തിൽ മഴ വില്ലനാകുന്നു
ഭുവനേശ്വർ കുമാർ(ഫോട്ടോസ്- AP)നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും
161 മത്സരം കളിച്ച ബ്രാവോ 183 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. മുംബെെ, സിഎസ്കെ, ഗുജറാത്ത് ലയൺസ് ടീമുകൾക്കായാണ് ബ്രാവോ കളിച്ചിട്ടുള്ളത്. ഡെത്തോവറുകളിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള ബൗളർമാരിലൊരാളാണ് ബ്രാവോ. മീഡിയം പേസ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയാണ് നാലാം സ്ഥാനത്തുള്ളത്. മുംബെെ ഇന്ത്യൻസിന്റെ നിലവിലെ നായകനായ ഹാർദിക് ഗുജറാത്ത് ടെെറ്റൻസിനായിട്ടും കളിച്ചിട്ടുണ്ട്.
160 മത്സരത്തിൽ നിന്ന് 82 വിക്കറ്റുകളാണ് ഹാർദിക് നേടിയത്. ജസ്പ്രീത് ബുംറയാണ് ആറാം സ്ഥാനത്ത്. 155 മത്സരത്തിൽ നിന്ന് 186 വിക്കറ്റാണ് ബുംറ നേടിയിട്ടുള്ളത്. മുംബെെ ഇന്ത്യൻസിനായി മാത്രമാണ് ബുംറ കളിച്ചിട്ടുള്ളത്. ഉമേഷ് യാദവ് (148), ഷെയ്ൻ വാട്സൻ (145), സന്ദീപ് ശർമ (142), ആൻന്ദ്രേ റസൽ (140), മുഹമ്മദ് ഷമി (129), ട്രന്റ് ബോൾട്ട് (125) എന്നിവരാണ് പിന്നാലെയുള്ളത്.
ഇന്ത്യയുടെ സീനിയർ പേസറായ ഭുവനേശ്വർ ഏറെ നാളുകളായി സീനിയർ ടീമിന് പുറത്താണ്. എന്നാൽ ഇപ്പോഴും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ ഭുവനേശ്വറിന് സാധിച്ചിട്ടുണ്ട്. 9 മത്സരത്തിൽ നിന്ന് 17 വിക്കറ്റുകളാണ് ഭുവി ഈ സീസണിൽ നേടിയിട്ടുള്ളത്. സ്വിങ് പേസറായ ഭുവിയുടെ മികവ് ഈ സീസണിലെ ആർസിബിയുടെ കുതിപ്പിൽ നിർണ്ണായകമായി മാറിയിട്ടുണ്ട്.
ആർസിബിക്കെതിരായ നിർണ്ണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. എന്നാൽ മഴ വില്ലനായതോടെ മത്സരം ഇടക്ക് തടസപ്പെട്ടിരിക്കുകയാണ്. ഒമ്പത് ഓവറിൽ വിക്കറ്റ് പോവാതെ 95 റൺസ് എന്ന നിലയിലാണ് ലഖ്നൗവുള്ളത്. അപ്പോഴേക്കും ശക്തമായ മഴയെത്തുകയായിരുന്നു.
IPL 2026: ക്യാച്ച് വിടാൻ ടീമുകൾ തമ്മിൽ മത്സരമോ? സിഎസ്കെയും പഞ്ചാബും പിഴവുകളിൽ തലപ്പത്ത്, ബെസ്റ്റ് കെകെആർ, കണക്കുകളിതാ
20 പന്തിൽ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് 32 പന്തിൽ 76 റൺസ് നേടി ക്രീസിലുണ്ട്. ഏഴ് ഫോറും ഏഴ് സിക്സും മിച്ചൽ മാർഷ് പറത്തി. യുവ ഓപ്പണർ അർഷിൻ കുൽക്കർണി 22 പന്തിൽ 17 റൺസോടെയും ക്രീസിലുണ്ട്. ഇന്ന് ആർസിബി ജയിച്ചാൽ പോയിന്റ് പട്ടികയിൽ ആർസിബിക്ക് തലപ്പത്തേക്കെത്താൻ സാധിക്കും.








English (US) ·