IPL 2026: ​ഗംഭീര പ്രകടനം, പക്ഷെ 10 റൺസിൽ പരാ​ഗിന് നഷ്ടമായത് ചരിത്ര നേട്ടം; ആ വമ്പൻ റെക്കോഡിൽ സഞ്ജു ഒറ്റക്ക് തുടരും

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam1 May 2026, 9:32 p.m. IST

IPL 2026: ഡൽഹി ക്യാപിറ്റൽസിനെതിരേ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാർക്ക് പ്രതീക്ഷിച്ച തുടക്കം നൽകാനായില്ല. എന്നാൽ തകർപ്പൻ അർധ സെഞ്ചുറിയോടെ റിയാൻ പരാ​ഗ് കെെയടി നേടുകയായിരുന്നു

ഹൈലൈറ്റ്:

  • രാജസ്ഥാൻ ആറ് വിക്കറ്റിന് 225 റൺസ്
  • റിയാൻ പരാഗിന് ഫിഫ്റ്റി
  • ഡൊനോവൻ ഫെരെയ്റ മിന്നിച്ചു

riyan parag, sanju samsonറിയാൻ പരാഗ്, സഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 43ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ കെെയടി നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗ്. രാജസ്ഥാൻ ഓപ്പണർമാർ പെട്ടെന്ന് മടങ്ങിയ മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ പരാഗ് 50 പന്തിൽ 90 റൺസെടുത്താണ് മടങ്ങിയത്. എട്ട് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 180 സ്ട്രെെക്ക് റേറ്റിലാണ് പരാഗ് ബാറ്റുവീശിയത്. സെഞ്ചുറിയിലേക്കെന്ന് തോന്നിപ്പിച്ച പരാഗിന്റെ ഇന്നിങ്സിനെ മിച്ചൽ സ്റ്റാർക്കാണ് അവസാനിപ്പിച്ചത്. സ്റ്റാർക്കിന്റെ അതിവേഗ പന്തിൽ പരാഗ് ഷോട്ട് കളിച്ചപ്പോൾ ടെെമിങ് തെറ്റി. ഇതോടെ വായുവിൽ ഉയർന്ന പന്തിനെ അക്ഷർ പട്ടേൽ അനായാസമായി കെെയിലൊതുക്കുകയായിരുന്നു. 10 റൺസകലെ സെഞ്ചുറി നഷ്ടമായതിന്റെ കടുത്ത നിരാശയിലാണ് പരാഗ് കളം വിട്ടത്.

പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം


പരാഗിന് സെഞ്ചുറി നഷ്ടമായതോടെ സഞ്ജു സാംസണിനൊപ്പമെത്താനുള്ള സുവർണ്ണാവസരം കൂടിയാണ് നഷ്ടമായത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി സെഞ്ചുറി നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിലെ രണ്ടാമനാകാനുള്ള അവസരമാണ് പരാഗ് നഷ്ടപ്പെടുത്തിയത്. അൽപ്പം കൂടി ക്ഷമയോടെ കളിച്ചിരുന്നെങ്കിൽ സെഞ്ചുറിയിലേക്കെത്താൻ പരാഗിന് സാധിക്കുമായിരുന്നു.

എന്നാൽ ഡെത്തോവറിലേക്ക് കടന്നതോടെ സ്വന്തം സ്കോർ നോക്കാതെ കടന്നാക്രമണത്തിന് ശ്രമിച്ചതോടെയാണ് പരാഗിന്റെ വിക്കറ്റ് നഷ്ടമായത്. റിയാൻ പരാഗിന് സെഞ്ചുറി നഷ്ടമായതോടെ രാജസ്ഥാൻ നായകന്മാരിൽ സെഞ്ചുറിയുള്ള ഏക താരമായി സഞ്ജു സാംസൺ തുടരും. 2021ൽ രാജസ്ഥാന്റെ ക്യാപ്റ്റനായി പഞ്ചാബ് കിങ്സിനെതിരേയാണ് സഞ്ജുവിന്റെ സെഞ്ചുറി പ്രകടനം.
Samayam MalayalamIND vs AFG: സഞ്ജു ഏകദിന സീറ്റ് ഉറപ്പിച്ചോ? ​ഗംഭീർ സമ്മതിച്ചാലും ​ഗില്ലിന് താൽപര്യമുണ്ടാകില്ല; ഇഷാനായി വാദിച്ചേക്കും, കാരണമിതാണ്
ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ ഈ സെഞ്ചുറി പ്രകടനം എന്നതാണ് എടുത്തു പറയേണ്ടത്. മറ്റൊരു ക്യാപ്റ്റനും ഐപിഎല്ലിൽ നേടാൻ സാധിക്കാത്ത റെക്കോഡാണിത്. 63 പന്തിൽ 119 റൺസാണ് സഞ്ജു അന്ന് നേടിയത്. സെഞ്ചുറി നഷ്ടമായതോടെ സഞ്ജുവിനൊപ്പം എലെെറ്റ് ക്ലബ്ബിലെത്താൻ പരാഗിന് ഇനിയും കാത്തിരിക്കേണ്ടതായി വരും.

മത്സരത്തിന്റെ സാഹചര്യം നോക്കുമ്പോൾ റിയാൻ പരാഗിന്റെ അർധ സെഞ്ചുറിക്ക് പൊന്നും വിലയുണ്ട്. രാജസ്ഥാന് വെടിക്കെട്ട് തുടക്കം നൽകുന്ന രണ്ട് ഓപ്പണർമാർക്കും ഇത്തവണ തിളങ്ങാനായില്ല. യശ്വസി ജയ്സ്വാൾ ആറ് റൺസിലും വെെഭവ് സൂര്യവംശി നാല് റൺസിലും മടങ്ങിയതോടെ 12 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് രാജസ്ഥാൻ തകർന്നു.

IPL 2026: പ്ലേ ഓഫിലേക്കെത്തുക ആരൊക്കെ? ജിടിക്കും എസ്ആർഎച്ചിനും ആർസിബിക്കും നിർണ്ണായകം; പ്രതീക്ഷയോടെ വമ്പന്മാർ

ഈ സമയത്ത് ക്രീസിലെത്തിയ പരാഗ് ദ്രുവ് ജുറേലിനൊപ്പം ചേർന്ന് ടീമിന് അടിത്തറ പാകി. 30 പന്തിൽ 42 റൺസെടുത്ത ജുറേൽ പുറത്തായപ്പോഴും രവീന്ദ്ര ജഡേജക്കൊപ്പം അർധ സെഞ്ചുറി കൂട്ടുകെട്ടോടെ പരാഗ് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഡെത്തോവറിൽ ഡെനോവൻ ഫെരെയ്റയുടെ വെടിക്കെട്ടാണ് കാണാനായത്.

14 പന്തിൽ 47 റൺസോടെ ഫെരെയ്റ പുറത്താവാതെ നിന്നു. രണ്ട് ഫോറും ആറ് സിക്സും ഉൾപ്പെടെ 335.71 സ്ട്രെെക്ക് റേറ്റിലാണ് ഫെരെയ്റ കത്തിക്കയറിയത്. ഇതോടെ ഡൽഹിക്കെതിരേ ആറ് വിക്കറ്റിന് 225 എന്ന ഗംഭീര ടോട്ടൽ പടുത്തുയർത്താനും രാജസ്ഥാൻ റോയൽസിന് സാധിച്ചു. മികച്ച തുടക്കം ഇല്ലാതിരുന്നപ്പോഴും മികച്ച ടോട്ടലിലേക്ക് എത്താനായി എന്നത് രാജസ്ഥാന്റെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യമാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article