Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 Apr 2026, 7:44 americium IST
IPL 2026: കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ഈ സീസണിലെ പ്രകടനം തീർത്തും നിരാശപ്പെടുത്തുകയാണ്. ആറ് മത്സരത്തിൽ അഞ്ച് മത്സരവും തോറ്റ കെകെആർ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണുള്ളത്
ഹൈലൈറ്റ്:
- കെകെആറിന്റെ ക്യാപ്റ്റനായി രഹാനെ ഫ്ളോപ്പ്
- കെകെആറിന് ഇനി പ്ലേ ഓഫ് പ്രയാസം
- ഗുജറാത്തിനോട് അഞ്ച് വിക്കറ്റിന് കെകെആർ തോറ്റു
കെകെആർമുംബൈയുടെ തോൽവികൾക്ക് കാരണം ഈ താരങ്ങൾ? സംഭവിക്കുന്നതെന്ത്
'അടുത്ത സീസണിൽ ബ്രണ്ടൻ മക്കല്ലമാവും കെകെആറിന്റെ അടുത്ത പരിശീലകൻ. ഈ ട്വീറ്റ് കുറിച്ച് വെച്ചോളൂ' എന്നാണ് പീറ്റേഴ്സൻ എക്സിലൂടെ പറഞ്ഞത്. അഭിഷേക് നായർക്ക് കീഴിൽ കെകെആർ നിരാശപ്പെടുത്തുകയാണ്. പരിശീലകനെന്ന നിലയിൽ മോശം റെക്കോഡാണ് അഭിഷേകിനുള്ളത്. ബ്രണ്ടൻ മക്കല്ലത്തിന് കീഴിൽ കെകെആർ 2021ൽ ഫെെനൽ കളിച്ചിരുന്നു.
മക്കല്ലത്തെ വീണ്ടും പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരാൻ കെകെആർ തയ്യാറായേക്കും. കാരണം ഈ സീസണ് ശേഷം വലിയൊരു അഴിച്ചുപണി കെകെആറിൽ പ്രതീക്ഷിക്കാം. ക്യാപ്റ്റൻ അജിൻക്യ രഹാനെയടക്കം പല താരങ്ങളേയും ടീം പുറത്താക്കിയേക്കും. അതുകൊണ്ടുതന്നെ പരിശീലകൻ മാറാനുള്ള സാധ്യതയും കൂടുതലാണെന്ന് തന്നെ പറയാം.
കെകെആറിന്റെ പ്രശ്നം മികച്ചൊരു പരിശീലകന്റെ അഭാവമാണെന്ന് തന്നെ പറയാം. ഗൗതം ഗംഭീറിനെ വീണ്ടും പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരാൻ കെകെആർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് നടക്കാൻ സാധ്യതയില്ല. കാരണം 2028ലെ ടി20 ലോകകപ്പ് വരെ ഇന്ത്യയുടെ പരിശീലകനായി തുടരാനുള്ള നീക്കമാണ് ഇപ്പോൾ ഗംഭീർ നടത്തുന്നത്. അതുകൊണ്ടുതന്നെ കെകെആർ പുതിയൊരു പരിശീലകനെ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.
കെകെആറിന്റെ പരീക്ഷണങ്ങൾ പാളുന്നതാണ് ഗുജറാത്ത് ടെെറ്റൻസിനെതിരേയും കണ്ടത്. ആദ്യം ബാറ്റ് ചെയ്ത കെകെആർ 180ന് ഓൾഔട്ടായപ്പോൾ ഗുജറാത്ത് രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. കെകെആർ സ്കോർബോർഡ് 200ന് മുകളിൽ പോകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം ഡെത്തോവറിൽ നടത്താൻ അവർക്കായില്ല.
IPL 2026: നരെയ്നെ മാറ്റി വീണ്ടും ഓപ്പണർ, ഗോൾഡൻ ഡക്കായി അജിൻക്യ രഹാനെ; കെകെആറിൽ നിന്ന് പുറത്താക്കണമെന്ന് ആരാധകർ
കെകെആറിന്റെ മധ്യനിര തീർത്തും നിരാശപ്പെടുത്തി. കാമറൂൺ ഗ്രീനിന്റെ അർധ സെഞ്ചുറി പ്രകടനം കൂടി ഇല്ലായിരുന്നെങ്കിൽ കെകെആർ വലിയ നാണക്കേടിലേക്ക് പോയേനെ. ഇനി പ്ലേ ഓഫിലേക്കെത്താൻ കെകെആറിന് പ്രയാസമായിരിക്കും. എട്ട് മത്സരം ശേഷിക്കെ എട്ടിലും ജയിച്ചാലും കെകെആറിന് പരമാവധി നേടാനാവുക 17 പോയിന്റാണ്. പ്ലേ ഓഫിലേക്കെത്താൻ ഇത് മതിയാകില്ല.
അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളിൽ പരമാവധി ജയം നേടി ആരാധകരെ തൃപ്തിപ്പെടുത്താനാവും കെകെആർ ശ്രമിക്കുക.അജിൻക്യ രഹാനെക്കെതിരേ വലിയ വിമർശനം ആരാധകർ ഉയർത്തുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ രഹാനെയുടെ പാളിച്ച ഇത്തവണത്തെ കെകെആറിന്റെ പിന്നോട്ട് പോക്കിന് പ്രധാന കാരണമായിട്ടുണ്ടെന്നതാണ് വസ്തുത.









English (US) ·