Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•8 May 2026, 7:35 americium IST
IPL 2026: ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ തലപ്പത്തേക്കെത്താനായിരുന്നു ആർസിബിയുടെ പദ്ധതി. എന്നാൽ ഈ തന്ത്രം പാളിപ്പോകുന്നതാണ് ലഖ്നൗവിൽ കാണാനായത്.
ഹൈലൈറ്റ്:
- വിരാട് കോഹ്ലി ക്ലീൻബൗൾഡായി പുറത്ത്
- പ്രിൻസ് യാദാവാണ് കോഹ്ലിയെ പുറത്താക്കിയത്
- ആർസിബിക്ക് 9 റൺസ് തോൽവി
വിരാട് കോഹ്ലി, പ്രിൻസ് യാദവ്(ഫോട്ടോസ്- AP)ധോണിക്ക് ശേഷം ചെന്നൈയുടെ 'പുതിയ വിശ്വസ്തൻ'; പ്ലേ ഓഫ് പ്രതീക്ഷകളിൽ സഞ്ജു എന്ന കരുത്ത്!
ലഖ്നൗവിനെതിരേ പ്രിൻസ് യാദവിന്റെ പന്തിൽ ക്ലീൻബൗൾഡായാണ് കോഹ്ലി പുറത്തായത്. ഇപ്പോഴിതാ കോഹ്ലിയെ പുറത്താക്കിയത് കോഹ്ലി തന്നെ നൽകിയ തന്ത്രം ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിൻസ് യാദവ് . മത്സര ശേഷം അവതാരകനോട് സംസാരിക്കവെയാണ് പ്രിൻസ് ഇക്കാര്യം പറഞ്ഞത്. ആദ്യ പാദ മത്സരത്തിന് ശേഷം കോഹ്ലി ഭയ്യയോടെ സംസാരിച്ചപ്പോൾ ചില തന്ത്രങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹം പറഞ്ഞു തന്നെ ലെെനും ലെങ്തുമാണ് താൻ ഉപയോഗിച്ചത് എന്നതാണ് പ്രിൻസ് യാദവ് പറഞ്ഞത്.
പ്രിൻസ് യാദവ് കോഹ്ലിയുടെ തന്ത്രം ഉപയോഗിച്ച് കോഹ്ലിയെത്തന്നെ പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ഇൻസ്വിങ്ങറായെത്തിയ മികച്ച പന്തിൽ ലോകോത്തര ബാറ്റ്സ്മാനായ വിരാട് കോഹ്ലിക്ക് പോലും പിഴച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. കോഹ്ലി പോലും ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്നറിയാതെ സ്തംഭിച്ച് നിന്നുപോയി എന്നതാണ് വസ്തുത.
മത്സരശേഷം വിരാട് കോഹ്ലി പ്രിൻസ് യാദവിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ മികച്ച ഫോമിൽ കളിച്ചിരുന്ന കോഹ്ലിക്ക് റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നേറ്റം നടത്താനുള്ള സുവർണ്ണാവസരം ഉണ്ടായിരുന്നു. എന്നാൽ ഇത് മുതലാക്കാൻ കോഹ്ലിക്ക് സാധിക്കാതെ പോയി. പ്രിൻസ് യാദവ് ഇന്ത്യൻ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നൽകിയാണ് വളർന്ന് വരുന്നത്. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടാൻ പ്രിൻസിന് സാധിക്കുന്നുണ്ട്.
നല്ല വേഗവും മികച്ച ലെെനും ലെങ്തും താരത്തിന് അവകാശപ്പെടാം. ആർസിബിക്കെതിരേ കോഹ്ലിയെ മാത്രമല്ല ദേവ്ദത്ത് പടിക്കലിനേയും ജിതേഷ് ശർമയേയും പുറത്താക്കിയത് പ്രിൻസാണ്. ആർസിബിയുടെ തോൽവിക്ക് പ്രധാന വില്ലനായി മാറി ലഖ്നൗ ബൗളറാണ് പ്രിൻസെന്ന് തന്നെ പറയാം. നാല് ഓവറിൽ 33 റൺസ് വിട്ടുകൊടുത്താണ് പ്രിൻസ് മൂന്ന് വിക്കറ്റ് നേടിയത്.
IPL 2026: ഐപിഎല്ലിൽ മറ്റൊരു പേസർക്കുമില്ലാത്ത നേട്ടം, ചരിത്രമെഴുതി ഭുവനേശ്വർ കുമാർ; ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്ത്
ലഖ്നൗവിനെ സംബന്ധിച്ച് ഇനി പ്ലേ ഓഫ് പ്രതീക്ഷയില്ല. ശേഷിക്കുന്ന മത്സരങ്ങളിലൂടെ പ്രധാന ടീമുകളെയെല്ലാം തോൽപ്പിച്ച് പ്ലേ ഓഫ് പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കമായിരിക്കും ഇനി ലഖ്നൗ നടത്തുകയെന്ന് തന്നെ പറയാം.








English (US) ·