Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•30 Mar 2026, 11:37 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ മുംബെെ ഇന്ത്യൻസ് തോൽപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഒരു വിവാദവും വലിയ ചർച്ചാ വിഷയം ആവുകയാണ്
ഹൈലൈറ്റ്:
- കെകെആറിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് മുംബെെ
- കാമറൂൺ ഗ്രീന് മികവ് കാട്ടാൻ സാധിച്ചില്ല
- കെകെആറിന്റെ ബൗളിങ് നിരയിൽ പ്രശ്നങ്ങൾ
കാമറൂൺ ഗ്രീൻക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്
എന്നാൽ ഇപ്പോൾ ഗ്രീന് പന്തെറിയാനുള്ള എൻഒസി ക്രിക്കറ്റ് ഓസ്ട്രേലിയ നൽകിയിട്ടില്ല. പരിക്കിന് ശേഷം തിരിച്ചെത്തിയ ഗ്രീൻ പൂർണ്ണ ഫിറ്റ്നസിലേക്കെത്തുകയും ടി20 ലോകകപ്പടക്കം കളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പന്തെറിയാൻ കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നത്. ഇതോടെ കെകെആറിന് ഗ്രീനെ എപ്പോൾ ബൗളിങ്ങിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
ഇത് കൂടാതെ ലേലത്തിലും ഗ്രീൻ വഞ്ചന നടത്തിയെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. ഇത്തവണത്തെ ലേലത്തിൽ ഓൾറൗണ്ടറായ ഗ്രീൻ ബാറ്റ്സ്മാനെന്ന നിലയിലാണ് രജിസ്റ്റർ ചെയ്തത്. ലേലത്തിൽ ആദ്യം വിളിക്കുന്ന ബാറ്റ്സ്മാൻമാരെയാണ്. ഏറ്റവും കൂടുതൽ പേഴ്സിൽ തുകയുള്ള സമയത്ത് ലേലത്തിലേക്കെത്താൻ ബാറ്റ്സ്മാനെന്ന നിലയിൽ ഗ്രീൻ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.
ഈ നീക്കം കൃത്യമായി ഫലം കാണുകയും ചെയ്തു. ബാറ്റ്സ്മാനെന്ന നിലയിൽ തുടക്കത്തിലെ ലേല ടേബിളിലേക്കെത്തിയ ഗ്രീനായി പ്രധാന ടീമുകളെല്ലാം രംഗത്തെത്തുകയും കോടികൾ പ്രതിഫലം ലഭിക്കുകയും ചെയ്തു. എന്നാൽ ഓൾറൗണ്ടറായി ടേബിളിലേക്ക് എത്തുമ്പോഴേക്കും വലിയൊരു ശതമാനം തുക പേഴ്സിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ഇത്രയും ഉയർന്ന തുക ഗ്രീന് കിട്ടാൻ സാധ്യതയില്ലായിരുന്നു.
എന്നാൽ ബാറ്റ്സ്മാനായി ആദ്യം ലേലത്തിലെത്തിയത് താരത്തിന് ഗുണം ചെയ്തു. ഇക്കാര്യത്തിൽ ഗ്രീൻ നൽകിയ വിശദീകരണം പിഴവ് സംഭവിച്ചു എന്നതാണ്. തന്റെ മാനേജറാണ് രജിസ്റ്റർ ചെയ്തതെന്നും ഓൾറൗണ്ടറെന്ന കോളം മാറി ബാറ്റ്സ്മാനെന്ന കോളത്തിൽ ടിക്ക് ചെയ്തത് പിഴവാണെന്നുമാണ് ഗ്രീൻ പറയുന്നത്. എന്നാൽ ഇത് പിഴവല്ലെന്നും ബുദ്ധിപരമായ വഞ്ചനായമെന്നുമാണ് ആരാധകർ പറയുന്നത്.
IPL 2026: കെകെആറിനെ പഞ്ഞിക്കിട്ട് രോഹിത് ശർമ, സിക്സറിൽ മറ്റൊരു ഏഷ്യക്കാരനുമില്ലാത്ത നേട്ടം; ഫിഫ്റ്റിയിലും ചരിത്ര റെക്കോഡ്
ഗ്രീനെ ഓൾറൗണ്ടറായി പരിഗണിച്ചത് കെകെആറിന് സംഭവിച്ച അബദ്ധമായി ഇപ്പോൾ മാറിയിരിക്കുകയാണ്. ബാറ്റിങ്ങിന് മാത്രം ഉപയോഗിക്കാനാണെങ്കിൽ ഇത്രയും ഉയർന്ന തുക ഗ്രീന് നൽകേണ്ട ആവശ്യം ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. ഇപ്പോൾ ഒരു അധിക ബൗളറെക്കൂടി പ്ലേയിങ് 11ലേക്കെത്തിക്കാൻ കെകെആർ നിർബന്ധിതരാവുകയാണ്.
ഗ്രീൻ കെകെആർ ടീമിനേയും ആരാധകരേയും ഒരുപോലെ വഞ്ചിച്ചുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. എന്തായാലും ഗ്രീൻ ബൗളിങ് ചെയ്യാൻ വെെകുന്നത് കെകെആറിന് തിരിച്ചടിയാവുകയും സാമ്പത്തികമായി വലിയ നഷ്ടകച്ചവടമാവുകയും ചെയ്യുമെന്ന് നിസംശയം പറയാം.









English (US) ·