IPL 2026: കെകെആറിനെ തോൽപ്പിച്ചത് അംപയർ, ആ ക്യാച്ച് അനുവദിച്ചത് പരിശോധിക്കാതെ; ആരോപണവുമായി റോവ്മാൻ പവൽ

1 month ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 Apr 2026, 10:13 americium IST

IPL 2026: കെകെആറിന്റെ ഈ സീസണിലെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്. നാലിൽ മൂന്ന് മത്സരവും കെകെആർ തോറ്റു എന്നതാണ് എടുത്തു പറയേണ്ടത്. ആശ്വസിക്കാൻ ഒരു പോയിന്റ് കെകെആറിനുണ്ട്

ഹൈലൈറ്റ്:

  • അംപയർമാരുടെ പിഴവുകൾക്കെതിരേ വിമർശനം
  • കെകെആറിന്റെ ബാറ്റിങ് നിരക്ക് ഫോമില്ല
  • കെകെആറിന്റെ പരീക്ഷണങ്ങൾ പാളുന്നു

Digvesh Singh Rathi, ipl 2026ദിഘ് വേഷ് റാത്തി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 15ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ തോൽപ്പിച്ചിരിക്കുകയാണ്. അവസാന ഓവറിലെ അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിൽ മുകൾ ചൗധരിയുടെ പ്രകടനമാണ് ലഖ്നൗവിന് അത്ഭുത ജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത കെകെആർ നാല് വിക്കറ്റിന് 181 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ലഖ്നൗ 7 വിക്കറ്റിന് 182 റൺസുമായി മൂന്ന് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. കെകെആറിന്റെ സീസണിലെ മൂന്നാം തോൽവിയാണിത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ ആശ്വാസമായി ഒരു പോയിന്റ് കെകെആറിനുണ്ട്. എന്നാൽ ലഖ്നൗവിനെതിരായ തോൽവിക്ക് പിന്നാലെ അംപയർക്കെതിരേ വിമർശനം ഉയർത്തുകയാണ് കെകെആർ താരം റോവ്മാൻ പവൽ . ഫിൻ അലന്റെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് വിവാദം ഉയരുന്നത്. ഫിൻ അലൻ പ്രിൻസ് യാദവിന്റെ പന്തിൽ സിക്സറിന് ശ്രമിച്ചപ്പോൾ പന്ത് എഡ്ജായി മുകളിലേക്ക് ഉയർന്നു.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ബൗണ്ടറി ലെെനിന് അരികെ ദിഘ് വേഷ് റാത്തിയാണ് ഫിൻ അലനെ പുറത്താക്കിയത്. ഓൺഫീൽഡ് അംപയർ ഇത് ഔട്ടാണെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കെകെആർ താരങ്ങളും ആരാധകരും പറയുന്നത് വേണ്ടത്ര പരിശോധനയില്ലാതെയാണ് അലന്റെ വിക്കറ്റ് അനുവദിച്ചത് എന്നാണ്. പ്രചരിക്കുന്ന വീഡിയോകൾ നോക്കുമ്പോൾ ദിഘ് വേഷ് റാത്തിയുടെ കാല് ബൗണ്ടറി ലെെനിൽ തട്ടിയിട്ടുണ്ടോയെന്ന സംശയമുണ്ട്.

പന്ത് ആദ്യം കെെയിലൊതുക്കാൻ റാത്തിക്ക് സാധിച്ചു. എന്നാൽ കാല് നിലത്ത് ഉറപ്പിക്കുന്നതിനിടെ ഇടത്തേക്കാൽ ബൗണ്ടറി ലെെനിൽ ചെറുതായി തട്ടിയെന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാകുന്നത്. എന്നാൽ അംപയർ ഇത് കാര്യമായി പരിഗണിക്കാതെ വിക്കറ്റ് അനുവദിക്കുകയായിരുന്നു. തേർഡ് അംപയറുടെ വിശദമായ പരിശോധന ഇതിൽ ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ വിക്കറ്റിന്റെ പേരിൽ ചർച്ചകൾ സജീവമാവുകയാണ്.
Samayam MalayalamIPL 2026: അവിശ്വസനീയം മുകുൾ, ലഖ്നൗവിന് ത്രില്ലിങ് ജയമൊരുക്കി യുവതാരം; ജയിക്കേണ്ട കളി കെെവിട്ട ഷോക്കിൽ കെകെആർ
ഫിൻ അലന്റെ വിക്കറ്റ് കെകെആറിനെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. വെടിക്കെട്ട് ബാറ്റ്സ്മാനായ ഫിൻ അലൻ പുറത്തായത് പവർപ്ലേയിലെ ടീമിന്റെ സ്കോറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കെകെആറിന്റെ തോൽവിക്ക് അംപയറുടെ പിഴവും കാരണമായിട്ടുണ്ടെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്. എന്തായാലും കെകെആറിനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന തോൽവിയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്.

നാലിൽ മൂന്ന് മത്സരവും കെകെആർ തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ സീസണിലെ അംപയറുടെ തെറ്റായ തീരുമാനം വിമർശനത്തിന് കാരണമാകുന്നത് ഇതാദ്യമായല്ല. ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടെെറ്റൻസും തമ്മിലുണ്ടായ മത്സരത്തിനിടെയിലും ഇത്തരമൊരു അംപയർ പിഴവ് വലിയ ചർച്ചാ വിഷയമായിരുന്നു. ഡേവിഡ് മില്ലറിന്റെ ഷോട്ട് സിക്സർ ആയിരുന്നെന്നും ഇത് ബൗണ്ടറിയാണ് അനുവദിച്ചതെന്നും ഇതുകൊണ്ടാണ് ഒരു റൺസിന് ഡൽഹി തോറ്റതെന്നും ആരോപണം ഉയർന്നിരുന്നു.


വെെഭവിന് അരങ്ങേറ്റം, സഞ്ജുവിന് വിശ്രമം നൽകിയേക്കും; പുതിയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ, അയർലൻഡ് ടി20ക്കുള്ള സാധ്യതാ ടീമിതാ

എന്നാൽ തേർഡ് അംപയറുടെ പരിശോധനകൾ കുറക്കാനുള്ള നീക്കമാണ് ഇപ്പോൾ ബിസിസി ഐ നടത്തുന്നത്. തേർഡ് അംപയർ കൂടുതൽ പരിശോധനകൾ നടത്താൻ‌ കൂടുതൽ സമയം എടുക്കുന്നത് മത്സരം വെെകാൻ കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിലാണ് ബിസിസി ഐ. എന്തായാലും തേർഡ് അംപയറുടെ കൂടുതൽ പരിശോധനകൾ ഇല്ലാത്ത പക്ഷം കൂടുതൽ വിമർശനം ഓൺഫീൽഡ് അംപയർമാർ നേരിടാൻ സാധ്യതയുണ്ട്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article