IPL 2026: ചഹാൽ 'ബഡാ ദോസ്ത്', പക്ഷെ ഐപിഎല്ലിൽ സഞ്ജുവിന്റെ വില്ലൻ; ഇത്തവണ പകരം വീട്ടുമോ? അടിച്ചു തകർക്കാൻ മലയാളി താരം

3 days ago 2

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam19 Mar 2026, 8:34 americium IST

IPL 2026: പ്രതീക്ഷകളുടെ അമിത ഭാരത്തോടെയാണ് സഞ്ജു സാംസൺ ഇത്തവണത്തെ ഐപിഎല്ലിനിറങ്ങുന്നത്. ചെന്നെെ സൂപ്പർ കിങ്സിനൊപ്പം വലിയ പ്രകടനം നടത്താൻ സഞ്ജുവിന് സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്

ഹൈലൈറ്റ്:

  • സഞ്ജുവിന്റെ സമീപകാല ഫോ ഗംഭീരം
  • സഞ്ജുവിന് ഭീഷണി ഉയർത്തി ചഹാൽ
  • സിഎസ്കെയ്ക്കായി മൂന്നാം നമ്പറിൽ കളിക്കാൻ സഞ്ജു
sanju samson, yuzvendra chahalസഞ്ജു സാംസൺ, യുസ് വേന്ദ്ര ചഹാൽ(ഫോട്ടോസ്- Getty Images)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാൻ പോവുകയാണ്. 9 ദിവസം മാത്രമാണ് ഇനി ലീഗ് ക്രിക്കറ്റ് ആവേശത്തിലേക്കുണരാനായിട്ടുള്ളത്. അരയും തലയും മുറുക്കി ടീമുകൾ പോരാട്ടത്തിനിറങ്ങുമ്പോൾ ഇത്തവണ തീപാറുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണത്തെ സീസണിൽ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ .രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നെെ സൂപ്പർ കിങ്സിലേക്കെത്തിയ സഞ്ജു സാംസൺ ഇത്തവണ തകർപ്പൻ പ്രകടനത്തോടെ കസറുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി20 ലോകകപ്പിൽ ഹാട്രിക് ഫിഫ്റ്റികളുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ബാറ്റിങ് മികവ് ഐപിഎല്ലിലും ആവർത്തിക്കാൻ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


സഞ്ജു സാംസൺ തന്റെ പ്രധാന ശത്രുക്കളോടെല്ലാം ഇതിനോടകം ബാറ്റുകൊണ്ട് കണക്കുവീട്ടിയിട്ടുണ്ട്. സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്ന വനിന്ദു ഹസരങ്ക, ജോഫ്രാ ആർച്ചർ, മാറ്റ് ഹെൻ റി എന്നിവരോടെല്ലാം ഇതിനോടകം സഞ്ജു പകരം വീട്ടിയിട്ടുണ്ട്. എന്നാൽ ഇനി ഈ പട്ടികയിൽ സഞ്ജുവിന് പകരം വീട്ടാൻ ചിലർ ബാക്കിയുണ്ട്. ഇതിലൊരാൾ സഞ്ജുവിന്റെ ഉറ്റ സുഹൃത്തായ യുസ് വേന്ദ്ര ചഹാലാണ്.

സഞ്ജുവും ചഹാലും രാജസ്ഥാൻ റോയൽസിൽ ഒന്നിച്ച് കളിച്ചവരാണ്. രണ്ട് പേരും തമ്മിൽ അടുത്ത സൗഹൃദവുമുണ്ട്. എന്നാൽ ഐപിഎല്ലിൽ സഞ്ജുവിനെ പല തവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് ചഹാൽ. അതുകൊണ്ടുതന്നെ ഇത്തവണയും ചഹാലിന്റെ ബൗളിങ് സഞ്ജുവിന് വെല്ലുവിളിയാണ്. ചഹാൽ പഞ്ചാബ് കിങ്സിനൊപ്പവും സഞ്ജു സിഎസ്കെയ്ക്കൊപ്പവുമാണുള്ളത്.
Samayam MalayalamIPL 2026: ഐപിഎല്ലിലെ വമ്പന്മാർ, പക്ഷെ ഇത്തവണ സ്പിൻ കരുത്ത് ദുർബലം; ഈ ദൗർബല്യം മൂന്ന് ടീമുകൾക്ക് തിരിച്ചടിയായേക്കും
2014ലാണ് ആദ്യമായി ഇരുവരും നേർക്കുനേർ എത്തുന്നത്. നാല് പന്ത് നേരിട്ട് 2 റൺസാണ് സഞ്ജു നേടിയത്. 2015 സീസണിൽ നാല് പന്ത് നേരിട്ട് രണ്ട് റൺസ് സഞ്ജു നേടിയപ്പോൾ ഒരു തവണ പുറത്താക്കാൻ ചഹാലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 2016ൽ ആറ് പന്തുകളിൽ‌ നിന്ന് 12 റൺസ് സഞ്ജു നേടിയപ്പോൾ ഒരു തവണ ചഹാലിന് മുന്നിൽ പുറത്തായി.

