IPL 2026: കെകെആറിനെ തോൽപ്പിക്കുന്നത് പരിശീലകർ? ഈ മാറ്റങ്ങൾ എന്തുകൊണ്ട് വരുത്തുന്നില്ല, ടീമിനെ പിന്നോട്ട് അടിക്കുന്ന കാരണങ്ങളിതാ

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 Apr 2026, 9:50 americium IST

IPL 2026: മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ഈ സീസണിലെ തുടക്കം പിഴച്ചിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും കെകെആറിന് തോൽവി നേരിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്

ഹൈലൈറ്റ്:

  • കെകെആർ മൂന്ന് തവണ കപ്പ് നേടിയ ടീമാണ്
  • അജിൻക്യ രഹാനെക്ക് കീഴിൽ കെകെആർ മികവ് കാട്ടുന്നില്ല
  • കെകെആറിന്റെ ബാറ്റിങ് നിരക്ക് സ്ഥിരതയില്ല
kkr, ipl 2026ഐപിഎൽ 2026, കെകെആർ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി പുരോഗമിക്കുമ്പോൾ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നായി കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ മുംബെെ ഇന്ത്യൻസിനോട് പരാജയപ്പെട്ട കെകെആർ രണ്ടാം മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനോടും മുട്ടുകുത്തി. മൂന്ന് തവണ ചാമ്പ്യന്മാരായ കെകെആറിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണെന്ന് പറയാം. അജിൻക്യ രഹാനെ നയിക്കുന്ന കെകെആറിന്റെ ടീം കോമ്പിനേഷനിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് പറയാം. പരിശീലകരുടെ തെറ്റായ തീരുമാനങ്ങളാണ് കെകെആറിനെ പിന്നോട്ടടിക്കുന്നതെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. എന്തൊക്കെയാണ് കെകെആറിന് സംഭവിക്കുന്ന പിഴവുകൾ? പരിശോധിക്കാം.

കളി തോറ്റതോടെ ​ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു


ഒന്നാമത്തെ കാര്യം ഓപ്പണിങ് കൂട്ടുകെട്ടിൽ മാറ്റം കൊണ്ടുവരണം. നിലവിൽ അജിൻക്യ രഹാനെയും ഫിൻ അലനുമാണ് കെകെആറിന്റെ ഓപ്പണർമാർ. ഇരുവർക്കും ചേർന്ന് മികച്ച തുടക്കം നൽകാൻ സാധിക്കുന്നില്ല. കെകെആർ സുനിൽ നരെയ്നെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. ഗൗതം ഗംഭീർ പരിശീലകനായിരുന്നപ്പോൾ നരെയ്നെ ഓപ്പണറായി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇത് ചെയ്യാൻ നിലവിലെ പരിശീലകർ തയ്യാറാവുന്നില്ല.

അതിവേഗം റൺസുയർത്താൻ ശേഷിയുള്ള താരമാണ് സുനിൽ നരെയ്ൻ. പവർപ്ലേയിൽ താരത്തെ ഉപയോഗിക്കാത്തത് കെകെആറിന് സംഭവിക്കുന്ന വലിയ പിഴവാണെന്ന് തന്നെ പറയാം. മറ്റൊരു കാര്യം ഫിനിഷർ റോളിൽ റോവ്മാൻ പവലിനെ ഉപയോഗിക്കാത്തതാണ്. ആന്ദ്രെ റസൽ കെകെആറിൽ നിന്ന് വിരമിച്ചതിന്റെ വലിയ വിടവ് ടീമിനുണ്ട്. ഈ അഭാവം നികത്താൻ ഇന്ത്യൻ താരങ്ങളെക്കൊണ്ട് സാധിക്കില്ല.
Samayam MalayalamIPL 2026: 12 വർഷത്തിന് ശേഷം ഇതാദ്യം, കെകെആറിന്റെ ​ഗ്രീനും രംഘുവംശിയും അപൂർവ്വ റെക്കോഡിൽ, പക്ഷെ ആരും ആ​ഗ്രഹിക്കില്ല
അതുകൊണ്ടുതന്നെ റസലിന് പകരം റോവ്മാൻ പവലിനെപ്പോലെ നല്ല കെെക്കരുത്തുള്ള താരത്തെത്തന്നെ കെകെആർ മധ്യനിരയിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. പവലിന്റെ ബാറ്റിങ് വെടിക്കെട്ട് ‍ഡെത്തോവറുകളിലടക്കം കെകെആറിന് കരുത്തായി മാറും. എന്നിട്ടും താരത്തെ ബെഞ്ചിലിരുത്തുന്നത് കെകെആർ കാട്ടുന്ന വലിയ മണ്ടത്തരമാണെന്ന് നിസംശയം പറയാം.

മോശം ഫോമും കെകെആറിനെ പിന്നോട്ടടിക്കുന്ന കാരണമാണ്. 25.2 കോടിക്ക് ടീമിലേക്കെത്തിച്ച കാമറൂൺ ഗ്രീനിന് കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഗ്രീനെ ബൗളിങ്ങിൽ ഉപയോഗിക്കാനാവില്ല. ബാറ്റിങ്ങിൽ താരത്തിന് കാര്യമായൊന്നും ചെയ്യാനാവുന്നുമില്ല. ഇത് കെകെആറിന്റെ ഇത്തവണത്തെ മുന്നോട്ട് പോക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

IPL 2026: വിജയ വഴിയിൽ ഹെെദരാബാദ്, കെകെആറിന് രണ്ടാം തോൽവി; രഹാനെക്കും സംഘത്തിനും പിഴക്കുന്നത് എവിടെ? പ്രശ്നം ബാറ്റിങ്ങിൽ

റിങ്കു സിങ്ങിന്റെ മോശം ഫോമും തിരിച്ചടിയാണ്. സൂപ്പർ ഫിനിഷറെന്ന് വിലയിരുത്തപ്പെടുന്ന റിങ്കു ഏറെ നാളുകളായി മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. റിങ്കു സിങ്ങ് പഴയ വെടിക്കെട്ട് കാട്ടാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അജിൻക്യ രഹാനെയുടെ ക്യാപ്റ്റൻസിയും മോശമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പുറത്തായിട്ട് നാളുകളേറെയായ രഹാനെയെ ക്യാപ്റ്റനാക്കുന്നത് കെകെആർ കാട്ടുന്ന ഏറ്റവും മോശം തീരുമാനങ്ങളിലൊന്നാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article