Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 Apr 2026, 8:52 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ അഞ്ചാം റൗണ്ടും കടന്ന് മുന്നോട്ട് പോകവെ ഇത്തവണ പല താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിൽ ഓറഞ്ച് ക്യാപ്പ് നേടിയ താരങ്ങളും ഉൾപ്പെടും
ഹൈലൈറ്റ്:
- റുതുരാജിന് മികവ് കാട്ടാനായിട്ടില്ല
- റിയാൻ പരാഗും ബാറ്റുകൊണ്ട് തിളങ്ങുന്നില്ല
- അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ പഞ്ചാബ് തലപ്പത്ത്
റുതുരാജ് ഗെയ്ക് വാദ്, റിയാൻ പരാഗ്(ഫോട്ടോസ്- ANI)മുംബൈയുടെ തോൽവികൾക്ക് കാരണം ഈ താരങ്ങൾ? സംഭവിക്കുന്നതെന്ത്
വരുന്ന മത്സരങ്ങളിലൂടെ റുതുരാജിന്റെ തകർപ്പൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഓപ്പണറായ മിച്ചൽ മാർഷും മോശം ഫോമിലാണ്. അഞ്ച് മത്സരത്തിൽ നിന്ന് 115 റൺസാണ് മിച്ചൽ മാർഷ് നേടിയത്. 23 ശരാശരിയിലാണ് വലം കെെയൻ ബാറ്റ്സ്മാന്റെ പ്രകടനം. ലഖ്നൗ പിന്നോട്ട് പോകുന്നതിന് കാരണങ്ങളിലൊന്ന് മിച്ചലിന്റെ മോശം ഫോമാണ്.
മൂന്നാം നമ്പറിൽ തിലക് വർമയാണ്. മുംബെെ ഇന്ത്യൻസിന്റെ യുവതാരം ഇത്തവണ തീർത്തും നിരാശപ്പെടുത്തുകയാണ്. അഞ്ച് മത്സരത്തിൽ നിന്ന് 43 റൺസാണ് തിലക് വർമ നേടിയത്. 8.60 മാത്രമാണ് ഇടം കെെയൻ ബാറ്റ്സ്മാന്റെ സ്കോർ. മുംബെെ ഇന്ത്യൻസ് തുടർ തോൽവികൾ ഏറ്റുവാങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തിലക് വർമയുടെ മോശം ഫോമാണ്.
നാലാം നമ്പറിൽ ഋഷഭ് പന്തിനെ പരിഗണിക്കാം. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ഋഷഭ് പന്ത് ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുകയാണ്. അഞ്ച് മത്സരത്തിൽ നിന്ന് 104 റൺസാണ് ഋഷഭ് നേടിയത്. 27 കോടി പ്രതിഫലം വാങ്ങുന്ന ഋഷഭിന് ഇതിനോട് നീതികാട്ടാൻ സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം.
അഞ്ചാം നമ്പറിൽ റിയാൻ പരാഗിനാണ് അവസരം. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഇത്തവണ ബാറ്റുകൊണ്ട് നിരാശപ്പെടുത്തുകയാണ്. രാജസ്ഥാൻ അഞ്ച് മത്സരത്തിൽ നാലിലും ജയിച്ചപ്പോൾ റിയാൻ പരാഗ് അഞ്ച് മത്സരത്തിൽ നിന്ന് നേടിയത് വെറും 49 റൺസ് മാത്രമാണ്. ആറാം നമ്പറിൽ നിക്കോളാസ് പുരാനെ കളിപ്പിക്കാം.
IPL 2026: നരെയ്നെ മാറ്റി വീണ്ടും ഓപ്പണർ, ഗോൾഡൻ ഡക്കായി അജിൻക്യ രഹാനെ; കെകെആറിൽ നിന്ന് പുറത്താക്കണമെന്ന് ആരാധകർ
വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് താരത്തിന് ഇത്തവണ അഞ്ച് മത്സരത്തിൽ നിന്ന് നേടാനായത് 42 റൺസ് മാത്രമാണ്. ഏഴാം നമ്പറിൽ ഷിംറോൻ ഹെറ്റ്മെയറാണ്. രാജസ്ഥാൻ റോയൽസ് സൂപ്പർ ഫിനിഷർക്ക് നാല് മത്സരത്തിൽ നിന്ന് 24 റൺസ് മാത്രമാണ് നേടാനായിട്ടുള്ളത്.
എട്ടാം നമ്പറിൽ അക്ഷർ പട്ടേലിനാണ് സീറ്റ്. ഡൽഹി ക്യാപ്റ്റനായ അക്ഷർ പട്ടേൽ നാല് മത്സരത്തിൽ നിന്ന് മൂന്ന് വിക്കറ്റാണ് നേടിയത്. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാൻ അക്ഷറിന് സാധിച്ചിട്ടില്ല. ഒമ്പതാം നമ്പറിൽ വരുൺ ചക്രവർത്തിക്കാണ് സീറ്റ്. മോശം ഫോമിലുള്ള വരുൺ നാല് മത്സരത്തിൽ നിന്ന് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയിരുന്നത്.
10ാം നമ്പറിൽ ട്രന്റ് ബോൾട്ടിനാണ് സീറ്റ്. മൂന്ന് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റാണ് ബോൾട്ടിന് നേടാനായത്. 11ാം നമ്പറിൽ ജസ്പ്രീത് ബുംറക്കാണ് അവസരം. അഞ്ച് മത്സരം കളിച്ച ബുംറക്ക് ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇത് മുംബെെയുടെ ഇത്തവണത്തെ പിന്നോട്ട് പോക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.









English (US) ·