IPL 2026: കെകെആറിനെ പഞ്ഞിക്കിട്ട് രോഹിത് ശർമ, സിക്സറിൽ മറ്റൊരു ഏഷ്യക്കാരനുമില്ലാത്ത നേട്ടം; ഫിഫ്റ്റിയിലും ചരിത്ര റെക്കോഡ്

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Mar 2026, 10:41 p.m. IST

IPL 2026: 2024ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഇപ്പോഴും തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാൻ രോഹിത് ശർമക്ക് സാധിച്ചിരിക്കുകയാണ്

ഹൈലൈറ്റ്:

  • റെക്കോഡ് ബാറ്റിങ് പ്രകടനത്തോടെ രോഹിത് ശർമ
  • മുംബെെയുടെ ഹിറ്റ്മാന്റെ ബാറ്റിങ് വെടിക്കെട്ട്
  • ഐപിഎല്ലിൽ മറ്റാർക്കുമില്ലാത്ത റെക്കോഡ് രോഹിത്തിന്
rohit sharmaരോഹിത് ശർമ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ മുംബെെ ഇന്ത്യൻസിനായി വെടിക്കെട്ടോടെ തുടങ്ങി രോഹിത് ശർമ . 23 പന്തിൽ അർധ സെഞ്ചുറി പിന്നിട്ട രോഹിത് കെകെആർ ബൗളർമാരെ തല്ലിപ്പറത്തുകയായിരുന്നു. 221 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബെെക്ക് ഒരു ഘട്ടത്തിലും സമ്മർദ്ദം നേരിടേണ്ടി വരാത്ത തരത്തിലാണ് രോഹിത് ശർമ ബാറ്റു വീശിയത്. കത്തിക്കയറിയ രോഹിത് നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കിയെന്നതാണ് എടുത്തു പറയേണ്ടത്.38 പന്തിൽ 6 വീതം സിക്സും ഫോറും ഉൾപ്പെടെ 78 റൺസ് നേടിയാണ് രോഹിത് ശർമ പുറത്തായത്. 205.26 സ്ട്രെെക്ക് റേറ്റിലാണ് രോഹിത് കത്തിക്കയറിയത്. വെെഭവ് അറോറയുടെ പന്തിൽ അനുകുൽ റോയിയുടെ തകർപ്പൻ ക്യാച്ചിൽ രോഹിത് പുറത്താവുമ്പോൾ സ്കോർബോർഡിൽ 11.5 ഓവറിൽ 148 റൺസ് എന്ന മികച്ച സ്കോർ ഉണ്ടായിരുന്നു. ഈ പ്രകടനത്തോടെ ചരിത്ര റെക്കോഡിലേക്കാണ് രോഹിത് ശർമ എത്തിയിരിക്കുന്നത്.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


കെകെആറിനെതിരായ മത്സരത്തിലൂടെ 19 സീസണിലും കളിക്കുന്ന ആദ്യത്തെ ക്യാപ്പ്ഡ് താരമെന്ന നേട്ടത്തിലേക്കെത്താൻ രോഹിത് ശർമക്ക് സാധിച്ചിരിക്കുകയാണ്. പ്രഥമ സീസൺ മുതൽ രോഹിത് ശർമയും വിരാട് കോഹ്ലിയും എംഎസ് ധോണിയും കളിക്കുന്നുണ്ട്. പ്രഥമ സീസണിൽ കളിക്കുമ്പോൾ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയിരുന്നില്ല.

2023 സീസണോടെ എംഎസ് ധോണി വിരമിച്ചതിനാൽ അദ്ദേഹം പിന്നീടുള്ള സീസണുകളിൽ ക്യാപ്പ്ഡ് താരമല്ല. രോഹിത് ശർമ ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും ഇതിനോടകം വിരമിച്ചെങ്കിലും ഏകദിനത്തിൽ ഇപ്പോഴും അദ്ദേഹം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ഇപ്പോഴും ക്യാപ്പ്ഡ് താരമെന്ന പരിഗണനയിലാണ് ഐപിഎൽ കളിക്കുന്നത്. നിലവിൽ 19 സീസണും ക്യാപ്പ്ഡ് താരമായി കളിച്ച ഏക താരമായി മാറാൻ രോഹിത്തിനായി.
Samayam MalayalamIPL 2026: ആറ് തവണയും ജയിച്ചു, പക്ഷെ ഇത്തവണ ഹെെദരാബാദ് തോറ്റു; വില്ലനായത് ഇഷാന്റെ ക്യാപ്റ്റൻസിയോ? ഈ പിഴവുകൾ തിരിച്ചടിയായി
കെകെആറിനെതിരായ തകർപ്പൻ പ്രകടനത്തോടെ ശിഖർ ധവാന്റെ റെക്കോഡിനേയും രോഹിത് മറികടന്നു. കെകെആറിനെതിരേ കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് രോഹിത് ശർമ എത്തിയിരിക്കുന്നത്. 1093 റൺസ് നേടിയ ഡേവിഡ് വാർണറെയാണ് രോഹിത് മറികടന്നത്. 1021 റൺസാണ് വിരാട് കോഹ്ലിയുടെ പേരിലുള്ളത്.

മുംബെെക്കായി പവർപ്ലേയിൽ ഒരു താരം നേടുന്ന നാലാമത്തെ ഉയർന്ന സ്കോർ എന്ന നേട്ടത്തിലേക്കും രോഹിത് എത്തി. 51 റൺസാണ് രോഹിത് പവർപ്ലേയിൽ നേടിയത്. ഇഷാൻ കിഷൻ (63), സനത് ജയസൂര്യ (59), ഇഷാൻ കിഷൻ (55) എന്നിവരാണ് ഈ റെക്കോഡിൽ രോഹിത്തിന് മുന്നിലുള്ളത്.

IPL 2026: ഇത് ശക്തിമാനോ സൂപ്പർമാനോ? പറക്കും ക്യാച്ചുമായി ഫിൽ സാൾട്ട്; ഒന്നല്ല രണ്ടെണ്ണം, വണ്ടറടിച്ച് ആരാധകർ

ഐപിഎല്ലിൽ 50 അർധ സെഞ്ചുറികൾ പൂർത്തിയാക്കാനും രോഹിത് ശർമക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട നേട്ടം. 23 പന്തിൽ അർധ സെഞ്ചുറി നേടിയ രോഹിത് ഐപിഎല്ലിലെ തന്റെ വേഗ ഫിഫ്റ്റികൂടിയാണ് സ്വന്തം പേരിലാക്കിയത്. അനായാസം സിക്സർ പറത്തിയ രോഹിത് ശർമ ടി20യിൽ 550 സിക്സർ നേടുന്ന ഏഷ്യയിലെ ആദ്യ താരമായും മാറി. കെകെആർ ബൗളർമാരെ നിഷ്പ്രഭമാക്കുന്ന ബാറ്റിങ്ങാണ് ഹിറ്റ്മാൻ കാഴ്ചവെച്ചത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article