Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•25 Apr 2026, 8:05 p.m. IST
IPL 2026: പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പിന് തടയിടാൻ ഇത്തവണ ആർക്കും സാധിക്കാത്ത അവസ്ഥയാണ്. 264 റൺസെടുത്തിട്ടും ഡൽഹി ക്യാപിറ്റൽസിനെ തകർക്കാൻ പഞ്ചാബിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- വമ്പൻ റെക്കോഡുമായി പഞ്ചാബ്
- ശ്രേയസും സംഘവും ഒന്നാം സ്ഥാനത്ത്
- ഡൽഹിയുടെ മോശം ഫീൽഡിങ് തിരിച്ചടിയായി
ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ(ഫോട്ടോസ്- AP)ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു
ഇപ്പോഴിതാ ഡൽഹിയുടെ തോൽവിക്ക് പിന്നാലെ മലയാളി താരം കരുൺ നായരുടെ പിഴവിനെതിരേയാണ് ശക്തമായ വിമർശനം ഉയരുന്നത്. പഞ്ചാബ് നായകനായ ശ്രേയസ് അയ്യരുടെ ക്യാച്ച് രണ്ട് തവണ വിട്ടുകളഞ്ഞതിന്റെ പേരിലാണ് കരുൺ വിമർശനം ഏറ്റുവാങ്ങുന്നത്. ബാറ്റിങ് പറുദീസയായി മാറിയ പിച്ചിൽ ശ്രേയസ് അയ്യരുടെ ക്യാച്ച് 28 റൺസിൽ നിൽക്കുമ്പോഴാണ് ആദ്യം ലഭിച്ചത്.
വിപ്രജ് നിഗത്തിന്റെ ഓവറിലാണ് ആദ്യം ശ്രേയസിന്റെ ക്യാച്ച് ലഭിക്കുന്നത്. അനാസായമായി പിടിച്ചെടുക്കാവുന്ന ക്യാച്ച് കരുൺ നായർ പാഴാക്കി കളഞ്ഞു. പിന്നീട് 35 റൺസിൽ നിൽക്കവെ കുൽദീപ് യാദവിന്റെ ഓവറിൽ വീണ്ടും ക്യാച്ചവസരം. ഇത്തവണയും പന്ത് കരുണിന്റെ കെെയിലേക്ക്. ഈ ക്യാച്ചും കരുൺ നഷ്ടപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്.
ഏറ്റവും നിർണ്ണായക സമയത്ത് രണ്ട് ക്യാച്ചവസരം നഷ്ടപ്പെടുത്തിയത് ശ്രേയസ് അയ്യർ നന്നായി മുതലാക്കി. 36 പന്തിൽ 71 റൺസെടുത്താണ് ശ്രേയസ് അയ്യർ പുറത്താവാതെ നിന്നത്. മൂന്ന് ഫോറും ഏഴ് സിക്സും ഉൾപ്പെടെ 197.22 സ്ട്രെെക്ക് റേറ്റിലായിരുന്നു ശ്രേയസ് കത്തിക്കയറിയതെന്ന് പറയാം. എന്തായാലും പഞ്ചാബിന്റെ ശശാങ്ക് സിങ് 12 റൺസിൽ നിൽക്കവെ കെ എൽ രാഹുലിന്റെ ക്യാച്ച് കെെവിട്ടിരുന്നു.
പുറത്താവാതെ 152 റൺസോടെ പിന്നീട് രാഹുൽ കളം വാഴുന്നതാണ് കാണാനായത്. പിന്നീട് പഞ്ചാബ് ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ ശ്രേയസിനെ കെെവിട്ട് കരുൺ നായരും മത്സരഗതിയെ മാറ്റി മറിച്ച പിഴവ് വരുത്തിയിരിക്കുകയാണെന്ന് പറയാം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ് എന്ന റെക്കോഡ് ശ്രേയസ് അയ്യരും സംഘവും നേടിയെടുത്തിരിക്കുകയാണ്. 2024ൽ കെകെആറിനെതിരേ പഞ്ചാബ് തന്നെ നടത്തിയ 262 റൺസിന്റെ റെക്കോഡാണ് ഇത്തവണ തിരുത്തിക്കുറിച്ചത്.
Sreesanth vs Harbhajan: എല്ലാം ക്ഷമിച്ചതായിരുന്നു, പക്ഷെ..., ഹർഭജന്റെ പുതിയ നീക്കത്തിനെതിരേ ശ്രീശാന്ത്, ആ തല്ല് വിറ്റ് കാശാക്കുന്നുവെന്ന് ആരോപണം
ഐപിഎല്ലിൽ കൂടുതൽ തവണ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കുന്ന ടീമാണ് പഞ്ചാബ് കിങ്സ് മാറിയിരിക്കുകയാണ്. ഇത് 11ാം തവണയാണ് പഞ്ചാബ് ഈ നേട്ടത്തിലെത്തുന്നത്. ആറ് തവണ ഈ നേട്ടത്തിലെത്തിയ മുംബെെ ഇന്ത്യൻസാണ് രണ്ടാം സ്ഥാനത്ത് എന്നതാണ് എടുത്തു പറയേണ്ടത്. അവസാന സീസണിൽ ഫെെനലിൽ വീണ പഞ്ചാബ് ഇത്തവണ കപ്പുറപ്പിച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴിൽ ആറ് മത്സരവും പഞ്ചാബ് ജയിച്ചു. ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിക്കുകയായിരുന്നു.








English (US) ·