2017ൽ ചഹാലിന്റെ നാല് പന്ത് നേരിട്ട് 2 റൺസാണ് സഞ്ജുവിന് നേടാനായത്. 2018ൽ 9 പന്തിൽ 5 റൺസാണ് സഞ്ജു നേടിയത്. 2019ൽ ചഹാലിന്റെ ഒരു പന്താണ് സഞ്ജു നേരിട്ടത്. ഈ പന്തിൽ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 2020ൽ 5 പന്തിൽ 7 റൺസ് സഞ്ജു നേടിയപ്പോൾ രണ്ട് തവണയാണ് ചഹാൽ മടക്കിയയച്ചത്. 2021ൽ 18 പന്തിൽ 22 റൺസ് നേടാൻ സഞ്ജുവിനായി.

IPL 2026: ഇംപാക്ട് പ്ലയറോ ഫിനിഷറോ? ധോണിയിൽ നിന്ന് സിഎസ്കെ അത്ഭുത പ്രകടനം പ്രതീക്ഷിക്കണോ? മുഹമ്മദ് കെെഫ് പറയുന്നത് ഇങ്ങനെ

പിന്നീട് രാജസ്ഥാൻ റോയൽസിനൊപ്പം ചഹാൽ ചേർന്നതോടെ ഈ ഭീഷണിയിൽ നിന്ന് സഞ്ജു രക്ഷപെട്ടു. 2025 സീസണിൽ വീണ്ടും നേർക്കുനേർ എത്തിയപ്പോൾ 11 പന്തിൽ 19 റൺസാണ് സഞ്ജു നേടിയത്. അവസാന രണ്ട് നേർക്കുനേർ പോരിലും സഞ്ജുവിനെ വീഴ്ത്താൻ ചഹാലിന് സാധിച്ചിട്ടില്ല. ആകെ 62 പന്തുകൾ സഞ്ജുവിനെതിരേ എറിഞ്ഞ ചഹാൽ 71 റൺസാണ് വിട്ടുകൊടുത്തത്. അഞ്ച് തവണ സഞ്ജുവിനെ പുറത്താക്കാൻ ചഹാലിനായി. 114.5 പ്രഹര ശേഷിയും 14.2 ശരാശരിയുമാണ് സഞ്ജുവിന് ചഹാലിനെതിരേയുള്ളത്.

ഇത്തവണ സഞ്ജു സൂപ്പർ താരപദവിയോടെയാണ് ഐപിഎല്ലിനിറങ്ങുന്നത്. സിഎസ്കെയിലെ സുപ്രധാന താരമായി സഞ്ജു ഇറങ്ങുമ്പോൾ എല്ലാ എതിരാളികളുടേയും പ്രധാന വിക്കറ്റായി സഞ്ജു സാംസൺ മാറും. തന്നെ കരിയറിൽ തളർത്താൻ ശ്രമിച്ച ബൗളർമാരോടെല്ലാം കണക്കുതീർത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

എങ്കിലും പ്രതികാരത്തിന്റെ കണക്കുബുക്കിൽ ചില പേരുകൾ കൂടി ബാക്കിയുണ്ട്. ഇതിൽ ആരോടൊക്കെ സഞ്ജു പകരം വീട്ടുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും സഞ്ജുവിൽ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ സിഎസ്കെ ആരാധകർ പ്രതീക്ഷിക്കുന്നത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article