Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 Apr 2026, 11:46 americium IST
IPL 2026: ഇത്തവണത്തെ ഐപിഎൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ ആദ്യ മത്സരത്തിലെ പ്രകടനം നോക്കുമ്പോൾ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരിൽ പലരും നിരാശപ്പെടുത്തി
ഹൈലൈറ്റ്:
- സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ ഫ്ളോപ്പായി
- ഋഷഭ് പന്തിനും മികവ് കാട്ടാൻ സാധിച്ചില്ല
- മികച്ച ഫോം തുടർന്ന് ഇഷാൻ കിഷൻ
സഞ്ജു സാംസൺ, ഇഷാൻ കിഷൻ(ഫോട്ടോസ്- ANI)ജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ
ജിതേഷ് ശർമയാണ് മറ്റൊരു വിക്കറ്റ് കീപ്പർ. ആർസിബി താരമായ ജിതേഷ് ഹെെദരാബാദിനെതിരേ ഗോൾഡൻ ഡക്കായാണ് പുറത്തായത്. വലിയ ഷോട്ടിന് ശ്രമിച്ചാണ് ജിതേഷിന്റെ പുറത്താവൽ. ഇത്തവണ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരുന്ന താരമാണ് സഞ്ജു സാംസൺ . രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് സിഎസ്കെയിലേക്കെത്തിയ താരമാണ് സഞ്‍ജു.
സിഎസ്കെയിലെ സഞ്ജുവിന്റെ അരങ്ങേറ്റം രാജസ്ഥാനെതിരേയായിരുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. സിഎസ്കെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 7 പന്തിൽ 6 റൺസാണ് ആകെ നേടിയത്. ഒരു ബൗണ്ടറിയാണ് ആകെ നേടാനായത്. ടി20 ലോകകപ്പിൽ ഹാട്രിക് ഫിഫ്റ്റി ഉൾപ്പെടെ ഹീറോയായി എത്തിയ സഞ്ജു സിഎസ്കെയ്ക്കൊപ്പം തീർത്തും നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ദ്രുവ് ജുറേൽ രാജസ്ഥാൻ റോയൽസിനൊപ്പമാണ്. സിഎസ്കെയ്ക്കെതിരേ മൂന്നാം നമ്പറിലാണ് ജുറേൽ ബാറ്റ് ചെയ്യാനെത്തിയത്. 9 പന്തിൽ 18 റൺസാണ് ജുറേലിന് നേടാനായത്. നാല് ഫോർ നേടിയെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാൻ ജുറേലിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിൽ ജുറേലും ഫ്ളോപ്പായിരുന്നുവെന്ന് തന്നെ പറയാം.
ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ക്യാപ്റ്റനാണ്. ഡൽഹി ക്യാപിറ്റൽസിനെതിരേ ഓപ്പണറായി ഇറങ്ങിയ ഋഷഭ് 9 പന്തിൽ 7 റൺസാണ് നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ക്യാപ്റ്റനെന്ന നിലയിലും ഋഷഭ് നിരാശപ്പെടുത്തി. ഋഷഭിന്റെ സമീപകാലത്തെ ടി20യിലെ പ്രകടനങ്ങളൊന്നും മികച്ചതല്ല.
IPL 2026: സഞ്ജീവ് ഗോയങ്ക കട്ട കലിപ്പിലോ? ഋഷഭിനെ നിർത്തിപ്പൊരിച്ചെന്ന് ആരാധകർ, മത്സരശേഷം സംഭവിച്ചത് എന്താണ്? വിവാദം
ഇന്ത്യയുടെ ഏകദിനത്തിലെ പ്രധാന ഓപ്പണറായ കെ എൽ രാഹുലിന് ആദ്യ മത്സരത്തിൽ തീർത്തും നിരാശപ്പെടേണ്ടി വന്നു. മുഹമ്മദ് ഷമിയുടെ പന്തിൽ ഗോൾഡൻ ഡക്കായാണ് രാഹുൽ പുറത്തായത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരിൽ ആദ്യ മത്സരത്തിൽ ഇഷാൻ കിഷനൊഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. രണ്ടാമത്തെ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തി ആരൊക്കെ തിരിച്ചുവരുമെന്ന് കാത്തിരുന്ന് കാണാം.









English (US) ·